റോഡിൽ അഭ്യാസപ്രകടനം; കാർ പിടിച്ചെടുത്ത് ദുബൈ പൊലിസ്, ഡ്രൈവർക്കെതിരെ കർശന നടപടി
ദുബൈ: ദുബൈ മറീനയിൽ ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന തരത്തിൽ അഭ്യാസപ്രകടനങ്ങൾ നടത്തിയ വാഹനം പിടിച്ചെടുത്ത് പൊലിസ്. അമിതവേഗത്തിൽ വാഹനമോടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയാണ് ദുബൈ പൊലിസ് നടപടി സ്വീകരിച്ചത്. ഗതാഗതം തടസ്സപ്പെടുത്തുകയും റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുകയും ചെയ്ത ഡ്രൈവർക്കെതിരെ നിയമനടപടി എടുക്കുകയായിരുന്നു.
ജനവാസ മേഖലകളിൽ ഗതാഗത തടസ്സങ്ങളും ശബ്ദമലിനീകരണവും കുറച്ച് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുന്നതിനായി നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് നടപടിയെന്ന് ട്രാഫിക് വിഭാഗം ആക്ടിംഗ് ഡയറക്ടർ ബ്രിഗേഡിയർ ജുമാ സലേം ബിൻ സുവൈദാൻ വ്യക്തമാക്കി. പൊതുനിരത്തിൽ പെട്ടെന്ന് ബ്രേക്ക് ഇടുകയോ വേഗത കൂട്ടുകയോ ചെയ്യുക (Showboating), അപകടകരമായ രീതിയിൽ ഡ്രിഫ്റ്റിംഗ് നടത്തുക എന്നിവ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പട്രോളിംഗ് സംഘം വാഹനം തടഞ്ഞത്.
ഡ്രിഫ്റ്റിംഗ്, അമിതവേഗത, പെട്ടെന്ന് വരി മാറുന്ന രീതി എന്നിവയ്ക്കെതിരെ അധികൃതർ കർശന മുന്നറിയിപ്പ് നൽകി. ഇത്തരം പ്രവൃത്തികൾക്ക് യുഎഇ ട്രാഫിക് നിയമപ്രകാരം കോടതി നടപടികൾ നേരിടേണ്ടതായി വരും.
റോഡ് നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ സ്മാർട്ട് നിരീക്ഷണ സംവിധാനങ്ങൾ ഉപയോഗിച്ച് പൊലിസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അപകടകരമായ ഡ്രൈവിംഗ് ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് ദുബൈ പൊലിസ് സ്മാർട്ട് ആപ്പിലെ 'പൊലിസ് ഐ' (Police Eye) എന്ന സേവനം വഴി വിവരം കൈമാറാമെന്നും അധികൃതർ അറിയിച്ചു.
dubai police have seized a car after a driver performed dangerous stunts on public roads, putting lives at risk. authorities confirmed strict legal action will be taken. officials reiterated that reckless driving will not be tolerated and urged motorists to follow traffic laws to ensure public safety.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."