HOME
DETAILS

നിതിന്‍ രാജിന്റെ മരണം: ലോണ്‍ ആപ്പുകാരുടെ ഭീഷണി സാധ്യത തള്ളാതെ പൊലിസ് 

  
Web Desk
April 13, 2026 | 4:10 AM

kannur dental student death police probe loan app threats and harassment allegations

കണ്ണൂര്‍: കണ്ണൂരില്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജ് ജീവനൊടുക്കിയതില്‍ ലോണ്‍ ആപ്പുകാരുടെ ഭീഷണി സാധ്യത തള്ളാതെ പൊലിസ്. ലോണ്‍ ആപ്പിന്റെ മെസ്സേജുകളും അന്വേഷണ പരിധിയിലുണ്ട്. അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് അധ്യാപികയുടെ ഫോണിലേക്ക് വന്ന ലോണ്‍ ആപ്പിന്റെ മെസേജുകളാണ് പരിശോധിക്കുന്നത്. നിതിന്‍ ജീവനൊടുക്കുന്നതിന് മുമ്പും ടീച്ചര്‍ക്ക് സന്ദേശങ്ങള്‍ വന്നതായി കണ്ടെത്തിയിട്ടുണ്ട്. 

ടീച്ചറുടെ നമ്പര്‍ ലോണ്‍ സംഘത്തിന് എങ്ങനെ കിട്ടി എന്നത് അന്വേഷണത്തില്‍ നിര്‍ണായകമാകും. നിതിന്‍ കൊടുത്തതാവാനും ആപ്പുകാര്‍ എടുത്തതാവാനും സാധ്യതയുണ്ടെന്ന് പൊലിസ് പറയുന്നു.  അധ്യാപികയുടെ പരാതിയില്‍ പൊലിസ് കേസെടുത്തിട്ടുണ്ട്.

ലോണ്‍ ആപ്പിന്റെ കാര്യം അറിയാമായിരുന്നെന്ന് നിതിന്റെ കുടുംബം പറയുന്നു. അമ്മയുടെ ചികിത്സയ്ക്ക് വേണ്ടിയാണ് ലോണ്‍ എടുത്തത്. ഇക്കാര്യം നിതിന്‍ തങ്ങളെ അറിയിച്ചിരുന്നുവെന്നും കുടുംബം പറയുന്നു. വീട്ടുകാരുടെ സഹായത്തോടെ നിതിന്‍ വായ്പ തിരിച്ചടച്ച് തുടങ്ങിയിരുന്നുവെന്നും അവര്‍ വ്യക്തമാക്കി.

അതേസമയം, മകന്റേത് കൊലപാതകമെന്ന് പിതാവ് ആവര്‍ത്തിച്ചു. അധ്യാപകന്‍ റാമിനെതിരെ നിതിന്‍ പരാതി കൊടുത്തിരുന്നു. ഇതില്‍ നിന്ന് ടീച്ചറുടെ പേരില്‍ ലോണ്‍ എടുക്കാനാവില്ലെന്ന് ചിന്തിക്കാമല്ലോയെന്നും നിതിന്റെ സഹോദരീ ഭര്‍ത്താവ് ചൂണ്ടിക്കാട്ടി.  

ലോണ്‍ ആപ് ഭീഷണി കോളജ് അധികൃതര്‍ അറിയിച്ചില്ല. വായ്പ മുടങ്ങിയെങ്കില്‍ അറിയിക്കാമായിരുന്നല്ലോ. മറ്റ് പല കാര്യങ്ങള്‍ക്കും നിരന്തരം വിളിച്ചിരുന്ന അധ്യാപകര്‍ എന്തുകൊണ്ടാണ് ഇക്കാര്യം പറയാത്തത് എന്ന് പിതാവ് ചോദിച്ചു.

