ഗസ്സയിലേക്ക് വീണ്ടും ഫ്‌ലോട്ടില്ലകള്‍; 70 രാജ്യങ്ങളില്‍ നിന്നായി ആയിരം സന്നദ്ധ പ്രവര്‍ത്തകര്‍
ബാഴ്‌സലോണ: ഗസ്സയിലേക്ക് വീണ്ടും ഫ്‌ലോട്ടില്ലകള്‍. ഇസ്‌റാഈല്‍ ഏര്‍പ്പെടുത്തിയ ഉപരോധം മറികടക്കാനും ദുരിതബാധിതര്‍ക്ക് മാനുഷിക സഹായങ്ങള്‍ എത്തിക്കാനുമായി ഗ്ലോബല്‍ സുമൂദ് ഫ്‌ലോട്ടില്ലയുടെ (ജി.എസ്.എഫ്) രണ്ടാമത് നാവിക ദൗത്യം സ്‌പെയിനിലെ ബാഴ്‌സലോണയില്‍ നിന്ന് ഞായറാഴ്ച യാത്ര തിരിച്ചു. അന്താരാഷ്ട്ര ആക്ടിവിസ്റ്റുകളുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിലാണ് യാത്ര.
2025 സെപ്റ്റംബറില്‍ നടന്ന ആദ്യ ദൗത്യത്തേക്കാള്‍ വിപുലമാണ് ഇത്തവണത്തേത്. എഴുപത് രാജ്യങ്ങളില്‍ നിന്നുള്ള ആയിരത്തോളം സന്നദ്ധ പ്രവര്‍ത്തകരാണ് യാത്രയിലുള്ളത്. എഴുപതോളം ബോട്ടുകളും ഈ ദൗത്യത്തിനായി ക്രമീകരിച്ചിരിക്കുന്നു. ഗസ്സയുടെ ദുരിതത്തിലേക്ക് ലോകശ്രദ്ധ തിരിക്കാനും കടല്‍ മാര്‍ഗവും കരമാര്‍ഗവും മാനുഷിക ഇടനാഴികള്‍ തുറക്കാന്‍ സമ്മര്‍ദ്ദം ചെലുത്താനും ലക്ഷ്യമിട്ടുള്ള യാത്രയാണിതെന്ന് സംഘാടകര്‍ വ്യക്തമാക്കി.
'ഗസ്സയില്‍ നടക്കുന്ന കാര്യങ്ങളിലെ അന്താരാഷ്ട്ര പങ്കാളിത്തത്തെ അപലപിക്കുക, ഉത്തരവാദിത്തം ആവശ്യപ്പെടുക, കടല്‍ വഴിയും കര വഴിയും ഒരു മാനുഷിക ഇടനാഴി തുറക്കുക' എന്നിവയാണ് യാത്രയുടെ പ്രധാന ലക്ഷ്യമെന്ന് ഫ്‌ലോട്ടില്ല വക്താവ് പാബ്ലോ കാസ്റ്റില്ല പ്രസ്താവിച്ചു. ഇറാനും ലെബനനും ഉള്‍പ്പെട്ട പ്രാദേശിക സംഘര്‍ഷങ്ങള്‍ക്കിടയില്‍ ഗസ്സയിലെ സാഹചര്യം അവഗണിക്കപ്പെടുന്നതില്‍ കാസ്റ്റില്ല ആശങ്ക പ്രകടിപ്പിച്ചു.
'ഇസ്‌റാഈല്‍ ഗസ്സയിലെ ഉപരോധം ശക്തമാക്കി, സഹായത്തിനുള്ള പ്രവേശനം നിയന്ത്രിച്ചു, കുടിയേറ്റ കേന്ദ്രങ്ങള്‍ വിപുലീകരിച്ചു, ഭൂമി കണ്ടുകെട്ടല്‍ ത്വരിതപ്പെടുത്തി,' അദ്ദേഹം പറഞ്ഞു.
