HOME
DETAILS

പ്രകടനം മെച്ചമാകില്ലെന്ന് ബി.ജെ.പി വിലയിരുത്തൽ; പാലക്കാട്ടെ 'വോട്ടിനു നോട്ട് ' വിവാദം തുടർന്നും തിരിച്ചടിയാകും

  
April 12, 2026 | 2:23 AM

bjp is not happy with the election performance in kerala assembly

തൃശൂർ: പുറമേക്കു വലിയ അവകാശവാദം ഉന്നയിക്കുമ്പോഴും തെരഞ്ഞെടുപ്പിൽ എൻ.ഡി.എയുടെ പ്രകടനം മെച്ചമാകില്ലെന്ന് ബി.ജെ.പി വിലയിരുത്തൽ. സംസ്ഥാനത്തു തൂക്കുനിയമസഭ വരുമെന്നും എൻ.ഡി.എ നിർണായക ശക്തിയാകുമെന്നുമാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ അവകാശപ്പെട്ടിരുന്നത്.

താഴേത്തട്ടിൽ കാര്യമായ ചലനമുണ്ടാക്കുന്നതിനു പാർട്ടിക്കു കഴിഞ്ഞില്ലെന്നു നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്നവർ പറയുന്നു. പാലക്കാട്ട് സ്ഥാനാർഥി ശോഭാ സുരേന്ദ്രനുമായി ബന്ധപ്പെട്ടുണ്ടായ നോട്ട് വിവാദം തെരഞ്ഞെടുപ്പിനു ശേഷവും പാർട്ടിയെ വേട്ടയാടും. തെരഞ്ഞെടുപ്പ് കമ്മിഷൻ വിഷയത്തിൽ കേസ് എടുക്കാൻ നിർദേശിച്ചിരുന്നു.

അസംതൃപ്തർ പല രീതിയിലും പാർട്ടി നേതൃത്വത്തിനെതിരേ രംഗത്തിറങ്ങാനുള്ള സാധ്യതയുമേറി. ബി.ജെ.പി ഘടകക്ഷിയായ ട്വന്റി20ക്ക് അനർഹമായ പരിഗണന നൽകിയതും പാർട്ടിയെ പിടിച്ചുലയ്ക്കും.

ഫലം വരുമ്പോൾ ബി.ജെ.പിക്കു തിരിച്ചടിയുണ്ടായാൽ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെതിരേ ഉൾപാർട്ടി ആക്രമണത്തിന് കെ.സുരേന്ദ്രൻ വിഭാഗം കാത്തിരിക്കുകയാണ്. ബി.ജെ.പി ക്രിസ്ത്യൻ ഔട്ട് റീച്ചിനായി പോയപ്പോൾ നേതൃത്വത്തിനുണ്ടായ അപചയം ചൂണ്ടിക്കാട്ടി ഡോ. ടി.പി സെൻകുമാർ സമൂഹമാധ്യമ പോസ്റ്റിട്ടതും പാർട്ടിക്കുള്ളിൽ പ്രതിസന്ധിയിലേക്കുള്ള ചൂണ്ടുപലകയാണ്.

എഫ്.സി.ആർ.എ ബില്ലുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പുണ്ടായ തർക്കം തീർക്കുന്നതിൽ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടുവെന്നു ചൂണ്ടിക്കാട്ടി ദേശീയ നേതൃത്വത്തിനു ഒരുവിഭാഗം പരാതി നൽകിയിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്; കൂട്ടിയിടിച്ചത് നാല് കാറും രണ്ട് ബൈക്കും

Kerala
  •  2 days ago
No Image

ഇത് ശംഖുപുഷ്പമിട്ട് തിളപ്പിച്ചതല്ല..., റേഷനരി വേവിച്ചപ്പോള്‍ നീല ചോറ്, അമ്പരപ്പില്‍ നാട്ടുകാര്‍

Kerala
  •  2 days ago
No Image

ഹാന്റ വൈറസ് ബാധ ആദ്യമായല്ല ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്? വര്‍ഷങ്ങള്‍ക്ക് മുന്‍പേ അയല്‍ സംസ്ഥാനത്തും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി പഠനം

Kerala
  •  2 days ago
No Image

വി.ഡി.സതീശനായി തെരുവില്‍ പ്രതിഷേധം; നടുറോഡില്‍ പെട്രോളൊഴിച്ച് ലൈറ്ററുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍

Kerala
  •  2 days ago
No Image

ഇടിമിന്നലേറ്റ് ബാറ്ററിയും വയറിങും തകരാറിലായി; നിര്‍ത്തിയിട്ട ജീപ്പ് സ്വയം സ്റ്റാര്‍ട്ടായി, മതില്‍ തകര്‍ത്ത് തെങ്ങില്‍ ഇടിച്ചു

Kerala
  •  2 days ago
No Image

സണ്ണി ജോസഫിന്റെ പിന്തുണ കെ.സിക്ക് ; 63ല്‍ 47ഉം കൂടെ; എം.എല്‍.എമാര്‍ പിന്തുണ രേഖപ്പെടുത്തിയതിന്റെ വിവരം പുറത്തു വിട്ട് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്

Kerala
  •  2 days ago
No Image

റെയില്‍വേ ഗേറ്റില്‍ വാഹനം ഇടിക്കല്‍: മുന്നറിയിപ്പ് അവഗണിക്കുന്നത് ഗുരുതരമായ ക്രിമിനല്‍ കുറ്റം, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

Kerala
  •  2 days ago
No Image

മുകുൾ വാസ്നിക്കിന്റെ കയ്യിലുള്ള പട്ടികയുടെ ചിത്രം പുറത്തു വന്നത് കണ്ടിട്ടില്ല, ആർക്കാണ് പിന്തുണ എന്നത് പുറത്തു പറയാനില്ല; സന്ദീപ് വാര്യർ

Kerala
  •  2 days ago
No Image

എലികളുടെ കാഷ്ഠത്തിലൂടെ രോഗപകര്‍ച്ച; എങ്ങനെയൊക്കെ മനുഷ്യരിലേക്ക് പകരും? എന്താണ് ഹാന്റ വൈറസ് ബാധ

Health
  •  2 days ago
No Image

മുന്‍ ഡി.ജി.പി പി.ജെ അലക്‌സാണ്ടര്‍ അന്തരിച്ചു

Kerala
  •  2 days ago