നിതിന്‍ രാജിന്റെ മരണം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷന്‍
തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡന്റല്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടത്.
ഒരാഴ്ചയ്ക്കകം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കണ്ണൂര്‍ സിറ്റി പൊലിസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി. അധ്യാപകരില്‍ നിന്നേറ്റ ക്രൂരമായ ജാതി അധിക്ഷേപവും മാനസിക പീഡനവുമാണ് വിദ്യാര്‍ഥിയുടെ മരണത്തിന് കാരണമെന്ന ഗുരുതര ആരോപണവുമായി കുടുംബം രംഗത്തെത്തിയിരുന്നു. പിന്നാലെ സംഭവം ഏറെ ശ്രദ്ധിക്കപ്പെട്ടതോടെയാണ് കമ്മിഷന്റെ ഇടപെടല്‍.
കോളജ് അധികൃതര്‍ നിരന്തരം ജാതി അധിക്ഷേപം നടത്തിയിരുന്നെന്ന് നിതിന്‍ രാജിന്റെ സഹോദരിയും ഭര്‍ത്താവും ആരോപിച്ചു. നിതിന്‍ രാജ് ആത്മഹത്യ ചെയ്തത് അധ്യാപകരില്‍ നിന്നുണ്ടായ ദുരനുഭവങ്ങളെ തുടര്‍ന്നെന്ന് വ്യക്തമാക്കുന്ന ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്കാണ് കോളജ് കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍ കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."