HOME
DETAILS

'തെരുവ് പട്ടി, പുഴുത്ത പട്ടി, പേപ്പട്ടി...വിളികള്‍, ജാതിയുടേയും നിറത്തിന്റേയും പേരില്‍ അധിക്ഷേപം; ' നിതിന്‍ രാജിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് സഹോദരി

  
Web Desk
April 12, 2026 | 5:18 AM

bds student death in kannur medical college family alleges caste abuse and harassment

തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജില്‍ ഒന്നാം വര്‍ഷ ബി.ഡി.എസ് വിദ്യാര്‍ഥിയായ നിതിന്‍ രാജ് അനുഭവിച്ചത് കൊടിയ മാനസിക പീഡനങ്ങളെന്ന് ബന്ധുക്കള്‍. അധ്യാപകരില്‍ നിന്ന് നിതിന് കൊടിയ ജാതി അധിക്ഷേപം നേരിടേണ്ടി വന്നതായി ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്നു.

കോളജിലെ അധ്യാപകരില്‍ നിന്ന് നിതിന് ഗുരുതരമായ മാനസിക പീഡനം നേരിടേണ്ടി വന്നിരുന്നതായി സഹോദരി നിഖിത ചൂണ്ടിക്കാട്ടുന്നു. 'അവര്‍ അവനെ 'തെരുവ് പട്ടി' എന്നാണ് വിളിച്ചിരുന്നതെന്ന് അവര്‍ പറയുന്നു. പുഴുത്ത പട്ടിയെന്നും പേപ്പട്ടിയെന്നും വരെ വിളിച്ചു. എഴുത്തും വായനയും അറിയില്ലെന്ന് പറഞ്ഞ് നിരന്തരം പരിഹസിച്ചു' ചൂണ്ടിക്കാട്ടി. ജാതിയുടെയും നിറത്തിന്റേയും പേരില്‍ നിതിന്‍ അധിക്ഷേപം നേരിട്ടതായും അവര്‍ കൂട്ടിച്ചേര്‍ത്തു. 

ക്ലാസില്‍ വെച്ച് നിതിന്റെ ഉത്തരക്കടലാസുകള്‍ മറ്റ് വിദ്യാര്‍ഥികള്‍ക്ക് കൈമാറി അധ്യാപകന്‍ പരസ്യമായി പരിഹസിച്ചിട്ടുണ്ട്.  ഈ സമയത്ത് നിതിനെ നോക്കി ചിരിക്കാന്‍ മറ്റ് വിദ്യാര്‍ഥികളെ ഇയാള്‍ നിര്‍ബന്ധിച്ചു. കളിയാക്കുമ്പോള്‍ ചിരിക്കാത്ത കുട്ടികളെ അധ്യാപകന്‍ മര്‍ദിച്ചിരുന്നതായും സഹോദരി ചൂണ്ടിക്കാട്ടി. 

ഹോസ്റ്റലിലും നിതിന്‍ കടുത്ത വിവേചനം അനുഭവിച്ചെന്നും കുടുംബം പറയുന്നു. പനി വന്ന സമയത്ത് നിതിനെ ഹോസ്റ്റല്‍ മുറിയില്‍ നിന്ന് മാറ്റി സിക്ക് റൂമില്‍ ഒറ്റക്ക് പാര്‍പ്പിച്ചിരുന്നു. നിതിനെ ഹോസ്റ്റലില്‍ നിര്‍ത്താന്‍ അധികൃതര്‍ക്ക് താത്പര്യമില്ലായിരുന്നു. ഈ അധ്യാപകനില്‍ നിന്ന് മറ്റ് ചില വിദ്യാര്‍ഥികള്‍ക്കും സമാനമായ ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.

നിതിന്റെ മരണത്തിലും അവര്‍ ദുരൂഹത ആരോപിച്ചു.  മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്നാണ് നിതിന്‍ താഴേക്ക് വീണത്. എന്നാല്‍ അവന് അവിടെ പോകേണ്ട യാതൊരു സാഹചര്യവും ഉണ്ടായിരുന്നില്ല. കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കിയതല്ല, മറിച്ച് അധ്യാപകര്‍ തള്ളിയിട്ടതാണോ എന്ന് സംശയിക്കുന്നതായും അവര്‍ ആരോപിച്ചു. വെള്ളിയാഴ്ചയാണ് കോളജ് കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് നിതിന്‍ മരണപ്പെട്ടത്. 

