ആര്‍എസ്എസ് അഭിഭാഷക സംഘടനയുമായി ബന്ധം; മദ്യനയക്കേസ് പരിഗണിക്കുന്ന ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസിനെ മാറ്റണമെന്ന ആവശ്യവുമായി കെജ്‌രിവാള്‍
ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ സിബിഐ സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്ന ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസിനെ മാറ്റണമെന്ന ആവശ്യവുമായി അരവിന്ദ് കെജ്‌രിവാള്‍. ജസ്റ്റിസ് സ്വര്‍ണകാന്ത ശര്‍മ്മക്ക് ബിജെപി-ആര്‍എസ്എസ് അനുകൂല സംഘടനയായ അഖില ഭാരതീയ അവധിവക്ത പരിഷത്തുമായി (എബിഎപി) ബന്ധമുണ്ടെന്നും, അതിനാല്‍ നിഷ്പക്ഷ വിധി പ്രതീക്ഷിക്കാനാവില്ലെന്നുമാണ് കെജ്‌രിവാളിന്റെ വാദം.
മദ്യനയക്കേസില്‍ തെളിവില്ലെന്ന് കണ്ട് കെജ്‌രിവാളിനെ കുറ്റവിമുക്തനാക്കിയ വിധി ചോദ്യം ചെയ്ത് സിബിഐ നല്‍കിയ ഹരജിയാണ് ജസ്റ്റിസ് സ്വര്‍ണകാന്ത ശര്‍മയുടെ ബെഞ്ച് പരിഗണിക്കുന്നത്. ഇദ്ദേഹം ആര്‍എസ്എസ് അഭിഭാഷക സംഘടനയുടെ പരിപാടികളില്‍ നാലുതവണ പങ്കെടുത്തിട്ടുണ്ടെന്നാണ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട കെജ്‌രിവാളും, മറ്റ് അഞ്ചുപേരും ചൂണ്ടിക്കാട്ടിയത്. രാഷ്ട്രീയ ചായ് വുള്ള സംഘടനകളുമായുള്ള ബന്ധം കേസിലെ നീതിപൂര്‍വമായ വിചാരണയെ ബാധിക്കുമെന്നാണ് ആശങ്ക.
അതേസമയം ഒരു സെമിനാറില്‍ പങ്കെടുത്തു എന്നത് രാഷ്ട്രീയ ബന്ധമായി കാണാനാവില്ലെന്നാണ് സിബി ഐ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത്.
ജഡ്ജിക്കെതിരെ ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് കോടതി അലക്ഷ്യമാണെന്നും, രാഷ്ട്രീയ ആരോപണങ്ങള്‍ ഉന്നയിച്ച് ജഡ്ജിയെ മാറ്റാന്‍ ശ്രമിക്കുന്നത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും സിബിഐ റഞ്ഞു.
in the excise policy case, arvind kejriwal sought the removal of a delhi high court judge hearing the central bureau of investigation plea, alleging bias due to links with the akhil bharatiya adhivakta parishad, which he claims is aligned with the bharatiya janata party and rashtriya swayamsevak sangh.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."