HOME
DETAILS

പാമ്പു കടിയേറ്റ 13 കാരനെ ഗംഗാ നദിയിൽ മുക്കി വെച്ചത് 12 മണിക്കൂർ; മന്ത്രവാദിയുടെ വാക്ക് കേട്ട രക്ഷിതാക്കൾക്ക് ഒടുവിൽ ലഭിച്ചത് മകന്റെ ചേതനയറ്റ ശരീരം

  
April 11, 2026 | 6:29 PM

snakebite victim 13 kept submerged in ganges for 12 hours on sorcerers advice parents recover sons lifeless body

അമ്രോഹ: അന്ധവിശ്വാസം കാരണം മാതാപിതാക്കൾക്ക് നഷ്ടമായത് സ്വന്തം മകന്റെ ജീവൻ. പാമ്പു കടിയേറ്റ പതിമൂന്നുകാരനെ ശാസ്ത്രീയമായ ചികിത്സ നൽകുന്നതിന് പകരം മന്ത്രവാദിയുടെ നിർദേശപ്രകാരം 12 മണിക്കൂറാണ് ഗംഗാ നദിയിൽ രക്ഷിതാക്കൾ മുക്കി വെച്ചത്. ഉത്തർപ്രദേശിലെ അമ്രോഹയിലാണ് ദാരുണമായ ഈ സംഭവം നടന്നത്. ചികിത്സ വൈകിയതിനെത്തുടർന്ന് കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.

പാമ്പു കടിയേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിക്കുന്നതിന് പകരം വീട്ടുകാർ സമീപത്തെ മന്ത്രവാദിയുടെ സഹായം തേടുകയായിരുന്നു. ഗംഗാ നദിയിൽ മുക്കി നിർത്തിയാൽ വിഷം ഇറങ്ങുമെന്നും കുട്ടി സുഖപ്പെടുമെന്നുമായിരുന്നു മന്ത്രവാദിയുടെ വിചിത്രമായ നിർദേശം. മുളവടികൾ കൊണ്ട് നിർമ്മിച്ച പാത്തിയിൽ കെട്ടിയിട്ട നിലയിലാണ് കുട്ടിയെ 12 മണിക്കൂറോളം നദിയിലെ തണുത്ത വെള്ളത്തിൽ മുക്കി നിർത്തിയത്. മണിക്കൂറുകൾക്ക് ശേഷം കുട്ടി അനക്കമില്ലാതെ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് വീട്ടുകാർ ആശുപത്രിയിൽ എത്തിക്കാൻ തയ്യാറായത്. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

കുട്ടി മരിച്ചുവെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചതോടെ, മൃതദേഹം തിരികെ ഗംഗാ നദിയിൽ തന്നെ ഒഴുക്കാൻ വീട്ടുകാർ ശ്രമിച്ചതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കുട്ടിയെ കയറിൽ കെട്ടി നദിയിൽ താഴ്ത്തിയിരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. ശാസ്ത്രം ഇത്രയേറെ പുരോഗമിച്ചിട്ടും ഇത്തരം അന്ധവിശ്വാസങ്ങൾ ഒരു പിഞ്ചു ജീവൻ കവർന്നത് ഞെട്ടിക്കുന്നതാണ്  ദൃക്‌സാക്ഷികൾ പ്രതികരിച്ചു. സംഭവത്തിൽ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മന്ത്രവാദിക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്.

 

 

In a tragic incident in Amroha, Uttar Pradesh, a 13-year-old boy died after his parents, following a sorcerer's advice, kept him submerged in the Ganges river for 12 hours to "cure" a snakebite.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇക്ക് നേരെയുണ്ടായ ഇറാന്റെ മിസൈൽ ആക്രമണം; ശക്തമായി അപലപിച്ച് അറബ് പാർലമെന്റ്

uae
  •  a day ago
No Image

സമുദ്ര സംരക്ഷണത്തിന് അത്യാധുനിക കപ്പലുമായി ഖത്തർ; പരിസ്ഥിതി നിരീക്ഷണ സംവിധാനം ഇനി കൂടുതൽ കരുത്തുറ്റതാകും

qatar
  •  a day ago
No Image

മൃതദേഹങ്ങളിൽ നിന്ന് വസ്ത്രങ്ങൾ മോഷ്ടിച്ച് 'പുത്തൻ' എന്ന പേരിൽ വിൽപന; ഇൻഡോറിൽ വൻ മാഫിയ സംഘം പിടിയിൽ

National
  •  a day ago
No Image

കൂട്ടുകാരോടൊപ്പം കളിച്ചുകൊണ്ടിരിക്കെ തലയിലേക്ക് കോണ്‍ക്രീറ്റ് തൂണ്‍ ഇടിഞ്ഞുവീണ് ഏഴുവയസുകാരന് ദാരുണാന്ത്യം 

Kerala
  •  a day ago
No Image

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലിന് തീപിടിച്ച് നാവികന് ദാരുണാന്ത്യം, നാല് പേർക്ക് പരുക്ക്; സഹായവുമായി ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ്

uae
  •  a day ago
No Image

പാകിസ്താൻ നായകൻ രോഹിത് ശർമ്മ! പ്ലെയിങ് ഇലവനിൽ മുഴുവൻ ഇന്ത്യക്കാർ; സംഭവം ബംഗ്ലാദേശ് - പാകിസ്താൻ മത്സരത്തിനിടെ

Cricket
  •  a day ago
No Image

കൈക്കൂലിക്കേസില്‍ ക്യാമറയില്‍ കുടുങ്ങി; ഇന്ന് ബംഗാളിന്റെ മുഖ്യമന്ത്രി; സുവേന്ദു അധികാരിയെ പരിഹസിച്ച മോദിയുടെ പ്രസംഗം വീണ്ടും ചര്‍ച്ചയാവുന്നു 

National
  •  a day ago
No Image

കേരളത്തിൽ മഴ കനക്കുന്നു: ബംഗാൾ ഉൾക്കടലിൽ സീസണിലെ ആദ്യ ന്യൂനമർദ്ദ സാധ്യത; എല്ലാ ജില്ലകളിലും ജാഗ്രത

Kerala
  •  a day ago
No Image

ജനസംഖ്യാനുപാതത്തേക്കാൾ ക്രിസ്ത്യൻ എംഎൽഎമാർ കൂടുതൽ; വിദ്വേഷ പരാമർശവുമായി ടിപി സെൻകുമാർ; തെരഞ്ഞെടുപ്പിന്റെ ഏറ്റവും വലിയ ​ഗുണഭോക്താക്കൾ ക്രിസ്ത്യൻ സമൂഹം 

Kerala
  •  a day ago
No Image

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കം: എലോൺ മസ്‌കിനും എക്‌സിനും എതിരെ ഫ്രഞ്ച് പ്രോസിക്യൂട്ടർമാരുടെ നടപടി

International
  •  a day ago