HOME
DETAILS
MAL
ആധാരമെഴുത്തുകാര്‍ ഇന്ന് ഉപവസിക്കും
backup
September 13 2016 | 19:09 PM
തിരുവനന്തപുരം: തൊഴില്‍ സംരക്ഷണം ആവശ്യപ്പെട്ടും തൊഴിലാളി വിരുദ്ധ ഉത്തരവു പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് ആധാരമെഴുത്തുകാര്‍ ഇന്നു രാവിലെ മുതല്‍ വൈകിട്ടുവരെ സെക്രട്ടേറിയറ്റിന് മുമ്പില്‍ ഉപവസിക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു.
സ്വന്തം നിലയില്‍ ആധാരം എഴുതാമെന്ന സര്‍ക്കാര്‍ ഉത്തരവ് രജിസ്ട്രഷന് വകുപ്പില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥരെ സഹായിക്കാനാണെന്ന് ഭാരവാഹികള്‍ ആരോപിച്ചു. പരീക്ഷയെഴുതി പരിശീലനം നേടിയശേഷം ലൈസന്‍സുമായി ആധാരമെഴുത്തു ജോലി നിര്‍വഹിച്ചുവരുന്ന ആയിരക്കണക്കിനാളുകളെ വഴിയാധാരമാക്കുന്നതാണു നടപടിയെന്നും ഇതില്‍ പ്രതിഷേധിച്ചാണ് ഉപവാസം നടത്തുന്നതെന്നും ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."