HOME
DETAILS

'ഹിന്ദുക്കളാരും ചായ കുടിക്കരുത്'; ചായ കുടിക്കുന്നത് ഗോഹത്യ നടത്തുന്നർ: വിവാദ പ്രസതാവനയുമായി സാധ്വി ശ്രദ്ധ ഗോപാൽ

  
April 12, 2026 | 3:19 PM

sadhvi shraddha gopal controversial speech on tea drinking and cow slaughter

ജയ്പൂർ:ഹിന്ദുക്കളാരും ചായ കുടിക്കരുതെന്നും ചായ കുടിക്കുന്നവർ പശുവിനെ കൊല്ലുന്നവരാണെന്ന വിചിത്ര വാദവുമായി സാധ്വി ശ്രദ്ധ ഗോപാൽ രംഗത്ത് വന്നിരിക്കുന്നത്. ഹിന്ദുക്കൾ തങ്ങളുടെ സംസ്കാരം സംരക്ഷിക്കാനായി ചായ കുടിക്കുന്ന ശീലം പൂർണ്ണമായും ഒഴിവാക്കണമെന്നും, ചായ കുടിക്കുന്നത് ഗോഹത്യയ്ക്ക് തുല്യമാണെന്നുമാണ് സാധ്വി ശ്രദ്ധ ഗോപാൽ അവകാശപ്പെടുന്നത്. വ്യാസ് പീഠത്തിൽ വെച്ച് നടത്തിയ പ്രസംഗത്തിലാണ് ഈ വിവാദപരമായ പ്രസ്താവന സാധ്വി ശ്രദ്ധ ഗോപാൽ നടത്തിയത്.ഈ പ്രസം​ഗത്തിന്റേ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വലിയ രീതിയിലുള്ള ചർച്ചകൾക്കും വിമർശനങ്ങൾക്കുമാണ് ഇത് വഴിയോരുക്കിയിരിക്കുന്നത്.

സാധ്വിയുടെ വിവാദപരമായ വാദങ്ങൾ ഇങ്ങനെ:

ചായ കുടിക്കുന്ന ശീലത്തെ നിശിതമായി വിമർശിച്ചുകൊണ്ട് സാധ്വി ശ്രദ്ധ ഗോപാൽ നിരവധി കാരണങ്ങളാണ് നിരത്തുന്നത്.

നമ്മുടെ മുൻഗാമികളുടെ മാതൃക പിൻതുടരാൻ അവകാശപ്പെടുകയും അതിനുള്ള കാരണമായി അവർ പറയുന്നത് ചായ പ്രചാരത്തിലില്ലാതിരുന്ന കാലത്ത് നമ്മുടെ പൂർവ്വികർ ആരോഗ്യത്തോടെ ജീവിച്ചിരുന്നു എന്നാണ്.കൂടാതെ ചായ കുടിക്കാത്തതുകൊണ്ട് ഇതുവരെ ആരും മരിച്ചുപോയിട്ടില്ലെന്നും ഇവർ പ്രസംഗത്തിൽ പറയുന്നുണ്ട്.

ചായ നിർത്തുന്ന ആദ്യ ദിവസങ്ങളിൽ തലവേദന പോലുള്ള അസ്വസ്ഥതകൾ ഉണ്ടായേക്കാം. എന്നാൽ അത് നമ്മുക്ക് സഹിക്കാൻ കഴിയാവുന്നതേയുള്ളു. ചായ കുടിക്കാതെ ജീവിക്കുന്ന നിരവധി സമൂഹങ്ങൾ ഇപ്പോഴും ജീവിക്കുന്നണ്ടെന്നും ഇവർ പറഞ്ഞു.നമ്മുടെ സംസ്കാരത്തിന്റേ ഭാ​ഗമായ ഹൈന്ദവ ധർമ്മം സംരക്ഷിക്കാൻ ചായ ഉപേക്ഷിക്കണമെന്നാണ് സാധ്വി ശ്രദ്ധ ഗോപാൽ പ്രധാനമായും പ്രസം​ഗത്തിലൂടെ ആഹ്വാനം ചെയ്യുന്നത്.

ആരാണ് സാധ്വി ശ്രദ്ധ ഗോപാൽ?