ഗ്രീന്‍പീസ്, ഓപ്പണ്‍ ആംസ് തുടങ്ങിയ പ്രമുഖ സംഘടനകളും ബാഴ്‌സലോണ മുനിസിപ്പാലിറ്റിയും ഈ നീക്കത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
സംഘത്തിന്റെ ആദ്യ ശ്രമം അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയില്‍ വെച്ച് തടയപ്പെടുകയും പങ്കെടുത്തവരെ തടങ്കലിലാക്കി നാടുകടത്തുകയും ചെയ്തിരുന്നു. നിയമവിരുദ്ധമായ ഇടപെടലായാണ് സംഘാടകരും അന്താരാഷ്ട്ര സമൂഹവും ഇതിനെ വിശേഷിപ്പിച്ചത്. ഗസ്സ തീരത്ത് നിന്ന് ഏകദേശം 70 നോട്ടിക്കല്‍ മൈല്‍ (130 കിലോമീറ്റര്‍) അകലെ വെച്ച് ഇസ്‌റാഈലി നാവിക സേന ബോട്ടുകളില്‍ കയറി, ആശയവിനിമയം വിച്ഛേദിക്കുകയും തത്സമയ സംപ്രേക്ഷണം തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു. അതേസമയം, നിയമത്തിനുള്ളില്‍ നിന്നാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് സംഘാടകര്‍ ഊന്നിപ്പറഞ്ഞു.
2007 മുതല്‍ ഇസ്‌റആഈല്‍ തുടരുന്ന ഉപരോധവും 2023 ഒക്ടോബറില്‍ ആരംഭിച്ച വംശഹത്യാ യുദ്ധവും ഗസ്സയിലെ അടിസ്ഥാന സൗകര്യങ്ങളെയും ജനജീവിതത്തെയും പൂര്‍ണ്ണമായും തകര്‍ത്തിരിക്കുകയാണ്.
international flotillas head to gaza with 1000 volunteers from 70 countries aiming to deliver aid amid ongoing humanitarian crisis
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ദേശീയ പതാകയും, പുസ്തകവും കയ്യില്‍ കരുതണം; പൊലിസുകാര്‍ക്ക് പൂക്കള്‍ സമ്മാനിക്കണം; ഞായറാഴ്ച്ചയിലെ പ്രതിഷേധ മാര്‍ച്ചിനുള്ള നിര്‍ദേശങ്ങള്‍ പുറത്തിറക്കി കോക്രോച്ച് ജനത പാര്‍ട്ടി
National
• a day agoലോകകപ്പ് ചരിത്രത്തെ രണ്ടാക്കി മാറ്റിയ ആ രണ്ട് ഹാട്രിക്കുകൾ; പെലെയും റോണോയും ചരിത്ര റെക്കോർഡിൽ ഇടംപിടിച്ച കഥ!
