HOME
DETAILS
MAL
തിരുവോണനാളിലെ പട്ടിണി സമരം രാഷ്ട്രീയ മുതലെടുപ്പെന്ന്
backup
September 13 2016 | 19:09 PM
കൊല്ലം: കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ നിലവില്‍ വന്ന മിനിമം കൂലിയില്‍ പ്രതിഷേധിച്ച് ഫാക്ടറികള്‍ അടച്ചിട്ട സ്വകാര്യ മൊതലാളിമാരെ നിലക്കു നിര്‍ത്താന്‍ തയാറാകാതിരുന്നവര്‍ ഇപ്പോള്‍ സമരവുമായി വരുന്നത് രാഷ്ട്രീയ മുതലെടുപ്പാണെന്ന് ആള് കേരള കാഷ്യൂനട്ട് വര്‍ക്കേഴ്സ് ആന്റ് എംപ്ലോയീസ് യൂനിയന്‍ പ്രസിഡന്റ്
വി.കെ ജയിനും ജനറല്‍ സെക്രട്ടറി ബിജു ലക്ഷ്മികാന്തനും ആരോപിച്ചു.
വാര്‍ത്തകളില്‍ ഇടംപിടിക്കുന്നതിന് വേണ്ടിയാണ് ഫാക്ടറികള്‍ക്കു മുന്നിലോ മുതലാളിമാരുടെ വസതിക്കുമുന്നിലോ സമരം നടത്താതെ ചിന്നക്കടയില്‍ സമരം നടത്താനുള്ള നീക്കമെന്നും അവര്‍ അഭിപ്രായപ്പെട്ടു. 10 ദിവസം തൊഴില്‍ നല്കി നിശ്ചയിച്ച് മുഴുവന്‍ തുകയും ബോണസായി നല്കി കോര്‍പ്പറേഷന്റെ തീരുമാനം സ്വകാര്യ മുതലാളിമാര്‍ മാതൃകയാക്കണമെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."