HOME
DETAILS

ഹാര്‍ഡ് ഡിസ്‌കിന് പകരം കൊണ്ടുപോയത് മോഡം; കള്ളന്റെ 'അതിബുദ്ധി'യില്‍ തിരുവനന്തപുരം പാളയത്തെ പമ്പില്‍ ഒന്നര ലക്ഷത്തിന്റെ മോഷണം

  
April 13, 2026 | 4:24 AM

hilarious fail thief steals modem thinking Its a hard drive after looting 15 lakh from petrol pump

 

തിരുവനന്തപുരം: തലസ്ഥാനത്ത് ഇന്നു പുലര്‍ച്ചെ പാളയത്തുള്ള പെട്രോള്‍ പമ്പില്‍ പുലര്‍ച്ചെ നടന്ന മോഷണത്തില്‍ സിനിമയെ വെല്ലുന്ന തരത്തിലുള്ള ട്വിസ്റ്റ്. പമ്പിലെ ഓഫീസില്‍ നിന്ന് ഒന്നര ലക്ഷം രൂപയുമായി കടക്കുകയായിരുന്ന കള്ളന്‍, സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിക്കാനായി എടുത്തു കൊണ്ടുപോയത് മോഡവും. ഹാര്‍ഡ് ഡിസ്‌ക് ആണെന്ന് കരുതി എടുത്ത ഉപകരണം മോഡമാണെന്ന് തിരിച്ചറിഞ്ഞ കള്ളന്‍ അത് പമ്പിന് പുറത്തെ ശുചിമുറിക്ക് മുകളിലേക്ക് വലിച്ചെറിയുകയും ചെയ്തു.

പുലര്‍ച്ചെയാണ് മോഷണം നടക്കുന്നത്, വലിയ ആസൂത്രണത്തോടെ എത്തിയ കള്ളന്‍ സ്‌ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് ഓഫീസിന്റെ വാതില്‍ കുത്തിത്തുറക്കുകയും അകത്തുള്ള അലമാര തകര്‍ത്ത് അതിലുണ്ടായിരുന്ന ഒന്നര ലക്ഷം രൂപയും കൈക്കലാക്കി. കഴിഞ്ഞ രണ്ട് ദിവസത്തെ കളക്ഷന്‍ തുകയാണ് നഷ്ടപ്പെട്ടതെന്നാണ് ജീവനക്കാര്‍ പറഞ്ഞത്.

മുറിയില്‍ സിസിടിവി ഉണ്ടെന്ന് കള്ളന് കൃത്യമായി അറിയാമായിരുന്നു. അതുകൊണ്ട് തന്നെ മോഷണം കഴിഞ്ഞിറങ്ങുമ്പോള്‍ ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് കൊണ്ടുപോകാന്‍ ഇയാള്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ ഇരുട്ടില്‍ ഹാര്‍ഡ് ഡിസ്‌കിന് പകരം മോഡമാണ് കള്ളന്‍ കൊണ്ടുപോയത്. അതുകൊണ്ട് തന്നെ മോഷണത്തിന്റെ കൃത്യമായ ദൃശ്യങ്ങളും പൊലിസിനു ലഭിച്ചു. മുഖം മറയ്ക്കാതെയാണ് ഇയാള്‍ മോഷണം നടത്തിയത്.

മോഡം ഉപയോഗശൂന്യമെന്ന് കണ്ട് ശുചിമുറിയുടെ മുകളിലേക്ക് വലിച്ചെറിഞ്ഞ ശേഷം വളരെ കൂളായി ഒരു ഓട്ടോറിക്ഷ പിടിച്ചാണ് കള്ളന്‍ സ്ഥലം വിട്ടത്. പൊലിസ് സംഭവസ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കള്ളന്റെ മുഖം വ്യക്തമായതിനാല്‍ പ്രതി ഉടന്‍ വലയിലാകുമെന്നാണ് സൂചന.

 

A thief who broke into a petrol pump at Palayam, Thiruvananthapuram, and stole ₹1.5 lakh, mistakenly took away the internet modem instead of the CCTV hard drive in an attempt to destroy evidence.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തുടക്കം ജനപ്രിയം; സൗജന്യ വൈദ്യുതി, സ്ത്രീ സുരക്ഷക്ക് പ്രത്യേക സേന, ലഹരി തടയാനും പട്രോൾ സംഘം...ആദ്യ ഫയലുകളിൽ ഒപ്പിട്ട് വിജയ്  

National
  •  5 days ago
No Image

ഏരിയാ കമ്മിറ്റിയംഗത്തെ തരംതാഴ്ത്തിയതില്‍ പ്രതിഷേധിച്ച് പാലക്കാട് സി.പി.എമ്മില്‍ കൂട്ടരാജി, പാര്‍ട്ടി വിട്ടത് 24 ഓളം പേര്‍

Kerala
  •  5 days ago
No Image

'വിശപ്പും ദാരിദ്ര്യവും അറിയുന്ന സാധാരണക്കാരനാണ് ഞാന്‍, നിങ്ങളുടെ 'തമ്പി', തെറ്റ് ചെയ്യില്ല കൂടെയുള്ളവരെ ചെയ്യാന്‍ അനുവദിക്കില്ല, അങ്ങിനെ ഒരു മോഹമുണ്ടെങ്കില്‍ മായ്ച്ചു കളഞ്ഞേക്കൂ...' മുഖ്യമന്ത്രിയായി ചുമതലയേറ്റ വിജയിന്റെ വൈകാരിക പ്രസംഗം

National
  •  5 days ago
No Image

ജ്യൂസിൽ മയക്കുമരുന്ന് കലർത്തി പീഡനം; ദൃശ്യങ്ങൾ കാട്ടി ബ്ലാക്ക് മെയിലിംഗ്: പത്തനംതിട്ടയിൽ ഓട്ടോ ഡ്രൈവർ പിടിയിൽ

Kerala
  •  5 days ago
No Image

അവയവദാനത്തിനായി വ്യാജരേഖ: മുഖ്യപ്രതി നജീബ് പിടിയില്‍

Kerala
  •  5 days ago
No Image

തമിഴ് മണ്ണിൽ ‘ദളപതി’ യുഗം: ദ്രാവിഡ കോട്ടകൾ തകരുമോ? ബിജെപിയുടെ തന്ത്രങ്ങളും തമിഴ്നാടിന്റെ രാഷ്ട്രീയ ഭാവിയും; In-Depth Story

National
  •  5 days ago
No Image

തമിഴ്‌നാട്ടില്‍ വിജയ്‌ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തത ഒന്‍പത് മന്ത്രിമാര്‍ ഇവരെല്ലാം...

National
  •  5 days ago
No Image

സ്റ്റാലിന്‍ പറഞ്ഞു സഖ്യ കക്ഷികള്‍ പിന്തുണച്ചു; വിജയ്‌യുടെ  അന്തിമ 'വിജയത്തി'ന് പിന്നില്‍ ഡി.എം.കെയുടെ ഇടപെടലെന്ന് പാര്‍ട്ടി വക്താവ്   

National
  •  5 days ago
No Image

ബ്രസീലിന്റെ ആശങ്ക, മെസ്സിയുടെ പ്രതീക്ഷ; നെയ്മറുടെ ലോകകപ്പ് സാധ്യതകളെക്കുറിച്ച് അർജന്റീന നായകൻ

Football
  •  5 days ago
No Image

വെഞ്ഞാറമൂട്ടില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം , ഒരാള്‍ക്ക് പരുക്ക്

Kerala
  •  5 days ago