കേരളത്തിലെ പോളിങ് ശതമാനം 79.63%; പുതുക്കിയ കണക്ക് പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍; സര്‍വീസ് വോട്ടുകളുടെ കണക്ക് ഇനിയും ബാക്കി
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സര്‍വീസ് വോട്ടുകള്‍ ഒഴികെ ആകെ പോളിങ് 79.63 ശതമാനമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു കേല്‍ക്കര്‍ അറിയിച്ചു. ഇവിഎമ്മും, തപാലും ചേര്‍ത്ത കണക്കാണിത്. സര്‍വീസ് വോട്ടുകളുടെ കണക്ക് ലഭിക്കുക വോട്ടെണ്ണലിന് ശേഷമാണ്. വോട്ടെടുപ്പ് കഴിഞ്ഞ് നാല് ദിവസം പിന്നിട്ടിട്ടും അന്തിമ വോട്ടിങ് ശതമാനം പുറത്തുവിടാത്തതില്‍ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് കണക്കുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തിയത്.
വോട്ടിങ് കണക്കുകള്‍ പാര്‍ട്ടികള്‍ക്ക് നല്‍കി. അന്തിമ കണക്ക് വന്നതിന് ശേഷം ഇന്‍ഡക്‌സ് കാര്‍ഡ് ഇറക്കും. മുതിര്‍ന്ന പൗരന്മാര്‍ 96.3 ശതമാനവും, ഭിന്നശേഷിക്കാര്‍ 97.71 ശതമാനം, ആവശ്യ സര്‍വീസ് 94.24 ശതമാനം, തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവര്‍ 96.37 ശതമാനം എന്നിങ്ങനെയാണ് ഇന്നലെ വരെ വന്ന തപാല്‍ വോട്ട് കണക്ക്.
അതേസമയം കേരളത്തില്‍ ആകെ 75.19 പുരുഷന്‍മാരും, 81.19 ശതമാനം സ്ത്രീകളും, 56.04 ശതമാനം ട്രാന്‍സ്‌ജെന്‍ഡേഴ്‌സും വോട്ട് രേഖപ്പെടുത്തിയെന്നാണ് കമ്മീഷന്‍ അറിയിച്ചത്. നിലവിലെ കണക്കുകള്‍ക്കൊപ്പം സര്‍വീസ് വോട്ട് കൂടി ചേര്‍ത്താല്‍ മാത്രമേ അന്തിമ പോളിങ് കണക്കുകള്‍ ലഭ്യമാവൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."