ക്ലാസിനിടെ കംപ്യൂട്ടറില്‍ ഗെയിം കളിച്ച് വിദ്യാര്‍ഥി; വിലക്കിയ അധ്യാപികയുടെ മൂക്കിടിച്ചു പരത്തി,ഗുരുതര പരുക്ക്, അടിയന്തര ശസ്ത്രക്രിയക്ക് നിര്‍ദ്ദേശം
ചെങ്ങന്നൂര്‍ (ആലപ്പുഴ): ക്ലാസിനിടെ കംപ്യൂട്ടറില്‍ ഗെയിം കളിക്കുന്നത് വിലക്കിയ അധ്യാപികയുടെ മൂക്കിടിച്ച് പരത്തി വിദ്യാര്‍ഥി. മാലദ്വീപിലെ ഗധൂ ദ്വീപില്‍ ഗഫ് ധാല്‍ അടോള്‍ സ്‌കൂളിലാണ് സംഭവം. മലയാളി അധ്യാപികയായ സ്മിത എന്‍.പിള്ളയ്ക്കാണ് (35) പരുക്കേറ്റത്. ചെങ്ങന്നൂര്‍ തിട്ടമേല്‍ കല്ലൂര്‍ ദീപക് ശശിയുടെ ഭാര്യയാണ്. ഇവര്‍ക്ക് അടിയന്തര ശ്‌സ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതായാണ് റിപ്പോര്‍ട്ട്.
ഈ മാസം 12നായിരുന്നു സംഭവം. ക്ലാസിനിടെ ലബോറട്ടറിയിലെ കംപ്യൂട്ടറില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി ഗെയിം കളിക്കുകയായിരുന്നു. ഇത് ശ്രദ്ധയില്‍പെട്ട സ്മിത പലതവണ താക്കീത് നല്‍കി. എന്നാല്‍ വിദ്യാര്‍ഥി കളിക്കുന്നത് നിര്‍ത്താന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് വിഡിയോ പകര്‍ത്തിയ സ്മിത ഇക്കാര്യം പ്രിന്‍സിപ്പലിനോടു റിപ്പോര്‍ട്ട് ചെയ്യുമെന്ന് മുന്നറിയിപ്പ് നല്‍കി. പിന്നാലെ വിദ്യാര്‍ഥി സ്മിതയുടെ ഫോണ്‍ പിടിച്ചു വാങ്ങി എറിഞ്ഞു. അവരുടെ മൂക്കില്‍ തുടര്‍ച്ചയായി ഇടിക്കുകയും ചെയ്തു- ഭര്‍ത്താവ് ദീപക് പറയുന്നു.
രക്തം വാര്‍ന്നു ബോധരഹിതയായി വീണ സ്മിതയെ മറ്റ് അധ്യാപകര്‍ ചേര്‍ന്ന് ആംബുലന്‍സില്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിക്കുകയായിരുന്നു. പ്രഥമശുശ്രൂഷയ്ക്കു ശേഷം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് കൂടുതല്‍ സൗകര്യമുള്ള ആശുപത്രിയിലേക്കു പ്രവേശിപ്പിക്കാന്‍ നിര്‍ദേശിച്ചു.
മൂക്കിന്റെ എല്ലിനു പൊട്ടലുണ്ടെന്നാണ് പറയുന്നത്. മാലദ്വീപ് ഹൈക്കമ്മിഷണറുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സ്മിതയെ നാട്ടിലേക്കു കൂട്ടിക്കൊണ്ടുവരാനുള്ള ശ്രമം നടത്തുകയാണെന്നും ദീപക് വ്യക്തമാക്കി. സ്‌കൂള്‍ അധികൃതര്‍ പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ഒരു വര്‍ഷം മുന്‍പാണ് സ്മിത മാലദ്വീപിലെ സ്‌കൂളില്‍ അധ്യാപികയായി ജോലിക്കു ചേരുന്നത്. രണ്ടായിരത്തോളം അധ്യാപകരുള്ള മാലദ്വീപില്‍ 75 ശതമാനം പേരും മലയാളികളാണ്.
a shocking incident where a student attacked a teacher during class after being stopped from playing a computer game, leaving the teacher with severe injuries and requiring emergency surgery.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."