HOME
DETAILS

ഗോൾകീപ്പറോട് എത്ര ഗോൾ നേടിയെന്ന് ചോദിക്കുമോ?; വിക്കറ്റ് ലഭിക്കാത്ത ബുംറയെ മുൻ ചൈന്നൈ താരം

  
April 13, 2026 | 4:16 AM

ipl 2026 ashwin defends jasprit bumrahs wicketless run with epic goalkeeper analogy

മുംബൈ: ഐപിഎൽ 2026 സീസണിൽ വിക്കറ്റ് വീഴ്ത്താൻ പാട്പെടുന്ന ജസ്പ്രീത് ബുംറയെ പിന്തുണച്ച് മുൻ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ. ഞായറാഴ്ച വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ആർസിബി - മുംബൈ മത്സരത്തിന് പിന്നാലെയാണ് തന്റെ യൂട്യൂബ് ചാനലിലൂടെ അശ്വിൻ മുംബൈയുടെ ബൗളിംഗ് നിരയെയും ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ തന്ത്രങ്ങളെയും രൂക്ഷമായി വിമർശിച്ചത്.

ഫുട്ബോൾ ഉപമയുമായി അശ്വിൻ

ബുംറക്ക് വിക്കറ്റ്  കിട്ടാതതിനെക്കുറിച്ചുള്ള വിമർശനങ്ങൾക്ക് ഫുട്ബോളലെ ഒരു ഉദാഹരണത്തിലൂടെയാണ് അശ്വിൻ മറുപടി നൽകിയത്.

"നിങ്ങൾ ഒരു ഗോൾകീപ്പറോട് എത്ര ഗോളുകൾ നേടിയെന്ന് ചോദിക്കുമോ? ഗോൾകീപ്പറുടെ ജോലി ഗോൾ തടയുക എന്നതാണ്. അതുപോലെ ടി20 ക്രിക്കറ്റിൽ ഒരു ബൗളറുടെ പ്രാഥമിക ധർമ്മം റൺസ് വിട്ടുകൊടുക്കാതിരിക്കുക എന്നതാണ്. നിങ്ങൾ ആറ് റൺസ് ലാഭിച്ചാൽ, നിങ്ങളുടെ ടീമിന് അത് വിജയത്തിലേക്ക് വഴിതുറക്കുമെന്ന്."  അശ്വിൻ പറഞ്ഞു.

മുംബൈയുടെ ബൗളിംഗ് പ്രതിസന്ധി

തന്റേ ഐപിഎൽ കരിയറിൽ ആദ്യമായി തുടർച്ചയായ അഞ്ച് മത്സരങ്ങളിൽ വിക്കറ്റ് ലഭിക്കാതെ നിൽക്കുന്ന ബുംറയെ മറ്റ് ബൗളർമാർ സഹായിക്കുന്നില്ലെന്ന് അശ്വിൻ ചൂണ്ടിക്കാട്ടി.ക്രുനാൽ പാണ്ഡ്യയുടെ ബൗളിംഗ് മികവിന്റെ പുറകിലൂടെ സുയാഷ് ശർമ്മയ്ക്ക് വിക്കറ്റ് ലഭിക്കുന്നത് പോലെ ബുംറയ്ക്ക് പിന്തുണ നൽകാൻ മുംബൈ നിരയിൽ ആരുമില്ല.

പവർപ്ലേയിൽ പുതിയ പന്ത് ബുംറയ്ക്ക് നൽകാത്ത ഹാർദിക് പാണ്ഡ്യയുടെ തീരുമാനത്തെയും അശ്വിൻ ചോദ്യം ചെയ്തു. 17-ാം ഓവറിൽ മാത്രം ബുംറയെ വീണ്ടും കൊണ്ടുവരുന്നത് ടീമിന് ഒരിക്കലും ഗുണം ചെയ്യുന്നില്ലെന്ന് അശ്വിൻ നിരീക്ഷിച്ചു.

