HOME
DETAILS

ദുബൈ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഇനി അതിവേഗം വിസ; മൂന്ന് സേവനങ്ങള്‍ ജി.ഡി.ആര്‍.എഫ്.എ സിസ്റ്റത്തിലേക്ക് മാറ്റും

  
Web Desk
April 12, 2026 | 1:59 AM

Faster Visas in the Dubai Real Estate Sector

ദുബൈ: എമിറേറ്റ്‌സിലെ റിയല്‍ എസ്റ്റേറ്റ് വിസയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുന്നതിനായി ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സും (ജി.ഡി.ആര്‍.എഫ്.എ) ദുബൈ ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റും (ഡി.എല്‍.ഡി) ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുക, നിക്ഷേപകര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുക എന്നിവ ലക്ഷ്യമിട്ടാണ് ഇരു വകുപ്പുകളും കൈകോര്‍ക്കുന്നത്.
ദുബൈയില്‍ സ്വന്തമായി വസ്തുവകകള്‍ ഉള്ളവര്‍ക്കും നിക്ഷേപകര്‍ക്കും വേഗത്തില്‍ വിസ ലഭിക്കാന്‍ ഇത് സഹായിക്കും. ഡി.എല്‍.ഡി നല്‍കിയിരുന്ന സുപ്രധാനമായ മൂന്ന് റിയല്‍ എസ്റ്റേറ്റ് റെസിഡന്‍സി സേവനങ്ങള്‍ ഇനിമുതല്‍ നേരിട്ട് ജി.ഡി.ആര്‍.എഫ്.എയുടെ സിസ്റ്റത്തിലേക്ക് മാറ്റും. ഗോള്‍ഡന്‍ റെസിഡന്‍സി, റിട്ടയറീ റെസിഡന്‍സി, പ്രോപ്പര്‍ട്ടി റെസിഡന്‍സി എന്നീ സേവനങ്ങളാണ് മാറ്റുക.
ഈ സേവനങ്ങള്‍ എല്ലാം ഒറ്റ വഴിയിലൂടെ ലഭ്യമാവുന്നതോടെ വ്യത്യസ്ത ഓഫിസുകളിലും സര്‍ക്കാര്‍ വെബ്‌സൈറ്റുകളിലും കയറിയിറങ്ങേണ്ടതില്ല. വകുപ്പുകള്‍ തമ്മിലുള്ള ഡാറ്റാ കൈമാറ്റം എളുപ്പമാകുന്നതോടെ വിസ നടപടിക്രമങ്ങള്‍ കൂടുതല്‍ വേഗത്തിലാകുകയും സുതാര്യമാകുകയും ചെയ്യും.
ജി.ഡി.ആര്‍.എഫ്.എ ദുബൈ മേധാവി ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റിയും ദുബൈ ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ജനറല്‍ ഉമര്‍ ഹമദ് ബു ഷെഹാബുമാണ് കരാറില്‍ ഒപ്പുവെച്ചത്.
ദുബൈയിലേക്ക് കൂടുതല്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനും ബിസിനസ്സ് അന്തരീക്ഷം കൂടുതല്‍ മെച്ചപ്പെടുത്താനും പുതിയ നടപടിയിലൂടെ സാധിക്കും. 'ദുബൈ ഇക്കണോമിക് അജണ്ട ഡി33' ന്റെ ഭാഗമായാണ് പരിഷ്‌കാരങ്ങള്‍.

Summary: The General Directorate of Residency and Foreigners Affairs (GDRFA) and the Dubai Land Department (DLD) have signed a Memorandum of Understanding (MoU) to simplify and expedite real estate visa procedures.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.ബി.എസ്.ഇ പരീക്ഷാ വിവാദം: പ്രധാനമന്ത്രി നേരിട്ട് ഇടപെട്ടു; ചെയർമാനും സെക്രട്ടറിക്കും തെറിച്ചു! പുതിയ നിയമനം നടത്തി കേന്ദ്ര ഉത്തരവ്

National
  •  5 days ago
No Image

സച്ചിൻ ടെണ്ടുൽക്കറല്ല! ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ടി20 അരങ്ങേറ്റക്കാരൻ്റെ റെക്കോർഡ് തകർക്കാൻ വൈഭവ് എത്തുന്നു...

Cricket
  •  5 days ago
No Image

'അന്ന് സി.പി.എം ചെയ്തത് നൂറുശതമാനം ശരി, ഞങ്ങൾക്ക് തെറ്റ് പറ്റി'; ഋതബ്രതയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് മമത; തൃണമൂൽ കോൺഗ്രസ് പിളർപ്പിലേക്ക്!

National
  •  5 days ago
No Image

25 വർഷത്തെ ചരിത്രം തിരുത്തിക്കുറിച്ച് പാക് നായകൻ; ഓസീസിനെതിരെ ലാഹോറിൽ നടന്നത് വിശ്വസിക്കാനാകാതെ ക്രിക്കറ്റ് ലോകം

Cricket
  •  5 days ago
No Image

ദുബൈയിൽ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ ക്യാമറ ഉപയോഗത്തിന് നിയന്ത്രണം; പുതിയ പ്രമേയം പുറപ്പെടുവിച്ച് ശൈഖ് ഹംദാൻ

uae
  •  5 days ago
No Image

മുഖ്യമന്ത്രി വി.ഡി. സതീശന്റെ അർദ്ധനഗ്ന ചിത്രം കൃത്രിമമായി നിർമ്മിച്ച് പ്രചരിപ്പിച്ചു; രണ്ട് പേർക്കെതിരെ പൊലിസ് കേസെടുത്തു

crime
  •  5 days ago
No Image

എബോളയെക്കുറിച്ചുള്ള അഞ്ച് തെറ്റിദ്ധാരണകൾ പൊളിച്ചെഴുതി യുഎഇ ആരോ​ഗ്യമന്ത്രാലയം; വ്യാജ പ്രചാരണങ്ങൾക്കെതിരെ ജാഗ്രതാ നിർദേശം

uae
  •  5 days ago
No Image

പത്തു വർഷങ്ങൾക്ക് മുൻപ് ഫുട്ബോൾ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച ആ നാല് ചരിത്ര സംഭവങ്ങൾ ആവർത്തിക്കുകയാണ്; 2026 ലോകകപ്പ് കിരീടം റൊണാൾഡോയുടെ പറങ്കിപ്പട കൊണ്ടുപോകുമെന്ന് ഉറപ്പ്?

Football
  •  5 days ago
No Image

വേനൽ അവധി എന്നുമുതൽ? യുഎഇയിലെ അടുത്ത അധ്യയന വർഷത്തെ സ്കൂൾ കലണ്ടറിനെക്കുറിച്ച് അറിയേണ്ടതെല്ലാം

uae
  •  5 days ago
No Image

സഊദിയിലെ ഇന്ത്യൻ അംബാസിഡർ സുഹൈൽ ഖാൻ മടങ്ങുന്നു, വിപുൽ പുതിയ ഇന്ത്യൻ സ്ഥാനപതി

Saudi-arabia
  •  5 days ago