HOME
DETAILS

'ഇത് ഫൗൾ പ്ലേ, ഇനിയും ആവർത്തിച്ചാൽ 5 റൺസ് പെനാൽറ്റി'; ഡാരിൽ മിച്ചലിന് നിയമപുസ്തകം ഉയർത്തി ഉസ്മാൻ താരിഖിന്റെ മറുപടി

  
April 12, 2026 | 6:12 PM

usman tariq slams daryl mitchell over bowling action controversy warns of 5 run penalty and foul play

ഇസ്‌ലാമബാദ്: പാകിസ്താൻ സ്പിന്നർ ഉസ്മാൻ താരിഖിന്റെ വ്യത്യസ്തമായ ബൗളിംഗ് ആക്ഷന് തടയിടാൻ ന്യൂസിലൻഡ് താരം ഡാരിൽ മിച്ചൽ സ്വീകരിച്ച തന്ത്രം വിവാദത്തിലേക്ക് വഴിമാറിയിരിക്കുകയാണ്.ഇതിനെതിരെ ഉസ്മാൻ താരിഖ് അന്താരാഷ്ട്ര ക്രിക്കറ്റിലെ നിയമങ്ങൾ ഓർമ്മിപ്പിച്ചുകൊണ്ട് മിച്ചലിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. റാവൽപിണ്ടിസും ക്വെറ്റ ഗ്ലാഡിയേറ്റേഴ്സും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു നാടകീയ സംഭവങ്ങൾ കളത്തിലുണ്ടായത്.

അശ്വിൻ നൽകിയ 'ബുദ്ധി'; പയറ്റി മിച്ചൽ

ഉസ്മാൻ താരിഖ് പന്തെറിയുന്നതിന് തൊട്ടുമുമ്പ് ആക്ഷനിൽ വരുത്തുന്ന ചെറിയൊരു സ്റ്റക്ക് ബാറ്റർമാരുടെ ടൈമിംഗ് തെറ്റിക്കാറുണ്ട്. ഇതിനെ നേരിടാൻ മുൻ ഇന്ത്യൻ താരം ആർ. അശ്വിൻ തന്റെ യൂട്യൂബ് ചാനലിലൂടെ നൽകിയ ഉപദേശമാണ് ഡാരിൽ മിച്ചൽ മൈതാനത്ത് പ്രയോഗിച്ചത്. താരിഖ് പന്ത് റിലീസ് ചെയ്യാൻ നിൽക്കുമ്പോൾ ക്രീസിൽ നിന്ന് മാറി നിൽക്കുകയും താൻ തയ്യാറല്ലെന്ന് അമ്പയറെ അറിയിക്കുകയും ചെയ്യുക എന്നതായിരുന്നു അശ്വിന്റെ ഉപദേശം. മത്സരത്തിൽ പലതവണ മിച്ചൽ ഇത് ആവർത്തിച്ചതോടെ കളിയുടെ ഒഴുക്ക് തടസ്സപ്പെട്ടിരുന്നു.

കമന്റേറ്റർമാരുടെ വിമർശനം, താരിഖിന്റെ മുന്നറിയിപ്പ്

മിച്ചലിന്റെ പ്രവൃത്തിയെ മുൻ പാക് താരം റമീസ് രാജ ഉൾപ്പെടെയുള്ള കമന്റേറ്റർമാർ രൂക്ഷമായി വിമർശിച്ചു. ഇതിന് പിന്നാലെയാണ് ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ താരിഖ് തന്റെ നിലപാട് വ്യക്തമാക്കി രം​ഗത്ത് വന്നത്.

"ബാറ്ററുടെ ഭാഗത്തുനിന്നുള്ള ഇത്തരം പ്രവൃത്തികൾ 'ഫൗൾ പ്ലേ' ആണ്. ബാറ്റർ മനഃപൂർവ്വം സമയം കളയുകയോ ബൗളറുടെ ശ്രദ്ധ തിരിക്കാൻ ശ്രമിക്കുകയോ ചെയ്താൽ അത് ക്രിക്കറ്റ് നിയമങ്ങൾക്ക് വിരുദ്ധമാണ്. അമ്പയർക്ക് ഇതിൽ മുന്നറിയിപ്പ് നൽകാനും, അത് ആവർത്തിച്ചാൽ എതിർ ടീമിന് അഞ്ച് റൺസ് പെനാൽറ്റിയായി നൽകാനും അധികാരമുണ്ടെന്നാണ് ഉസ്മാൻ താരിഖ് ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചത്.

