HOME
DETAILS

ചുവന്ന സാരി തുണച്ചു; 35 അടി താഴ്ചയിലെ മരണക്കിണറ്റില്‍ നിന്നും ലീലമ്മയ്ക്ക് പുനര്‍ജന്മം

  
April 12, 2026 | 5:09 AM

bright saree to the rescue 75-year-old woman survives 35-foot fall into abandoned tank

 

മുളങ്കുന്നത്തുകാവ്: വിധി കാത്തുവച്ച മരണക്കയത്തില്‍ നിന്ന് 75കാരിയായ ലീലമ്മയെ ജീവിതത്തിലേക്ക് തിരികെക്കയറ്റിയത് അത്ഭുതകരമായി. മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് കാംപസിലെ 35 അടി താഴ്ചയുള്ള പാഴ്ക്കിണറ്റില്‍ വീണ ലീലമ്മയെ രക്ഷിച്ചത് അവര്‍ ധരിച്ചിരുന്ന സാരിയുടെ നിറമാണ്. കടും ചുവപ്പ് നിറമുള്ള സാരിയായിരുന്നു അവര്‍ ധരിച്ചത് . വെള്ളിയാഴ്ച രാത്രി വീണതാണെന്ന് കരുതുന്ന ഇവരെ ശനിയാഴ്ച രാവിലെയാണ് ഒരു വഴിയാത്രക്കാരന്‍ കാണുന്നത്.

നിറയെ പൊന്തക്കാട് മൂടിക്കിടന്ന ജലസംഭരണിയിലേക്ക് ആരും നോക്കാന്‍ പോലും സാധ്യതയില്ലായിരുന്നു. എന്നാല്‍ കാടിനിടയില്‍ തെളിഞ്ഞുനിന്ന കടും ചുവപ്പും പച്ചയും നിറങ്ങള്‍ കണ്ട വഴിയാത്രക്കാരന്‍ സംശയം തോന്നി ചെന്നു നോക്കിയതാണ് ലീലമ്മയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞത്. ഉടന്‍ തന്നെ മെഡിക്കല്‍ കോളജ് എസ്.ഐ ആര്‍ രാജേഷും സംഘവും സ്ഥലത്തെത്തുകയും ലീലാമ്മയെ രക്ഷിക്കാന്‍ കയര്‍ കെട്ടി താഴെയിറങ്ങുകയും ലീലമ്മയെ പൊലിസ് പുറത്തെത്തിക്കുകയുമായിരുന്നു.

വീഴ്ചയുടെ ആഘാതത്തിലും 'രക്ഷിക്കണേ' എന്ന നിലവിളിയോടെ അവര്‍ പൊലിസിനെ വരവേറ്റു. 20 വര്‍ഷമായി ഉപയോഗശൂന്യമായി കിടക്കുന്ന ഈ കുഴിയിലേക്ക് കാല്‍ വഴുതി വീണതാണെന്നാണ് ലീലമ്മ പറയുന്നത്. പൊന്തക്കാട്ടിലേക്ക് വീണതുകൊണ്ട് വലിയ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. രണ്ടു ദിവസം മുമ്പ് വീട്ടില്‍ നിന്നും കാണാതായ ലീലമ്മയെ തിരയുകയായിരുന്നു ബന്ധുക്കള്‍. ചാവക്കാട് പൊലിസ് സംഘവും നാട്ടുകാരും ചേര്‍ന്നാണ് ഈ സാഹസിക രക്ഷാപ്രവര്‍ത്തനം നടത്തിയത്.

 

Leela, a 75-year-old woman who fell into a deep abandoned water tank at Mulankunnathukavu Medical College, was miraculously rescued after a passerby spotted the bright colors of her red saree through dense bushes.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് പത്തു വയസ്സുകാരനെ ലഹരി നൽകി ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി

Kerala
  •  2 days ago
No Image

ഐഎസ്എൽ: എഫ്‌സി ഗോവയെ തകർത്ത് കേരള ബ്ലാസ്റ്റേഴ്‌സിന് വിജയം; പട്ടികയിൽ എട്ടാം സ്ഥാനത്ത്

National
  •  2 days ago
No Image

ഉപരോധം ലംഘിച്ച് ഇറാനിൽ നിന്ന് എൽപിജി ഇറക്കുമതി: 275 മില്യൺ ഡോളർ പിഴയൊടുക്കാൻ അദാനി ഗ്രൂപ്പ്‌; യുഎസുമായി ഒത്തുതീർപ്പ്‌

International
  •  2 days ago
No Image

മഹാരാഷ്ട്രയിൽ ട്രാവലറിലേക്ക് ട്രക്ക് ഇടിച്ചുകയറി അപകടം; 13 പേർ മരിച്ചു, ഇരുപതിലേറെപ്പേർക്ക് പരുക്ക്

National
  •  2 days ago
No Image

സി.പി.എമ്മിന്റേത് ‘നാണംകെട്ട തോൽവി’, ഉത്തരവാദിത്വം ഒരാൾക്ക് മാത്രമല്ല: പി.കെ ശ്രീമതി

Kerala
  •  2 days ago
No Image

ലഹരി മാഫിയ, ബ്ലാക്ക്‌മെയിലിങ്, വേശ്യാവൃത്തി; മൂന്ന് പരാതികൾ കൂടി, കൊച്ചിയിൽ പിടിയിലായ യുവതികൾക്ക് പിന്നിൽ വൻ സ്രാവുകളെന്ന് സൂചന

Kerala
  •  2 days ago
No Image

യുഎപിഎ കേസുകളില്‍ കൃത്യമായ നയം രൂപീകരിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാവണം; അലന്‍ ഷുഹൈബ് 

Kerala
  •  3 days ago
No Image

ശബരിമല സ്വർണക്കൊള്ളക്കേസ്: അന്വേഷണം പൂർത്തിയാക്കാൻ പ്രത്യേക സംഘത്തിന് രണ്ടാഴ്ചകൂടി സമയം അനുവദിച്ച് ഹൈക്കോടതി

Kerala
  •  3 days ago
No Image

സഊദിക്കെതിരായ ഡ്രോൺ ആക്രമണം; ശക്തമായി അപലപിച്ച് അറബ് ലീഗും ജി.സി.സിയും

Saudi-arabia
  •  3 days ago
No Image

80,000 സർക്കാർ ജീവനക്കാർക്ക് എഐ പരിശീലനം; വമ്പൻ ഡിജിറ്റൽ പദ്ധതിയുമായി യുഎഇ മന്ത്രിസഭ

uae
  •  3 days ago