HOME
DETAILS

നിതിൻ രാജിന്റെ മരണം: വാർഡനും അധ്യാപകർക്കുമെതിരെ ഗുരുതര ആരോപണവുമായി നിതിൻറെ കുടുംബം

  
Web Desk
April 12, 2026 | 5:40 PM

nitin raj death father makes serious allegations against hostel warden and teachers in kannur medical college suicide case

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കിയ സംഭവത്തിൽ കോളേജ് അധികൃതർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. ഹോസ്റ്റൽ വാർഡൻ കമലിനും അധ്യാപികയായ ലതയ്ക്കും മകന്റെ മരണത്തിൽ വ്യക്തമായ പങ്കുണ്ടെന്ന് പിതാവ് രാജൻ മാധ്യമങ്ങളോട് പറഞ്ഞു.

'പുഴുത്ത പട്ടി' എന്ന് വിളിച്ച് അധിക്ഷേപം; എച്ച്.ഒ.ഡിയുടെ ഭീഷണി

മകനെ വകുപ്പ് മേധാവി എം.കെ. റാം ക്രൂരമായി മാനസികമായി പീഡിപ്പിച്ചിരുന്നതായി പിതാവ് വെളിപ്പെടുത്തി."കണ്ണാടിയിൽ നോക്കാൻ പറഞ്ഞ് എല്ലാവരുടെയും മുന്നിൽ വെച്ച് മകനെ 'പുഴുത്ത പട്ടി' എന്ന് വിളിച്ച് അധിക്ഷേപിക്കുകയും.താൻ മുൻപ് ഒരു കൊലപാതകം ചെയ്തിട്ടുണ്ടെന്നും, തന്നെക്കൊണ്ട് വീണ്ടും അത് ചെയ്യിപ്പിക്കരുതെന്നും എച്ച്.ഒ.ഡി മകനെ ഭീഷണിപ്പെടുത്തിയിരുന്നതായും" പിതാവ് പറഞ്ഞു.

തുടർച്ചയായ റാഗിംഗും മാനസിക പീഡനവും

കോളേജിലെത്തിയ ആദ്യ മാസം മുതൽ നിതിൻ റാഗിംഗിന് ഇരയായിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു.ടി-ഷർട്ടുകൾ ധരിക്കാൻ അനുവദിക്കാതെ ഊരിപ്പിച്ചു.കുളിക്കാനും തുണി അലക്കാനും അനുവദിക്കാതെ മണിക്കൂറുകളോളം കാത്തുനിർത്തിച്ചിരുന്ന സംഭവങ്ങൾ ഉണ്ടായിരുന്നു.നിതിനെ ഇരുട്ടുമുറിയിൽ പൂട്ടിയിട്ടിരുന്നതായും,പലതവണ പരാതി നൽകിയിട്ടും പ്രിൻസിപ്പൽ ഇതോക്കെ പൂഴ്ത്തിവെക്കുകയായിരുന്നുവെന്നും രാജൻ ആരോപിച്ചു.

ഞെട്ടിക്കുന്ന ശബ്ദരേഖ പുറത്ത്

മരണത്തിന് മുൻപ് നിതിൻ സുഹൃത്തിന് അയച്ച ശബ്ദ സന്ദേശം ഇപ്പൊൾ പുറത്തുവന്നിട്ടുണ്ട്. കോളേജിലെ സ്റ്റാഫ് റൂം തന്നെ ആക്രമിക്കാനുള്ള ഇടമായി മാറിയെന്നും, ഗേറ്റിന് പുറത്തിറങ്ങിയാൽ കൈകാലുകൾ വെട്ടുമെന്ന് അധ്യാപകർ ഭീഷണിപ്പെടുത്തിയതായും ശബ്ദസന്ദേശത്തിൽ നിതിൻ പറയുന്നുണ്ട്. അധ്യാപകർ മാർക്ക് കുറച്ചും കുടുംബത്തെ അധിക്ഷേപിച്ചും നിരന്തരം വേട്ടയാടിയതായും നിതിൻ സുഹൃത്തിനോട് വെളിപ്പെടുത്തിയിരുന്നു.

തിരുവനന്തപുരം ഉഴമലക്കൽ സ്വദേശിയായ ആർ.എൽ. നിതിൻ രാജ് കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് കുടുംബം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അറസ്റ്റിലായ കാമുകനെ വിട്ടയക്കണമെന്നാവശ്യം; മൊബൈൽ ടവറിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവതി; പൊലിസിനെ മുൾമുനയിൽ നിർത്തിയത് ഒന്നര മണിക്കൂർ

National
  •  a day ago
No Image

വി.ഡി മന്ത്രിസഭയിലേക്ക് മുസ്‌ലിം ലീഗില്‍ നിന്ന് അഞ്ച് മന്ത്രിമാര്‍

Kerala
  •  a day ago
No Image

പ്രാദേശിക വിഷയങ്ങളില്‍ നിര്‍ണായക ചര്‍ച്ച; ഖത്തര്‍ അമീറുമായി സംസാരിച്ച് സൗദി കിരീടവകാശി

qatar
  •  a day ago
No Image

ബെംഗളൂരു-മുംബൈ പുതിയ എക്‌സ്പ്രസ് ട്രെയിന്‍ ഫ്‌ലാഗ് ഓഫ് ചെയ്ത് കേന്ദ്ര റെയില്‍വേ മന്ത്രി 

National
  •  a day ago
No Image

പോർച്ചുഗീസ് കവിത അവസാനിപ്പിച്ച് ബെർണാഡോ മടങ്ങുമ്പോൾ; മാഞ്ചസ്റ്റർ സിറ്റിയുടെ മധ്യനിര ഇനി ആര് ഭരിക്കും?; In-Depth Story

Football
  •  a day ago
No Image

ബുക്കിംഗ് തുക കൈപ്പറ്റിയിട്ടും യാത്രാ ടിക്കറ്റുകൾ ബുക്ക് ചെയ്തില്ല; പരാതിക്കാരന് 55,600 ദിർഹം തിരികെ നൽകാൻ ഉത്തരവിട്ട് യുഎഇ കോടതി

uae
  •  a day ago
No Image

ഇന്ത്യ-നെതര്‍ലന്‍ഡ്‌സ് സഹകരണം ശക്തമാക്കും: അഫ്സ്ലൂയിറ്റ്ഡിജ്ക് അണക്കെട്ട് സന്ദര്‍ശിച്ച് മോദി

National
  •  2 days ago
No Image

യുഎഇക്ക് പിന്തുണയുമായി ലോകം; സോഷ്യൽ മീഡിയയിൽ വൈറലായി 'ഐ സ്റ്റാൻഡ് വിത്ത് യുഎഇ' ക്യാമ്പെയ്ൻ

uae
  •  2 days ago
No Image

വി.ഡി സതീശന്‍ ലോക്ഭവനില്‍: മന്ത്രിസഭ പട്ടിക ഉടന്‍ 

Kerala
  •  2 days ago
No Image

യുഎഇയിൽ സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്കുള്ള പെരുന്നാൾ അവധി പ്രഖ്യാപനം കാത്ത് ലക്ഷങ്ങൾ; ഔദ്യോഗിക അറിയിപ്പ് ഉടൻ

uae
  •  2 days ago