HOME
DETAILS

'ഭീഷണിയുടെ സ്വരം വിലപോകില്ല' പി.സി ജോര്‍ജിനെതിരെ പരോക്ഷ വിമര്‍ശനവുമായി പാലാ രൂപതാധ്യക്ഷന്‍ 

  
Web Desk
April 13, 2026 | 4:50 AM

pala bishop criticizes p c george says threats will not be tolerated

പാലാ: സഭാ നേതൃത്വം രാഷ്ട്രീയത്തില്‍ ഇടപെടുന്നതിനെതിരെ കഴിഞ്ഞ ദിവസം ബിജെപി നേതാവ് പി.സി ജോര്‍ജ് നടത്തിയ പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനവുമായി പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്. ഭീഷണിയുടെ സ്വരം വിലപ്പോകില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. ആരും തങ്ങളെ പേടിപ്പിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മെത്രാന്മാരും വൈദികരും എപ്പോഴും നിഷ്പക്ഷരായിരിക്കണം എന്ന് ആര്‍ക്കും പറയാനാകില്ല. പരസ്യമായി തന്നെ വോട്ട് ചോദിക്കാന്‍ സഭക്ക് അവകാശമുണ്ടെന്നും ബിഷപ്പ് ചൂണ്ടിക്കാട്ടി. 

'ഭീഷണിയുടെ സ്വരം വിലപോകില്ല, അത് നമ്മള്‍ തിരിച്ചറിയണം. അങ്ങനെ ആരും പേടിപ്പിക്കേണ്ടതില്ല. എല്ലാ സമയവും മെത്രാന്മാരും വൈദികരും ന്യൂട്രല്‍ ആയിരിക്കണമെന്ന് പറയാന്‍ സാധിക്കില്ല. മിണ്ടാപ്രാണികള്‍ ആയിരിക്കണം എന്നാണ് അങ്ങനെ പറയുന്നതിന്റെ അര്‍ഥം. ഈ ജനാധിപത്യ സംവിധാനത്തില്‍ അത് നടക്കുമെന്ന് ഞാന്‍ കരുതുന്നില്ല' അദ്ദേഹം പറഞ്ഞു. രഹസ്യമായിട്ടല്ല, പരസ്യമായി തന്നെ വോട്ട് ചോദിക്കാന്‍ നമുക്ക് അവകാശമില്ലേ? എന്നും അദ്ദേഹം ചോദിച്ചു.

പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ മാന്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുകയാണെന്ന് കുറ്റപ്പെടുത്തിയ ബിഷപ്പ്  ചില രാഷ്ട്രീയ നേതാക്കള്‍ മതനേതാക്കളെക്കുറിച്ച് എന്തും വിളിച്ചുപറയുകയാണെന്നും ചൂണ്ടിക്കാട്ടി.  വിമര്‍ശനങ്ങള്‍ മാന്യമായ ഭാഷയിലായിരിക്കണമെന്നും അദ്ദേഹം തുറന്നടിച്ചു.  സഭയുടെ മെത്രാന്മാരുടെ മുറികള്‍ക്ക് മുന്നില്‍ വരെ ഭീഷണിയുടെ സ്വരമെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സഭാ നേതൃത്വം രാഷ്ട്രീയത്തില്‍ ഇടപെടുന്നതിനെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ പി.സി ജോര്‍ജ് രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്.  ഇതിനാണ് പാലാ ബിഷപ്പിന്റെ മറുപടി. നേരത്തെ, മറ്റൊരു ബിഷപ്പിന്റെ ജന്മദിനവുമായി ബന്ധപ്പെട്ട് പാലാ ബിഷപ്പ് ഹൗസില്‍ എത്തിയ പി.സി ജോര്‍ജ് ബിഷപ്പ് ഹൗസിന് മുന്നില്‍ വെച്ച് മാധ്യമങ്ങളോട് സംസാരിച്ചതിലും സഭാ നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ടായിരുന്നു.  

the pala diocese bishop indirectly criticized P. C. George, stating that the tone of threats will not be accepted.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഐഡിഎംകെയില്‍ പൊട്ടിത്തെറി; എടപ്പാടി പളനിസ്വാമിക്കെതിരെ പടപ്പുറപ്പാട്; പാര്‍ട്ടി എംഎല്‍എമാര്‍ എസ്പി വേലുമണിയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു 

National
  •  5 days ago
No Image

വ്യാജരേഖ ചമച്ച് അവയവദാന തട്ടിപ്പ്; മുഖ്യപ്രതിയുടെ ഭാര്യ അറസ്റ്റില്‍ 

Kerala
  •  5 days ago
No Image

ജോലി വാഗ്ദാനം ചെയ്ത് ബലാത്സംഗം; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് പുറമെ മറ്റൊരു യുവതി കൂടി പിടിയില്‍

Kerala
  •  5 days ago
No Image

'മരിച്ചിട്ടും മടങ്ങിയെത്തി' 21 പേരെ പൗരത്വ രേഖകളിൽ ചേർത്തു; കുവൈത്തിൽ മരിച്ചയാളുടെ പേരിൽ വൻ പൗരത്വ തട്ടിപ്പ്

Kuwait
  •  5 days ago
No Image

സ്വർണം നൽകിയില്ലെങ്കിൽ ബന്ധം ഉപേക്ഷിക്കുമെന്ന് ഭീഷണി; യുവതിയിൽ നിന്ന് 6 പവൻ തട്ടിയെടുത്ത യുവാവ് പിടിയിൽ

Kerala
  •  5 days ago
No Image

ഇത്തവണ മണ്‍സൂണ്‍ ജൂണ്‍ ആദ്യവാരം തന്നെ എത്തിയേക്കുമെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  5 days ago
No Image

ദുബൈയിൽ പുതിയ പാലം തുറന്ന് ആർടിഎ; 8 മിനിറ്റിന്റെ യാത്ര ഇനി 2 മിനിറ്റിൽ

uae
  •  5 days ago
No Image

അവർ ചെയ്തത് ആവർത്തിക്കുക അസാധ്യം; മെസ്സിക്കൊപ്പം താൻ ആരാധിക്കുന്ന മിഡ്ഫീൽഡറുടെ പേര് വെളിപ്പെടുത്തി ബാഴ്സതാരം

Football
  •  5 days ago
No Image

അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ ഒടുവില്‍ തീരുമാനം; വിജയ്‌യുടെ സത്യപ്രതിജ്ഞ നാളെ രാവിലെ 10ന് 

National
  •  5 days ago
No Image

കോൺഗ്രസ് നന്ദികെട്ടവർ, പ്രതിസന്ധിയിൽ ഒപ്പം നിന്നത് ഇടതും വി.സി.കെയും മാത്രം; തുറന്നടിച്ച് എം.കെ. സ്റ്റാലിൻ

National
  •  5 days ago