HOME
DETAILS

പശ്ചിമേഷ്യയിൽ മറ്റൊരു യുദ്ധമുഖം കൂടി തുറക്കപ്പെടുമോ?; നെതന്യാഹു ആധുനിക 'ഹിറ്റ്‌ലർ'; ഇസ്റാഈലിനെ ആക്രമിക്കുമെന്ന് തുർക്കി

  
April 13, 2026 | 2:45 AM

paltform middle east conflict escalates erdogan warns of military intervention against israel

അങ്കാറ: ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ രൂക്ഷമായി വിമർശിച്ചും സൈനിക നീക്കത്തിന്റെ സൂചന നൽകിയും തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ രം​ഗത്ത്. രക്തദാഹവും വിദ്വേഷവും നെതന്യാഹുവിനെ അന്ധനാക്കി മാറ്റിയിരിക്കുകയാണെന്നും ചരിത്രം അദ്ദേഹത്തെ ഹിറ്റ്‌ലർക്കും മുസ്സോളിനിക്കും സ്റ്റാലിനുമൊപ്പമായിരിക്കും രേഖപ്പെടുത്തുകയെന്നും എർദോഗൻ ആഞ്ഞടിച്ചു.

മുമ്പ് ലിബിയയിലും നാഗോർണോ-കറാബാക്കിലും സൈനിക ഇടപെടൽ നടത്തിയതുപോലെ  ഇസ്റാഈലിലും തുർക്കി ഇടപെട്ടേക്കാം എന്ന വ്യക്തമായ സൂചന എർദോഗൻ നൽകി. "ഗസ്സയിൽ ഇസ്റാഈൽ നടത്തി കൊണ്ടിരിക്കുന്നത് വംശഹത്യയാണ്. ഇസ്റാഈലിന് ഈ രീതിയിൽ അതിക കാലം മുന്നോട്ട് പോകാൻ കഴിയില്ലെന്ന് ബോധ്യപ്പെടുത്താൻ ഞങ്ങൾ അവിടെയും പ്രവേശിക്കും," എന്ന് ഉർദുഗാൻ പറഞ്ഞു.

നെതന്യാഹുവിന്റെ ക്രൂരതകൾ ഹിറ്റ്‌ലറുടേതിന് സമാനമാണെന്നും ഗസ്സയിലെയും ലബനനിലെയും ആക്രമണങ്ങൾക്ക് ലോകത്തോട് മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഗസ്സയിലെ സൈനിക നടപടിയിൽ പ്രതിഷേധിച്ച് ഇസ്റാഈലുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും തുർക്കി നേരത്തെ തന്നെ പൂർണ്ണമായി റദ്ദാക്കിയിരുന്നു.

ഇസ്റാഈലിന്റെ തിരിച്ചടി:

തുർക്കിയുടെ ഭീഷണിക്ക് പിന്നാലെ കടുത്ത മറുപടിയുമായി ഇസ്റാഈൽ വിദേശകാര്യ മന്ത്രാലയം രംഗത്ത് വന്നു. ഉർദുഗാൻ മുൻ ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈന്റെ പാതയിലാണ് സഞ്ചരിക്കുന്നതെന്നും അത്തരക്കാർക്ക് സംഭവിക്കുന്ന അന്ത്യം എർദോഗൻ ഓർക്കുന്നത് നന്നായിരിക്കുമെന്നും ഇസ്റാഈൽ തിരിച്ചടിച്ചു.

മേഖലയിൽ യുദ്ധഭീതി:

ഗസ്സയ്ക്ക് പിന്നാലെ ലബനനിലേക്കും ഇസ്റാഈൽ ആക്രമണം വ്യാപിപ്പിക്കുന്നത് പശ്ചിമേഷ്യയെ വലിയൊരു തകർച്ചയിലേക്ക് തള്ളിയിടുമെന്ന് തുർക്കി മുന്നറിയിപ്പ് നൽകുന്നു. ഇസ്റാഈലിന്റെ ഇത്തരം നീക്കങ്ങൾക്ക് പാശ്ചാത്യ രാജ്യങ്ങൾകുടപിടിക്കുന്നത് ലജ്ജാകരമാണെന്നും ഉർദുഗാൻ കുറ്റപ്പെടുത്തി.

ഇരു രാജ്യങ്ങളും തമ്മിലുള്ള വാക്പോര് മുറുകുന്നത് പശ്ചിമേഷ്യയിൽ മറ്റൊരു യുദ്ധമുഖം കൂടി തുറക്കപ്പെടുമോ എന്ന ഭീതിയിലാണ് ലോകരാജ്യങ്ങൾ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജനവിധിയെ പരിഹസിച്ചു കൊണ്ട് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി അപഹാസ്യം: കെ.കെ ശൈലജ

Kerala
  •  6 days ago
No Image

സംസ്ഥാനത്ത് വേനല്‍മഴ തുടരുന്നു; ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, അടുത്ത മൂന്ന് മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  6 days ago
No Image

ക്ലൈമാക്സ് ഡൽഹിയിൽ; കേരള മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള യോഗത്തിൽ രാഹുൽ ഗാന്ധിയും

National
  •  6 days ago
No Image

കേരള മുഖ്യമന്ത്രി ആരാകും? നിർണ്ണായക ചർച്ചകൾക്കായി നേതാക്കൾ ഖാർഗെയുടെ വസതിയിൽ; പ്രഖ്യാപനം ഉടൻ?

National
  •  6 days ago
No Image

'മലര്‍ന്ന് കിടന്ന് തുപ്പിയാല്‍ നമ്മുടെ മുഖത്തെ വീഴൂ...'; കോണ്‍ഗ്രസിലെ തര്‍ക്കത്തില്‍ കെ.സി ജോസഫ്

Kerala
  •  6 days ago
No Image

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ ആറുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; കൊല്ലം സ്വദേശി അറസ്റ്റിൽ

Kerala
  •  6 days ago
No Image

'പിണറായി വിജയൻ പ്രതിപക്ഷ നേതാവാകരുത് '; ആഞ്ഞടിച്ച് കേരള കോൺഗ്രസ് (എം)

Kerala
  •  6 days ago
No Image

തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണം അനിശ്ചിതത്വത്തിൽ: കുതിരക്കച്ചവട ഭീതിയിൽ കോൺഗ്രസ് എം.എൽ.എമാരെ ഹൈദരാബാദിലേക്ക് മാറ്റി

National
  •  6 days ago
No Image

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു; കൊച്ചിയില്‍ മോഡലിന്റെ പരാതിയില്‍ സഹസംവിധായകനെതിരെ കേസ്

Kerala
  •  6 days ago
No Image

ഭരണം ഉറപ്പിക്കാൻ രണ്ട് സീറ്റുകൾ : വിസികെയുടെ പിന്തുണ തേടി വിജയ്, പകരം ഉപമുഖ്യമന്ത്രി സ്ഥാനം ചോദിച്ച് തിരുമാവളവൻ

National
  •  6 days ago