രാജസ്ഥാൻ സ്വദേശിനിയായ സാധ്വി ശ്രദ്ധ ഗോപാൽ സംസ്കാര-ധർമ്മ സംരക്ഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വ്യക്തിയായാണ് അറിയപ്പെടുന്നത്. ഇവരുടെ പ്രസംഗങ്ങൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സോഷ്യൽ മീഡിയ വഴി വലിയ രീതിയിൽ പ്രചാരം ലഭിക്കാറുണ്ട്. എന്നാൽ പുതിയ പ്രസ്താവനയിലൂടെ വൻ വിവാദമാണ് ഇവർ സമൂഹത്തിൽ ഉയർത്തിയിരിക്കുന്നത്.

വിമർശനം ശക്തം

സാധ്വിയുടെ വിചിത്രമായ ഈ പരാമർശത്തിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ പരിഹാസവും പ്രതിഷേധവുമാണ് അലയടിക്കുന്നത്.സാധാരണ മനുഷ്യരുടെ ഭക്ഷണ ശീലങ്ങളെയും ഗോഹത്യയെയും അനാവശ്യമായി കൂട്ടിക്കുഴയ്ക്കുകയാണെന്നും ശാസ്ത്രീയമായ യാതൊരു അടിത്തറയുമില്ലാതെയാണ് ഈ രീതിയിലുള്ള വിവാദ പ്രസ്താവനകൾ നടത്തുന്നതെന്നും,ഇത്തരം വിവാദ പ്രസ്താവനകൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുമെന്നും ഭൂരിഭാഗം പേരും സോഷ്യൽ മീഡിയയിലൂടെ പ്രതികരിക്കുന്നു.

മുൻപും സമാനമായ രീതിയിലുള്ള വിവാദ പ്രസ്താവനകൾ പല ആത്മീയ നേതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ടെങ്കിലും ചായ കുടിക്കുന്നതിനെ ഗോഹത്യയോട് ഉപമിച്ചത് അതിരുകടന്ന നടപടിയാണെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പൊതു വികാരം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ട്'; രാഹുലിനും പ്രിയങ്കയ്ക്കുമെതിരായ പോസ്റ്ററുകളില്‍ അന്വേഷണം ആരംഭിച്ച് പൊലിസ്

Kerala
  •  2 days ago
No Image

സ്പീക്കര്‍ സ്ഥാനത്തേക്ക് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍; ഷാനിമോള്‍ ഡെപ്യൂട്ടി സ്പീക്കര്‍

Kerala
  •  2 days ago
No Image

ചൊവ്വ, ഛിന്നഗ്രഹ പര്യവേക്ഷണത്തിന് 44 ബില്യണ്‍ ദിര്‍ഹത്തിന്റെ വന്‍ നിക്ഷേപവുമായി യു.എ.ഇ

uae
  •  2 days ago
No Image

നെഞ്ചെരിച്ചിലും അസിഡിറ്റിയും അലട്ടുന്നുണ്ടോ? ഈ  മോശം ശീലങ്ങള്‍ ഉടന്‍ മാറ്റാം

Kerala
  •  2 days ago
No Image

കൊല്ലത്ത് 500 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് 12 കാരനെ കെട്ടിതൂക്കി മര്‍ദ്ദിച്ച സംഭവം: മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു

Kerala
  •  2 days ago
No Image

ഡല്‍ഹിയില്‍ സി.എന്‍.ജിക്ക് വീണ്ടും വിലകൂട്ടി; രണ്ട് ദിവസത്തിനിടെ രണ്ടാമത്തെ വര്‍ധന

National
  •  2 days ago
No Image

മഴയത്ത് ടിപ്പറിന്റെ അടിയില്‍ അഭയം തേടിയ യുവാവ് ഡംപ് ബോക്‌സ് തലയില്‍ വീണ് മരിച്ചു

Kerala
  •  2 days ago
No Image

മാറാടും മലബാര്‍ കലാപവും മറക്കില്ല, യു.ഡി.എഫ് അധികാരത്തിലേറും മുന്‍പ് ലീഗ് ഭരിച്ചുതുടങ്ങി; വീണ്ടും കടന്നാക്രമിച്ച് വെള്ളാപ്പള്ളി

Kerala
  •  2 days ago
No Image

യു.എ.ഇയില്‍ ഈ ആഴ്ച ശക്തമായ പൊടിക്കാറ്റിനും താപനില കുറയാനും സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം  | UAE Weather Alert

uae
  •  2 days ago
No Image

സംസ്ഥാനത്ത് ക്ഷയ രോ​ഗികളുടെ എണ്ണം കുറയുന്നു, കൂടുതല്‍ രോഗികള്‍ തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ

Kerala
  •  2 days ago