HOME
DETAILS

നാട്ടിലേക്കുള്ള മടക്കയാത്രയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കി; കുവൈത്തിൽ പ്രവാസി യുവതി കുളിമുറിയിൽ കുഴഞ്ഞുവീണു മരിച്ചു

  
April 11, 2026 | 4:35 PM

kuwait-expat-woman-dies-bathroom-return-home-tragedy

കുവൈത്ത് സിറ്റി: പ്രവാസജീവിതം അവസാനിപ്പിച്ച് ജന്മനാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്നതിനിടെ ഫിലിപ്പീൻസ് സ്വദേശിനിയായ ഗാർഹിക തൊഴിലാളി മരിച്ചു. അഗുസാൻ ഡെൽ നോർട്ടെ സ്വദേശിനിയായ ഗ്ലൈസ റോസൽ അമോർ ആണ് തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടർന്ന് അന്തരിച്ചത്. ജോലിസ്ഥലത്തെ കുളിമുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ഗ്ലൈസയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഏപ്രിൽ 14-ന് തൊഴിൽ കരാർ പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അപ്രതീക്ഷിത മരണം ഗ്ലൈസയെ തേടിയെത്തിയത്. കുളിമുറിയിൽ വീണുകിടന്ന ഇവരെ സഹപ്രവർത്തകയാണ് ആദ്യം കണ്ടത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തലച്ചോറിലെ രക്തസ്രാവം തടയാൻ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കുകയും ചെയ്തെങ്കിലും രാത്രി പത്ത് മണിയോടെ മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു.

ഉയർന്ന രക്തസമ്മർദ്ദമാണ് മരണകാരണമെന്ന് കരുതപ്പെടുന്നുണ്ടെങ്കിലും, ജോലിസ്ഥലത്തെ കടുത്ത മാനസിക സമ്മർദ്ദവും ഗ്ലൈസയെ അലട്ടിയിരുന്നതായി കുടുംബാംഗങ്ങൾ പറഞ്ഞു. താമസസ്ഥലത്തിന് സമീപം പതിവായുള്ള സ്ഫോടന ശബ്ദങ്ങളും വെടിവയ്പ്പും ഇവരെ ഭയപ്പെടുത്തിയിരുന്നതായി ബന്ധുക്കൾ ചൂണ്ടിക്കാട്ടി. അതേസമയം, മരണത്തിൽ ദുരൂഹതയില്ലെന്ന് പറഞ്ഞ കുടുംബം പോസ്റ്റ്‌മോർട്ടം നടപടികൾ വേണ്ടെന്ന് തീരുമാനിച്ചു.

നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കങ്ങൾക്കിടയിലുണ്ടായ ഈ വിയോഗം കുടുംബത്തെ തീരാദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. ഗ്ലൈസയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള സാമ്പത്തിക സഹായത്തിനായി കുടുംബം അധികൃതരോടും സന്നദ്ധ സംഘടനകളോടും അപേക്ഷിച്ചു. ഒടുവിലായി ഒരു നോക്ക് കാണാൻ പ്രിയപ്പെട്ടവളെ നാട്ടിലെത്തിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.

An expat woman in Kuwait tragically died after collapsing in her bathroom just days before her planned return home, leaving family and friends in shock as authorities investigate the incident and highlight the importance of health awareness and timely medical attention.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐപിഎല്ലിൽ ചരിത്ര നേട്ടവുമായി മിച്ചൽ സ്റ്റാർക്ക്; വെടിക്കെട്ട് പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിനെ തകർത്ത് ഡൽഹി

Cricket
  •  3 days ago
No Image

'സമയം അതിവേഗം നീങ്ങുന്നു,യുഎസുമായി ചർച്ചകൾക്ക് അതിവേ​ഗം തയ്യാറാകണം, അല്ലെങ്കിൽ രാജ്യത്ത് ഒന്നും അവശേഷിക്കില്ല'; ഇറാന് ട്രംപിന്റെ അവസാന അന്ത്യശാസനം

International
  •  3 days ago
No Image

ആശുപത്രി ഗേറ്റ് പൂട്ടി, ഡോക്ടർമാരുമില്ല; പാർക്കിൽ മൊബൈൽ വെളിച്ചത്തിൽ യുവതിയുടെ പ്രസവം, രണ്ട് ജീവനക്കാർക്ക് സസ്‌പെൻഷൻ

National
  •  3 days ago
No Image

ജിഫ്രി തങ്ങളുടെ പേരില്‍ വ്യാജവാര്‍ത്ത: പരാതി നല്‍കി

organization
  •  4 days ago
No Image

നീറ്റ് ചോദ്യപേപ്പർ ചോർച്ച: അന്വേഷണം എൻടിഎ ഉന്നതരിലേക്ക്; കേന്ദ്ര സർക്കാർ പ്രതിരോധത്തിൽ, വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്

National
  •  4 days ago
No Image

തിരിച്ചടിക്കാൻ യുഎഇക്ക് അവകാശമുണ്ട്; ബറാക്ക ആക്രമണത്തെ അപലപിച്ച് വിദേശകാര്യ മന്ത്രാലയം

uae
  •  4 days ago
No Image

ദുൽ ഹിജ്ജ മാസപ്പിറവി ദൃശ്യമായി; യുഎഇ അടക്കമുള്ള ​ഗൾഫ് രാജ്യങ്ങളിൽ മെയ് 27-ന് ബലിപെരുന്നാൾ

uae
  •  4 days ago
No Image

സച്ചിനെയും ഡു പ്ലെസിയെയും പിന്നിലാക്കി വിരാട് കോഹ്‌ലിക്ക് റെക്കോർഡ് സിംഹാസനം; പഞ്ചാബിനെ തകർത്ത് ആർസിബി പ്ലേഓഫിൽ

Cricket
  •  4 days ago
No Image

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ നീർപ്പാലത്തിന്റെ തൂണിലിടിച്ചു; രണ്ടു മരണം, മൂന്ന് പേർക്ക് പരുക്ക്

Kerala
  •  4 days ago
No Image

സഊദിയിൽ ദുൽ ഹിജ്ജ മാസപ്പിറവി ദൃശ്യമായി; അറഫാ ദിനം മെയ് 26-ന്, ബലിപെരുന്നാൾ മെയ് 27-നും

Saudi-arabia
  •  4 days ago