ലോകകപ്പിന് മുൻപ് ചർച്ചകൾ കൊഴുക്കുന്നു
മുത്തയ്യ മുരളീധരന്റെ ആക്ഷനോട് ഉപമിക്കപ്പെടുന്ന താരിഖിന്റെ ബൗളിംഗ് ആക്ഷൻ നേരത്തെ തന്നെ ചർച്ചയായിരുന്നു. എന്നാൽ ഒരു ബാറ്റർ ഇതിനെതിരെ ഇത്തരമൊരു നീക്കം നടത്തുന്നത് ഇതാദ്യമായാണ്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വെള്ളാപ്പള്ളിയെ തള്ളാത്തത് വിനയായി, കണ്ണൂരിലെ കലാപം ഗൗരവം'; സി.പി.എമ്മിൽ അടിമുടി അഴിച്ചുപണി വേണമെന്ന് ആവശ്യം, പ്ലീനം വിളിച്ചേക്കും

Kerala
  •  5 days ago
No Image

മുഖ്യമന്ത്രി ആര്? ഹൈക്കമാൻഡ് തീരുമാനം നാളെ 'മുദ്രവച്ച കവറിൽ'; തിരുവനന്തപുരത്ത് നിർണ്ണായക യോഗം

Kerala
  •  5 days ago
No Image

ഇനി രാജാധിരാജൻ ഈ 'രാജ'; ധോണിയെയും രോഹിത്തിനെയും വെട്ടി ചരിത്ര നേട്ടത്തിൽ വിരാട് കോഹ്‌ലി!

Cricket
  •  5 days ago
No Image

കള്ളപ്പണം വെളുപ്പിക്കൽ തടയാൻ കർശന നടപടിയുമായി യുഎഇ; സ്വർണ്ണ വിപണിയിൽ പ്രത്യേക ടാസ്‌ക് ഫോഴ്‌സിന് രൂപം നൽകി

uae
  •  5 days ago
No Image

പ്രതിസന്ധികൾ യുഎഇ സമ്പദ്‌വ്യവസ്ഥയെ ബാധിക്കില്ല; ടൂറിസം വകുപ്പ് മന്ത്രി അബ്ദുള്ള ബിൻ തൗഖ്

uae
  •  5 days ago
No Image

ഗോവിന്ദന്റെ ശൈലി വിനയായി, തളിപ്പറമ്പിലെ സ്ഥാനാർഥിത്വം തിരിച്ചടിയായി; സംസ്ഥാന കമ്മിറ്റിയിൽ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് സി.പി.എം

Kerala
  •  5 days ago
No Image

നിയമസഭയിൽ ടി.വി.കെക്ക് പിന്തുണ: വിപ്പ് ലംഘിച്ച 24 എം.എൽ.എമാരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.എ.ഡി.എം.കെ 

National
  •  5 days ago
No Image

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം; പ്രതിസന്ധികൾക്കിടയിലും യുഎഇയിലെ സ്കൂളുകൾക്ക് ഉജ്ജ്വല വിജയം

uae
  •  5 days ago
No Image

ആദ്യത്തെ തട്ടിപ്പിന് അഭിനന്ദനങ്ങൾ അണ്ണാ! ജ്യോത്സ്യനെ സർക്കാർ ജോലിയിൽ തിരുകിക്കയറ്റിയ വിജയ്‌ക്കെതിരെ നടി; ജ്യോത്സ്യന്റെ നിയമനം റദ്ദാക്കി

National
  •  5 days ago
No Image

കർണാടകയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിജെപി ഏർപ്പെടുത്തിയിരുന്ന ഹിജാബ് നിരോധനം പിൻവലിച്ചു; ഉത്തരവ് പുറത്തിറക്കി സിദ്ധരാമയ്യ സർക്കാർ

National
  •  5 days ago