നേരത്തെ പ്രതികരിക്കണമായിരുന്നു; മരണത്തിന് ശേഷമാണ് എല്ലാവരും സംസാരിച്ചത്; മറ്റൊരു കുട്ടിക്കും ഈ ഗതി വരരുതെന്ന് നിതിന്റെ പിതാവ്
തിരുവനന്തപുരം: നിതിന്റെ മരണത്തിന് പിന്നാലെ അധ്യാപകര്‍ക്കെതിരെ വിദ്യാര്‍ഥികള്‍ നടത്തിയ വെളിപ്പെടുത്തലില്‍ പ്രതികരിച്ച് നിതിന്റെ പിതാവ്. മരണശേഷമാണ് എല്ലാവരും പ്രതികരിച്ചതെന്നും, നേരത്തെ പ്രതികരിക്കണമായിരുന്നെന്നും നിതിന്റെ പിതാവ് പറഞ്ഞു. ഇനിയൊരു വിദ്യാര്‍ഥിക്കും ഈ അവസ്ഥ വരരുത്. ഇനിയും വിദ്യാര്‍ഥികള്‍ കാര്യങ്ങള്‍ തുറന്ന് പറയണമെന്നും നിതിന്റെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.
നിതിന്റെ മരണത്തില്‍ അന്വേഷണം സംഘം മൊഴിയെടുപ്പ് പൂര്‍ത്തിയാക്കി വീട്ടില്‍ നിന്നും മടങ്ങി. നിതിന്റെ അമ്മയുടെ മൊഴിയൊഴികെ ബാക്കി കുടുംബാംഗങ്ങളുടെയെല്ലാം പ്രതികരണം രേഖപ്പെടുത്തി. പൊലിസിന്റെ കൈവശമുള്ള നിതിന്റെ മൊബൈല്‍ പരിശോധനയക്ക് അയക്കുമെന്നും, മാധ്യമങ്ങളിലൂടെ പുറത്തുവന്ന ശബ്ദരേഖകളില്‍ വിശദമായ അന്വേഷണം നടക്കുമെന്നും പൊലിസ് അറിയിച്ചു.
തിരുവനന്തപുരത്തെ നിതിന്റെ വീട്ടിലെത്തിയ സഹപാഠികള്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജില്‍ നടക്കുന്ന പീഡനങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. നിതിന്റെ മരണത്തിന് കാരണക്കാരനായ ഡോ എം.കെ റാം സ്ഥിരം പ്രശ്‌നക്കാരനാണെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. വിദ്യാര്‍ഥികളെ ബോഡി ഷെയ്മിങ് ചെയ്യുന്ന ഇയാള്‍ ആണ്‍കുട്ടികളെ കൊണ്ട് പെണ്‍കുട്ടികളെ അടിപ്പിക്കുകയും, ക്ലാസില്‍ സ്ഥിരമായി മോശം ഭാഷ പ്രയോഗിക്കുന്ന വ്യക്തിയാണെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞിരുന്നു. പ്രതികരണത്തിനിടെ ഒരു വിദ്യാര്‍ഥി ഇയാള്‍ ഒരു അധ്യാപകനല്ലെന്നും മൃഗമാണെന്നുമാണ് പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."