അയാൾ അധ്യാപകനല്ല, മൃഗം ! നിതിന്റെ മരണത്തിൽ ഗുരുതര വെളിപ്പെടുത്തലുമായി സഹപാഠികൾ
തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടിയിൽ ഡെന്റൽ കോളജ് വിദ്യാർഥിയുടെ മരണത്തിൽ അധ്യാപകർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സഹപാഠികൾ. നിതിൻ പറഞ്ഞതെല്ലാം സത്യമാണെന്നും, അധ്യാപകൻ ഡോ എംകെ റാം നിതിനെ മനപൂർവം ഉപദ്രവിച്ചിരുന്നതായും സഹപാഠികൾ വെളിപ്പെടുത്തി. നിതിന്റെ തിരുവനന്തപുരത്തെ വീട്ടിലെത്തിയ ശേഷമാണ് വിദ്യാർഥികളുടെ വെളിപ്പെടുത്തൽ.
വിദ്യാർത്ഥികൾ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണെന്നും ക്ലാസിൽ ബോഡി ഷെയിമിംഗ് നടത്താറുണ്ടെന്നും സഹപാഠി ആർച്ച പറഞ്ഞു. ക്ലാസ്സിൽ നേരെ പഠിപ്പിക്കാറ് പോലുമില്ല. നിതിനെ ടാർഗറ്റ് ചെയ്ത് ഹരാസ് ചെയ്തു. പേടിച്ചിട്ടാണ് പലരും പരാതി നൽകാത്തത്. പരാതി നൽകിയാലും തനിക്ക് ഒന്നും സംഭവിക്കില്ല എന്ന രീതിയിലാണ് എച്ച് ഒ ഡി പെരുമാറുന്നത്. സർ അല്ല അയാൾ ഒരു മൃഗമാണ്. എച്ച് ഒ ഡിയെ പേടിച്ചാ പലരും ഒന്നും പറയാത്തത്. അയാൾ പഠിപ്പിക്കാൻ യോഗ്യനല്ല. ലത ടീച്ചർ കുട്ടികൾ നന്നായി പഠിക്കണം എന്ന് ആഗ്രഹിക്കുന്ന ആളാണ്. ടീച്ചർ ഇത്തരത്തിൽ പെരുമാറില്ലെന്നും നിതിന്റെ സഹപാഠി ആർച്ച പറഞ്ഞു.
നിതിനെ നന്നായി ഉപദ്രവിച്ചിട്ടുണ്ട്. മീറ്റിങ്ങിന് രക്ഷിതാക്കൾ വരാത്തത് എന്താണെന്ന് ക്ലാസിൽ വെച്ച് സർ ചോദിച്ചിട്ടുണ്ട്. അമ്മയ്ക്ക് സർജറി കഴിഞ്ഞ് വയ്യ എന്ന് നിതിൻ പറഞ്ഞു. കാലിന് കാലിന് കുഴപ്പമൊന്നും ഇല്ലല്ലോ, പിന്നെന്താ വന്നാൽ എന്ന് ചോദിച്ചു. അങ്ങനെ പലതും പറഞ്ഞു. ക്ലാസിൽ ഒരാളെ വേറെ കുട്ടിയെ കൊണ്ട് അടിപ്പിക്കും. അടിച്ചത് ശരിയായില്ലെങ്കിൽ നീ ട്രാൻസ്‌ജെൻഡറാണോ, ഗേ ആണോ എന്ന് ചോദിക്കും. ഞങ്ങൾ പേടിച്ചിട്ടാണ് പരാതി നൽകാത്തത്. സർ പരീക്ഷ എഴുതിക്കില്ല. അഞ്ചര വർഷത്തെ കോഴ്‌സ് പത്തും 12ഉം വർഷം ഇരിക്കേണ്ടിവരും. അത് ഭയന്ന് ആരും ഒന്നും ചെയ്യാറില്ല.
കഴിഞ്ഞ വർഷം സസ്‌പെൻഷൻ കിട്ടിയ കാര്യം സാർ തന്നെ ക്ലാസിൽ പറയും. അതിനേക്കാൾ ഊർജത്തിൽ ക്ലാസിൽ വരുമെന്ന് പറയും. നിങ്ങൾ എന്താണെന്ന് വെച്ചാൽ ചെയ്‌തോ. ഞാൻ ഒരാളെ കൊന്നിട്ടുണ്ട് എന്ന് ക്ലാസിൽ സാർ പറഞ്ഞിട്ടുണ്ട്. നിതിൻ പറഞ്ഞതെല്ലാം സത്യമാണ്. ഇത് പറഞ്ഞുകഴിഞ്ഞാൽ എന്റെ ജീവിതം എന്താകുമെന്ന് പോലും അറിയില്ല. നിതിന്റെ മരണത്തിന് ശേഷം ഉറങ്ങാൻ പോലും കഴിയുന്നില്ല. അതുകൊണ്ടാണ് എല്ലാം തുറന്നുപറയുന്നത്. ഡോ. റാമിനെ സാറെന്ന് വിളിക്കാൻ പോലും തോന്നുന്നില്ല. ഒരു മൃഗമാണത്.' -സഹപാഠിയായ വിദ്യാർഥിനി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."