Football
• a day ago2 ലക്ഷത്തിലധികം രൂപയടങ്ങിയ ബാഗ് ടാക്സിയിൽ മറന്നുവെച്ചു; യാത്രക്കാരന് തുണയായി ദുബൈ പൊലിസും ടാക്സി ഡ്രൈവറും
uae
• a day agoമഴ കനക്കുന്നു; വയനാടും, കാസര്‍ഗോഡും, കോഴിക്കോടും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
Kerala
• a day agoഹിന്ദു യുവാവിന്റെ കൊലപാതകം; ഗാസിയാബാദില്‍ ജുമുഅ നമസ്‌കാരം തടഞ്ഞ് തീവ്രഹിന്ദുത്വ പ്രവര്‍ത്തകര്‍
National
• a day agoയുകെയിൽ സഊദി വിദ്യാർത്ഥിയെ കഴുത്തറുത്ത് കൊന്ന സംഭവം; ബ്രിട്ടീഷ് യുവാവിന് ജീവപര്യന്തം, രക്ഷിക്കാൻ നോക്കിയ പിതാവിനെയും ശിക്ഷിച്ച് കോടതി
Saudi-arabia
• a day agoഎബോള ഭീതി; മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് താൽക്കാലിക യാത്രാ വിലക്കേർപ്പെടുത്തി യുഎഇ
uae
• a day agoജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷയിലും സുരക്ഷാ വീഴ്ച്ച? ആരോപണം തള്ളി വിദ്യാഭ്യാസ മന്ത്രാലയം; വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്ന് വിശദീകരണം
National
• a day agoഅതി വിഷാദം: ഫ്രഞ്ച്-ഇറാനിയൻ എഴുത്തുകാരി മർജാൻ സത്രാപി അന്തരിച്ചു
International
• a day agoഎബോള ഭീഷണി; രാജ്യത്ത് വീണ്ടും ആശങ്ക; സുഡാനില്‍ നിന്നെത്തിയ വിദ്യാര്‍ഥി നിരീക്ഷണത്തില്‍
National
• a day agoധവളപത്രത്തിലെ രേഖകള്‍ വിശകലനം ചെയ്തത് എഐ ഉപയോഗിച്ച്; സീക്രട്ട് സെക്ഷനിലെ രേഖകള്‍ പുറത്തുവിട്ടതില്‍ മുഖ്യമന്ത്രി വിശദീകരണം നല്‍കണം; ഗുരുതര ആരോപണവുമായി തോമസ് ഐസക്
Kerala
• a day agoകുന്നംകുളത്ത് ക്ഷേത്രത്തിന്റെ മേല്‍ക്കൂര വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റു; യുവാവിന് ദാരുണാന്ത്യം
Kerala
• a day ago"സുരേഷ് ഗോപി രാജി സന്നദ്ധത അറിയിച്ചു, ഞാൻ മാത്രം അറിഞ്ഞില്ല കേട്ടോ..."
Kerala
• a day agoമണിപ്പൂരില്‍ വീണ്ടും അശാന്തി പടരുന്നു; കാങ്പോക്പി ജില്ലയിലെ ആക്രമണങ്ങളില്‍ സ്ത്രീ ഉള്‍പെടെ മൂന്ന് പേര് കൊല്ലപ്പെട്ടു
National
• a day agoമൂന്നാം ദിനം മന്ത്രിയുടെ രാജി- ആശങ്കപ്പെടാനൊന്നുമില്ലെന്ന് ഡി.കെ, മനസ്സാക്ഷിക്ക് വിരുദ്ധമായി പ്രവർത്തിക്കാനാകില്ലെന്ന് രാമലിംഗ റെഡ്ഡി
National
• 2 days agoഡല്‍ഹി സര്‍വ്വകലാശാല അസിസ്റ്റന്റ് പ്രൊഫസര്‍ ഫ്ലാറ്റിനുള്ളില്‍ മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം, കേസ് രജിസ്റ്റര്‍ ചെയ്തു
National
• 2 days agoപുതിയ ലുക്കിലും ഫീച്ചറുകളിലും; ഇന്നോവ ക്രിസ്റ്റക്ക് പുത്തൻ അപ്ഡേഷനുമായി ടൊയോട്ട
National
• 2 days agoകോഴിക്കോട്ട് ആംബുലൻസ് നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം; രോഗി മരിച്ചു, രണ്ടുപേർക്ക് പരുക്ക്
Kerala
• 2 days agoഅറബി പഠിക്കാനായി അവർ കോടതിയും കയറി, എന്നിട്ടും...
അറബി പഠനത്തിന് അനുമതി കാത്ത് അഞ്ചാംക്ലാസിലെ 20 ഓളം വിദ്യാർഥികൾ; കോടതിവിധിയിൽ തീരുമാനം വേഗത്തിലാക്കണമെന്നാവശ്യം