HOME
DETAILS

യുഎഇയിൽ വിദൂര പഠനം മെയ് 1 വരെ നീട്ടിയെന്ന വാർത്ത വ്യാജം; ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കാൻ മന്ത്രാലയത്തിന്റെ നിർദ്ദേശം

  
April 13, 2026 | 11:53 AM

uae remote learning extended till may 1 is fake news ministry warns public to follow official updates

ദുബൈ: യുഎഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദൂര പഠനം മെയ് 1 വരെ നീട്ടിയെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ നിഷേദിച്ച് വിദ്യാഭ്യാസ മന്ത്രാലയം. ഇത്തരമൊരു തീരുമാനം നിലവിൽ എടുത്തിട്ടില്ലെന്നും പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.

വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട എല്ലാ അപ്‌ഡേറ്റുകൾക്കും മന്ത്രാലയത്തിന്റെ ഔദ്യോഗിക ചാനലുകളെ മാത്രം ആശ്രയിക്കാൻ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. നിലവിലെ ഷെഡ്യൂളുകൾ പ്രകാരം തന്നെ ക്ലാസുകൾ തുടരും. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

മാർച്ച് 30-ന് പുറത്തിറക്കിയ അറിയിപ്പ് പ്രകാരം രാജ്യത്തെ നഴ്സറികൾ, കിന്റർഗാർട്ടനുകൾ, പൊതു-സ്വകാര്യ സ്കൂളുകൾ എന്നിവിടങ്ങളിൽ ഏപ്രിൽ 17 വെള്ളിയാഴ്ച വരെയാണ് വിദൂര പഠനം നിശ്ചയിച്ചിരിക്കുന്നത്. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സുരക്ഷ കണക്കിലെടുത്താണ് ഈ തീരുമാനം എടുത്തത്.

നിലവിലെ സ്ഥിതിഗതികൾ അധികൃതർ ആഴ്ചതോറും വിലയിരുത്തുന്നുണ്ട്. ഏപ്രിൽ 17-ന് ശേഷമുള്ള കാര്യങ്ങളിൽ എന്തെങ്കിലും മാറ്റമുണ്ടെങ്കിൽ അത് ഔദ്യോഗികമായി അറിയിക്കും.

പ്രാദേശിക സാഹചര്യങ്ങളെത്തുടർന്ന് വസന്തകാല അവധിക്ക് ശേഷം മാർച്ച് മാസത്തിലാണ് യുഎഇയിൽ വിദൂര പഠന സംവിധാനം ആരംഭിച്ചത്. വിദേശത്തുള്ളവർ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും തടസ്സമില്ലാതെ വിദ്യാഭ്യാസം ഉറപ്പാക്കാൻ നിലവിലെ ഓൺലൈൻ സംവിധാനം സഹായിക്കുന്നുണ്ട്.

uae authorities confirm that news about remote learning extension until may 1 is false. the ministry urges residents and students to rely only on official announcements and avoid spreading misinformation through social media and unofficial sources across the country.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉത്തരാഖണ്ഡില്‍ ക്ഷേത്രത്തിന് മുന്നില്‍ മുസ്‌ലിം ഉടമസ്ഥതര്‍ കട തുറന്നു; പ്രതിഷേധവുമായി പ്രദേശവാസികള്‍ രംഗത്ത് 

National
  •  an hour ago
No Image

ബംഗാളില്‍ ചീഫ് ഇലക്ടറല്‍ ഓഫീസറായിരുന്ന മനോജ് കുമാര്‍ അഗര്‍വാളിനെ ചീഫ് സെക്രട്ടറിയാക്കി നിയമിച്ചു

National
  •  an hour ago
No Image

ഷാർജയിൽ 140 മില്യൺ ദിർഹത്തിന്റെ പുതിയ പാലം വരുന്നു; മലീഹ റോഡിൽ നിന്ന് E311 ലേക്ക് ഇനി വേ​ഗത്തിലെത്താം

uae
  •  an hour ago
No Image

യുഎഇയിൽ നാളെ ചൂട് കൂടും; മൂടൽമഞ്ഞിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  2 hours ago
No Image

പാസ്‌പോര്‍ട്ട് തിരിച്ചയച്ച പോസ്റ്റുമാനെ റോഡിലിട്ട് തല്ലി; മൂന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ് 

Kerala
  •  2 hours ago
No Image

വിമാനയാത്ര തടസ്സപ്പെട്ടാൽ എവിടെ പരാതി നൽകണം? എമിറേറ്റ്സ്, ഇത്തിഹാദ് യാത്രക്കാർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

uae
  •  2 hours ago
No Image

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്; എണ്ണക്കമ്പനികളും കേന്ദ്ര സർക്കാരും തമ്മിൽ ചർച്ച 

National
  •  2 hours ago
No Image

സിബിഎസ്ഇ പ്ലസ് ടു ഫലം ഉടനെയെത്തും; എങ്ങനെ പരിശോധിക്കാം; വെബ്‌സൈറ്റുകള്‍ അറിഞ്ഞിരിക്കാം 

Domestic-Education
  •  3 hours ago
No Image

ഈദ് ഷോപ്പിംഗ് ചതിക്കുഴിയാകരുത്! വമ്പൻ ഓഫറുകളുമായി തട്ടിപ്പ് സംഘങ്ങൾ; ജാഗ്രതാ നിർദ്ദേശവുമായി ദുബൈ പൊലിസ്

uae
  •  3 hours ago
No Image

 ലൈഫ് മിഷൻ പദ്ധതിക്ക് പണം അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ പിടിയിൽ 

Kerala
  •  3 hours ago