മരിക്കുന്നതിന്റെ തലേദിവസം രാത്രി പതിനൊന്നര വരെ നിതിന്‍ വീട്ടുകാരുമായി വിഡിയോ കോളില്‍ വളരെ സന്തോഷത്തോടെ സംസാരിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. യാതൊരുവിധത്തിലുള്ള മാനസിക പ്രയാസങ്ങളും അവനില്ലായിരുന്നു. നിതിന്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും, മരിക്കുന്ന അന്ന് നാട്ടിലേക്ക് വരാന്‍ അവന്‍ ടിക്കറ്റ് എടുത്തിരുന്നതായും സഹോദരി ഭര്‍ത്താവ് അശോക് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.


പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം തിരുവനന്തപുരത്തെ വീട്ടിലെത്തിച്ചു. ജാതി അധിക്ഷേപമാണ് മരണത്തിന് കാരണമെന്ന കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് രണ്ട് അധ്യാപകരെ കോളജ് മാനേജ്മെന്റ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. 
 
സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ചക്കരക്കല്‍ പൊലിസില്‍ കുടുംബം പരാതി നല്‍കിയിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്. 

family alleges severe mental harassment and caste abuse led to death of bds student in kannur medical college probe underway after suspicious fall



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് പത്തു വയസ്സുകാരനെ ലഹരി നൽകി ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി

Kerala
  •  2 days ago
No Image

ഐഎസ്എൽ: എഫ്‌സി ഗോവയെ തകർത്ത് കേരള ബ്ലാസ്റ്റേഴ്‌സിന് വിജയം; പട്ടികയിൽ എട്ടാം സ്ഥാനത്ത്

National
  •  2 days ago
No Image

ഉപരോധം ലംഘിച്ച് ഇറാനിൽ നിന്ന് എൽപിജി ഇറക്കുമതി: 275 മില്യൺ ഡോളർ പിഴയൊടുക്കാൻ അദാനി ഗ്രൂപ്പ്‌; യുഎസുമായി ഒത്തുതീർപ്പ്‌

International
  •  2 days ago
No Image

മഹാരാഷ്ട്രയിൽ ട്രാവലറിലേക്ക് ട്രക്ക് ഇടിച്ചുകയറി അപകടം; 13 പേർ മരിച്ചു, ഇരുപതിലേറെപ്പേർക്ക് പരുക്ക്

National
  •  2 days ago
No Image

സി.പി.എമ്മിന്റേത് ‘നാണംകെട്ട തോൽവി’, ഉത്തരവാദിത്വം ഒരാൾക്ക് മാത്രമല്ല: പി.കെ ശ്രീമതി

Kerala
  •  2 days ago
No Image

ലഹരി മാഫിയ, ബ്ലാക്ക്‌മെയിലിങ്, വേശ്യാവൃത്തി; മൂന്ന് പരാതികൾ കൂടി, കൊച്ചിയിൽ പിടിയിലായ യുവതികൾക്ക് പിന്നിൽ വൻ സ്രാവുകളെന്ന് സൂചന

Kerala
  •  2 days ago
No Image

യുഎപിഎ കേസുകളില്‍ കൃത്യമായ നയം രൂപീകരിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാവണം; അലന്‍ ഷുഹൈബ് 

Kerala
  •  3 days ago
No Image

ശബരിമല സ്വർണക്കൊള്ളക്കേസ്: അന്വേഷണം പൂർത്തിയാക്കാൻ പ്രത്യേക സംഘത്തിന് രണ്ടാഴ്ചകൂടി സമയം അനുവദിച്ച് ഹൈക്കോടതി

Kerala
  •  3 days ago
No Image

സഊദിക്കെതിരായ ഡ്രോൺ ആക്രമണം; ശക്തമായി അപലപിച്ച് അറബ് ലീഗും ജി.സി.സിയും

Saudi-arabia
  •  3 days ago
No Image

80,000 സർക്കാർ ജീവനക്കാർക്ക് എഐ പരിശീലനം; വമ്പൻ ഡിജിറ്റൽ പദ്ധതിയുമായി യുഎഇ മന്ത്രിസഭ

uae
  •  3 days ago