തിരുവനന്തപുരം ഉഴമലയ്ക്കല്‍ കൊറ്റാമല സ്വദേശിയായ നിതിന്‍ രാജിനെ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്കാണ് കോളജ് കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍ കണ്ടെത്തിയത്. പെയിന്റിങ് തൊഴിലാളിയായ രാജന്റെയും തൊഴിലുറപ്പ് തൊഴിലാളി ലതയുടെയും മകനാണ് നിതിന്‍. നിറത്തിന്റെയും ജാതിയുടെയും പേരില്‍ അധ്യാപകര്‍ നിതിനെ നിരന്തരം അധിക്ഷേപിച്ചിരുന്നതായും 'തെരുവ് പട്ടി' എന്ന് വിളിച്ച് അപമാനിച്ചിരുന്നതായും ബന്ധുക്കള്‍ ആരോപിക്കുന്നു. 

a dental college student in kannur, nithin raj, was found dead after falling from a college building. police are investigating possible loan app threats and messages sent to a teacher, along with allegations of harassment and abuse by faculty.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വി.ഡി. സതീശൻ ജിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ, ഭരണകാലത്തിന് എല്ലാ ആശംസകളും'; പുതിയ കേരള സർക്കാരിന് കേന്ദ്രത്തിന്റെ പൂർണ്ണ പിന്തുണ ഉറപ്പുനൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala
  •  2 days ago
No Image

മുഖ്യമന്ത്രിയും കുഞ്ഞാലിക്കുട്ടിയും നോര്‍ത്ത് ബ്ലോക്കില്‍ മൂന്നാം നിലയില്‍, ചെന്നിത്തല പഴയ ഓഫിസില്‍: മന്ത്രിമാരുടെ ഓഫിസുകള്‍ നിശ്ചയിച്ചു

Kerala
  •  2 days ago
No Image

സി.പി ജോണും ഷിബു ബേബി ജോണും സഗൗരവം; മുഖ്യമന്ത്രിയും 18 മന്ത്രിമാരും ദൈവനാമത്തിലും സത്യപ്രതിജ്ഞ

Kerala
  •  2 days ago
No Image

സതീശന്മാര്‍  ഇവിടെ കമോണ്‍... സത്യപ്രതിജ്ഞാ ദിനത്തില്‍ 'സതീശന്‍' എന്ന് പേരുള്ളവര്‍ക്ക് സൗജന്യ പടക്കം

Kerala
  •  2 days ago
No Image

വൈത്തിരിയിൽ കെ.എസ്.ആർ.ടി.സി ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു

Kerala
  •  2 days ago
No Image

വി.ഡി സതീശന്‍ സര്‍ക്കാര്‍ അധികാരത്തില്‍; സത്യപ്രതിജ്ഞ ചടങ്ങുകള്‍ പൂര്‍ത്തിയായി

Kerala
  •  2 days ago
No Image

ജീവിതത്തില്‍ 'കൈ'ത്താങ്ങായ വി.ഡി സതീശന്‍ മുഖ്യമന്ത്രിയാകുന്നത് കാണണം; ചികിത്സാപിഴവ് മൂലം കൈ നഷ്ടപ്പെട്ട വിനോദിനി സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍

Kerala
  •  2 days ago
No Image

"ടി.വി.കെ സർക്കാർ 6 മാസം തികയ്ക്കില്ല, സ്റ്റാലിൻ ഉടൻ തിരിച്ചെത്തും"; വെല്ലുവിളിയുമായി ഡിഎംകെ നേതാവ് അനിത രാധാകൃഷ്ണൻ

Kerala
  •  2 days ago
No Image

ബിഹാറിലെ സാസാരാം സ്റ്റേഷനില്‍ പാസഞ്ചര്‍ ട്രെയിനില്‍ തീ പിടിത്തം; ജനറല്‍ കോച്ച് പൂര്‍ണമായും കത്തി

National
  •  2 days ago
No Image

'വടശ്ശേരി ദാമോദരന്‍ മേനോന്‍ സതീശന്‍ എന്ന ഞാന്‍ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യുന്നു': വി.ഡി.എസ് അധികാരത്തില്‍

Kerala
  •  2 days ago