പശ്ചിമ ബംഗാളിലെ 34 ലക്ഷം പേർക്ക് വോട്ടവകാശമില്ല; എസ്.ഐ.ആറിൽ പുറത്തായവർക്കായി പ്രത്യേക സപ്ലിമെന്ററി ലിസ്റ്റ് തയ്യാറാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി
ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ എസ്.ഐ.ആർ പട്ടികയിൽ നിന്ന് പുറത്തായ ലക്ഷക്കണക്കിന് ആളുകൾക്ക് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അനുമതി നൽകണമെന്ന ഹരജി സുപ്രീം കോടതി തള്ളി. വോട്ടെടുപ്പിന് തൊട്ടുമുൻപ് ഇത്തരം നടപടികൾ അനുവദിച്ചാൽ അത് അപ്പീൽ ട്രെബ്യൂണലുകളുടെ സമ്മർദത്തിലാക്കുമെന്ന വാദമുയർത്തിയാണ് കോടതി നടപടി.
34 ലക്ഷത്തോളം വരുന്ന യഥാർഥ വോട്ടർമാർക്ക് തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കാൻ അവസരം നൽകണമെന്നും, ഒരു സപ്ലിമെന്ററി ലിസ്റ്റ് തയ്യാറാക്കണമെന്നും ആവശ്യപ്പെട്ട് മുതിർന്ന അഭിഭാഷകൻ കല്യാൺ ബാനർജി നൽകിയ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ വിധി. ഏപ്രിൽ 11 വരെയുള്ള കണക്കനുസരിച്ച്, വോട്ടർ പട്ടികയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് 34,35,174 അപ്പീലുകളാണ് പശ്ചിമ ബംഗാളിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത്. തിരക്കിട്ട് തീരുമാനങ്ങൾ എടുക്കുന്നത് പിഴവുകൾക്ക് കാരണമാകുമെന്നും ട്രൈബ്യൂണൽ ജഡ്ജിമാരുടെ ജോലിഭാരം വർധിപ്പിക്കുന്ന സാഹചര്യം ഉണ്ടാക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
അപ്പീലുകളിൽ തീർപ്പാക്കുന്ന മുറക്ക് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ പട്ടികയിൽ മാറ്റം വരുത്തണമെന്നും ഇതിനായി ഭരണഘടനയുടെ ആർട്ടിക്കിൾ 142 പ്രകാരമുള്ള അധികാരം ഉപയോഗിക്കാമെന്നും ജസ്റ്റിസ് ബാഗ്ചി ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടിക മരവിപ്പിക്കുന്നത് പ്രത്യേക നിയമങ്ങൾക്കനുസരിച്ചാണെന്നും, അവസാന നിമിഷം അതിൽ ഇടപെടുന്നത് പ്രായോഗികമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം.
the supreme court of india dismissed a petition seeking permission for 34 lakhs of people excluded from the s.i.r list in west bengal to vote in the election.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."