'ഒരൊറ്റ ദിവസം കൊണ്ട് ഇറാനെ തകർക്കും'; ഹോർമുസിൽ യുഎസ് പടക്കപ്പലുകൾ, ലോകത്തെ വിറപ്പിച്ച് ട്രംപിന്റെ പുതിയ യുദ്ധപ്രഖ്യാപനം
വാഷിംഗ്ടൺ: ഇസ്‌ലാമബാദിലെ സമാധാന ചർച്ചകൾ പരാജയപ്പെട്ടത്തോടെ ഇറാനെതിരെ സൈനിക നീക്കം കൂടുതൽ കടുപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വെറും ഒരു ദിവസം കൊണ്ട് ഇറാനെ തകർക്കാൻ തനിക്ക് കഴിയുമെന്ന് ട്രംപ് വെല്ലുവിളിച്ചിരിക്കുകയാണ്. ഇതിന് മുന്നോടിയായി രണ്ട് യുഎസ് യുദ്ധക്കപ്പലുകൾ ഹോർമുസ് കടലിടുക്കിൽ നിലയുറപ്പിച്ചുണ്ട്. ഇതോടെ പശ്ചിമേഷ്യയിൽ ഏത് നിമിഷവും വെടിമുഴങ്ങാവുന്ന യുദ്ധസമാനമായ അന്തരീക്ഷമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.
ട്രംപിന്റെ മുന്നറിയിപ്പ്:
പ്രമുഖ അന്താരാഷ്ട്ര വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് തന്റെ കർക്കശമായ നിലപാട് വെളിപ്പെടുത്തിയിരിക്കുന്നത്.ഇറാൻ വൈകാതെ തന്നെ അമേരിക്കയുടെ അടുത്തേക്ക് ചർച്ചകൾക്കായി തിരിച്ചു വരുമെന്നും എന്നാൽ അപ്പോൾ അമേരിക്കയുടെ എല്ലാ നിബന്ധനകളും അവർക്ക് അംഗീകരിക്കേണ്ടതായി വരുമെന്നും ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.ഇറാനെ സംബന്ധിച്ചിടത്തോളം അപ്പോൾ അമേരിക്കൻ നിബന്ധനകൾക്ക് വഴങ്ങുകയല്ലാതെ മറ്റ് മാർഗങ്ങൾ ഒന്നുമുണ്ടാവില്ലെന്നാണ് ട്രംപിന്റെ വാദം.
ഹോർമുസിൽ പടയൊരുക്കം:
നയതന്ത്ര ചർച്ചകൾ പരാജയപ്പെട്ടതിന് തൊട്ടുപിന്നാലെ രണ്ട് അതിശക്തമായ യുഎസ് യുദ്ധക്കപ്പലുകൾ ഹോർമുസ് കടലിടുക്കിൽ പ്രവേശിച്ചത് ഇറാന് നൽകുന്ന കൃത്യമായ താക്കീതായാണ് ലോകം കാണുന്നത്. ലോകത്തെ പ്രധാന എണ്ണ വിതരണ പാതയായ ഹോർമുസിലെ ഇറാന്റെ നീക്കങ്ങളെ തകർക്കാനാണ് ഈ യുഎസ് സൈനിക വിന്യാസമെന്നാണ് ലക്ഷ്യമിടുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
ആഗോള ആശങ്ക:
സമാധാന ചർച്ചകൾ പരാജയപ്പെട്ടത്തിന് പിന്നാലെ ഒരു പുതിയ പോർമുഖം തുറക്കപ്പെട്ടത് ആഗോളതലത്തിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ട്രംപിന്റെ തീപ്പൊരി പ്രസ്താവനകളും സൈനിക നീക്കങ്ങളും ഒരു നേരിട്ടുള്ള യുദ്ധത്തിലേക്ക് നയിക്കുമോ എന്നാണ് ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്നത്.
എന്നാൽ പാകിസ്താനിൽ നടന്ന ഇസ്‌ലാമബാദ് മാരത്തൺ ചർച്ചകൾ പരാജയപ്പെട്ട സാഹചര്യത്തിൽ പുതിയ നീക്കവുമായി പുടിൻ നേരിട്ട് രംഗത്തിറങ്ങിയിരിക്കുകയാണ്. ഇറാൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച പുടിൻ, പ്രതിസന്ധി പരിഹരിക്കാൻ റഷ്യ മധ്യസ്ഥത വഹിക്കാമെന്ന് ഔദ്യോഗികമായി വാഗ്ദാനം നൽകിയിരിക്കുന്നത്.പശ്ചിമേഷ്യയിൽ യുദ്ധ ഭീതിക്ക് ഈ സമാധാന ചർച്ച അറുതി വരുത്തുമോ എന്ന് ലോകം ഉറ്റ് നോക്കുകയാണ് ഈ നീക്കത്തിനെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."