HOME
DETAILS

കുരുന്നുകള്‍ക്ക് ഇനി കഫ് സിറപ്പ് വേണ്ട; രണ്ട് വയസ്സിന് താഴെയുള്ളവര്‍ക്ക് വിലക്ക് വരുന്നു

  
April 12, 2026 | 4:22 AM

cough syrup ban likely for toddlers government cracks down on toxic chemicals

 

ന്യൂഡല്‍ഹി: രണ്ടു വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് ഇനി ചുമയും ജലദോഷവും വന്നാല്‍ കഫ്‌സിറപ്പ് കുടിപ്പിക്കും മുമ്പ് ഒന്നുകൂടി ആലോചിക്കേണ്ടി വരും. കൊച്ചു കുട്ടികള്‍ക്ക് കഫ് സിറപ്പുകള്‍ നല്‍കുന്നത് നിരോധിക്കാന്‍ വേണ്ടി കേന്ദ്ര സര്‍ക്കാരും ഡ്രഗ്‌സ് കണ്‍ട്രോളറും ഒരുങ്ങുകയാണ്. 2026ലെ പുതുക്കിയ 'നാഷണല്‍ ഫോര്‍മുലറി ഓഫ് ഇന്ത്യ'യുടെ കരടിലാണ് ഈ കര്‍ശന നിര്‍ദേശമുള്ളത്.

മരുന്നുകളില്‍ കണ്ടുവരുന്ന വിഷാംശങ്ങളാണ് ഈ തീരുമാനത്തിന് പിന്നിലുള്ളത്. 2025ല്‍ ചില മരുന്നുകളില്‍ മാരകമായ ഡൈഎഥിലിന്‍ ഗ്ലൈക്കോള്‍, എഥിലിന്‍ ഗ്ലൈക്കോള്‍ എന്നിവയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇത് കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുമെന്നാണ് റിപോര്‍ട്ടുകള്‍. ഇനിമുതല്‍ മരുന്ന് കമ്പനികള്‍ അസംസ്‌കൃത വസ്തുക്കളുടെ ഗുണനിലവാരം ഓരോ ബാച്ചിലും കൃത്യമായി പരിശോധിക്കണമെന്നും നിര്‍ദേശമുണ്ട്. അതീവ ഗുരുതരമായ സാഹചര്യങ്ങളില്‍ ഡോക്ടറുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ മാത്രമേ ഇനി ഇത്തരം മരുന്നുകള്‍ നല്‍കാന്‍ പാടുള്ളൂ.

 

The Indian government plans to ban cough and cold syrups for children under two years old following the detection of toxic contaminants like diethylene glycol in pediatric medications.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐപിഎല്ലിൽ ചരിത്ര നേട്ടവുമായി മിച്ചൽ സ്റ്റാർക്ക്; വെടിക്കെട്ട് പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിനെ തകർത്ത് ഡൽഹി

Cricket
  •  3 days ago
No Image

'സമയം അതിവേഗം നീങ്ങുന്നു,യുഎസുമായി ചർച്ചകൾക്ക് അതിവേ​ഗം തയ്യാറാകണം, അല്ലെങ്കിൽ രാജ്യത്ത് ഒന്നും അവശേഷിക്കില്ല'; ഇറാന് ട്രംപിന്റെ അവസാന അന്ത്യശാസനം

International
  •  3 days ago
No Image

ആശുപത്രി ഗേറ്റ് പൂട്ടി, ഡോക്ടർമാരുമില്ല; പാർക്കിൽ മൊബൈൽ വെളിച്ചത്തിൽ യുവതിയുടെ പ്രസവം, രണ്ട് ജീവനക്കാർക്ക് സസ്‌പെൻഷൻ

National
  •  3 days ago
No Image

ജിഫ്രി തങ്ങളുടെ പേരില്‍ വ്യാജവാര്‍ത്ത: പരാതി നല്‍കി

organization
  •  3 days ago
No Image

നീറ്റ് ചോദ്യപേപ്പർ ചോർച്ച: അന്വേഷണം എൻടിഎ ഉന്നതരിലേക്ക്; കേന്ദ്ര സർക്കാർ പ്രതിരോധത്തിൽ, വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്

National
  •  3 days ago
No Image

തിരിച്ചടിക്കാൻ യുഎഇക്ക് അവകാശമുണ്ട്; ബറാക്ക ആക്രമണത്തെ അപലപിച്ച് വിദേശകാര്യ മന്ത്രാലയം

uae
  •  3 days ago
No Image

ദുൽ ഹിജ്ജ മാസപ്പിറവി ദൃശ്യമായി; യുഎഇ അടക്കമുള്ള ​ഗൾഫ് രാജ്യങ്ങളിൽ മെയ് 27-ന് ബലിപെരുന്നാൾ

uae
  •  4 days ago
No Image

സച്ചിനെയും ഡു പ്ലെസിയെയും പിന്നിലാക്കി വിരാട് കോഹ്‌ലിക്ക് റെക്കോർഡ് സിംഹാസനം; പഞ്ചാബിനെ തകർത്ത് ആർസിബി പ്ലേഓഫിൽ

Cricket
  •  4 days ago
No Image

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ നീർപ്പാലത്തിന്റെ തൂണിലിടിച്ചു; രണ്ടു മരണം, മൂന്ന് പേർക്ക് പരുക്ക്

Kerala
  •  4 days ago
No Image

സഊദിയിൽ ദുൽ ഹിജ്ജ മാസപ്പിറവി ദൃശ്യമായി; അറഫാ ദിനം മെയ് 26-ന്, ബലിപെരുന്നാൾ മെയ് 27-നും

Saudi-arabia
  •  4 days ago