ബുംറയുടെ പ്രകടനം ഒറ്റനോട്ടത്തിൽ

ആർസിബി 240 റൺസ് അടിച്ചുകൂട്ടിയ മത്സരത്തിൽ മുംബൈ നിരയിൽ ഏറ്റവും കുറഞ്ഞ എക്കണോമിയിൽ പന്തെറിഞ്ഞത് ബുംറയായിരുന്നു. എങ്കിലും ഈ സീസണിൽ ഇതുവരെ നാല് മത്സരങ്ങളിൽ നിന്ന് 123 റൺസ് വിട്ടുകൊടുത്ത താരത്തിന് ഒരു വിക്കറ്റ് പോലും വീഴ്ത്താൻ കഴിഞ്ഞിട്ടില്ല. മുംബൈയുടെ തുടർച്ചയായ മൂന്നാം തോൽവിയായിരുന്നു ഇന്നലത്തേത്.

ബുംറയുടടേത് ഒരിക്കലും വിക്കറ്റ് വരൾച്ചയല്ല, മറിച്ച് മുംബൈയുടെ ബൗളിംഗ് യൂണിറ്റിലെ ഒത്തിണക്കമില്ലായ്മയാണ് ടീമിനെ പിന്നോട്ടടിക്കുന്നതെന്നാണ് അശ്വിന്റെ വിലയിരുത്തുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാളില്‍ ചീഫ് ഇലക്ടറല്‍ ഓഫീസറായിരുന്ന മനോജ് കുമാര്‍ അഗര്‍വാളിനെ ചീഫ് സെക്രട്ടറിയാക്കി നിയമിച്ചു

National
  •  2 hours ago
No Image

ഷാർജയിൽ 140 മില്യൺ ദിർഹത്തിന്റെ പുതിയ പാലം വരുന്നു; മലീഹ റോഡിൽ നിന്ന് E311 ലേക്ക് ഇനി വേ​ഗത്തിലെത്താം

uae
  •  2 hours ago
No Image

യുഎഇയിൽ നാളെ ചൂട് കൂടും; മൂടൽമഞ്ഞിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  3 hours ago
No Image

പാസ്‌പോര്‍ട്ട് തിരിച്ചയച്ച പോസ്റ്റുമാനെ റോഡിലിട്ട് തല്ലി; മൂന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ് 

Kerala
  •  3 hours ago
No Image

വിമാനയാത്ര തടസ്സപ്പെട്ടാൽ എവിടെ പരാതി നൽകണം? എമിറേറ്റ്സ്, ഇത്തിഹാദ് യാത്രക്കാർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

uae
  •  3 hours ago
No Image

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്; എണ്ണക്കമ്പനികളും കേന്ദ്ര സർക്കാരും തമ്മിൽ ചർച്ച 

National
  •  3 hours ago
No Image

സിബിഎസ്ഇ പ്ലസ് ടു ഫലം ഉടനെയെത്തും; എങ്ങനെ പരിശോധിക്കാം; വെബ്‌സൈറ്റുകള്‍ അറിഞ്ഞിരിക്കാം 

Domestic-Education
  •  4 hours ago
No Image

ഈദ് ഷോപ്പിംഗ് ചതിക്കുഴിയാകരുത്! വമ്പൻ ഓഫറുകളുമായി തട്ടിപ്പ് സംഘങ്ങൾ; ജാഗ്രതാ നിർദ്ദേശവുമായി ദുബൈ പൊലിസ്

uae
  •  4 hours ago
No Image

 ലൈഫ് മിഷൻ പദ്ധതിക്ക് പണം അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ പിടിയിൽ 

Kerala
  •  4 hours ago
No Image

അസമില്‍ എന്‍ഡിഎ സര്‍ക്കാര്‍ നാളെ അധികാരമേല്‍ക്കും; മുഖ്യമന്ത്രിയായി വീണ്ടും ഹിമന്ത ബിശ്വ ശര്‍മ്മ 

National
  •  5 hours ago