HOME
DETAILS

ഡോക്ടറുടെ കാര്‍ കത്തിക്കുന്നതിനിടെ പൊള്ളലേറ്റ മുന്‍ ജോലിക്കാരന്‍ മരിച്ചു

  
April 14, 2026 | 3:42 AM

former employee dies of burn injuries after setting doctors car on fire in kottayam

 

കോട്ടയം: ഗാന്ധിനഗറില്‍ റിട്ടയേര്‍ഡ് ഡോക്ടറുടെ വീട്ടില്‍ അതിക്രമിച്ചുകയറിയ ജോലിക്കാരന്‍ കാര്‍ കത്തിക്കുന്നതിനിടെ ദേഹത്ത് തീ പടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റു മരിച്ചു. ചെങ്ങളം സ്വദേശി ചെല്ലപ്പന്‍ (84) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജ് എന്‍ഡോക്രൈനോളജി വിഭാഗം മുന്‍ മേധാവി ഡോ. സി.ആര്‍ ജയകുമാറിന്റെ ഗാന്ധിനഗറിലെ വീട്ടില്‍ തിങ്കളാഴ്ച രാവിലെ ഒന്‍പതോടെയായിരുന്നു സംഭവം.

14 വര്‍ഷമായി ഡോക്ടറുടെ വീട്ടില്‍ രാത്രികാല കാവല്‍ക്കാരനായിരുന്ന ചെല്ലപ്പന്‍ കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് ജോലി നിര്‍ത്തുന്നത്. അന്ന് നല്‍കിയ തുകയെച്ചൊല്ലി ഡോക്ടറുമായി തര്‍ക്കമുണ്ടായിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം.

കന്നാസില്‍ പെട്രോളുമായെത്തിയ ചെല്ലപ്പന്‍ പോര്‍ച്ചിലിരുന്ന കാറിലേക്ക് അത് ഒഴിക്കുകയായിരുന്നു. ഈ സമയം അവിടെയുണ്ടായിരുന്ന മറ്റ് തൊഴിലാളികള്‍ ചെല്ലപ്പന്‍ കാര്‍ കഴുകുകയാണെന്നാണ് കരുതിയത്. എന്നാല്‍ പെട്ടെന്ന് തീ കൊളുത്തിയതോടെ കാറില്‍ നിന്നും ചെല്ലപ്പന്റെ ദേഹത്തേക്ക് തീ ആളിപ്പടരുകയായിരുന്നു.

95 ശതമാനത്തോളം പൊള്ളലേറ്റ ഇദ്ദേഹത്തെ ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി എട്ടരയോടെ മരണം സംഭവിക്കുകയായിരുന്നു. തീപിടിത്തത്തില്‍ കാര്‍ പൂര്‍ണമായും നശിച്ചു. ഗാന്ധിനഗര്‍ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മന്ത്രി വി.എന്‍ വാസവന്‍, കോട്ടയം ഡിവൈ.എസ്.പി എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു.

 

An 84-year-old former security guard, Chellappan, died from severe burn injuries sustained while setting fire to a retired doctor's car in Kottayam, reportedly due to a dispute over his final settlement.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ധനവിലയിൽ വർധന; പെട്രോളിനും ഡീസലിനും 3 രൂപ വീതം വർധിച്ചു

National
  •  5 days ago
No Image

എസ്.എസ്.എൽ.സി പരീക്ഷാഫലം ഇന്ന്

Kerala
  •  5 days ago
No Image

വിജയ് പ്രധാനമന്ത്രി ആകാന്‍ സാധ്യത; മോദിയുടെ ജാതകത്തിന്റെ തനിപ്പകര്‍പ്പ്; പ്രവചിച്ച് വിവാദ ജ്യോതിഷി റിക്കി രാധന്‍

National
  •  6 days ago
No Image

നാടും ജനങ്ങളും അർപ്പിച്ച വിശ്വാസം നിറവേറ്റി സംസ്ഥാനത്തെ നയിക്കാൻ നിയുക്ത മുഖ്യമന്ത്രിക്ക് സാധ്യമാവട്ടെ; വി.ഡി സതീശന് ആശംസകൾ  നേർന്ന് ജിഫ്‌രി തങ്ങൾ

Kerala
  •  6 days ago
No Image

മഞ്ചേശ്വരത്തെ ഹിന്ദുക്കള്‍ കൂടി വോട്ട് ചെയ്താണ് എകെഎം അഷറഫിന്റെ ഭൂരിപക്ഷം 29000 കടന്നത്; മണ്ഡലത്തില്‍ വട്ടത്തിലും നീളത്തിലും തോറ്റ സുരേന്ദ്രന്‍ അക്കാര്യം മറക്കരുത്; സന്ദീപ് വാര്യര്‍ 

Kerala
  •  6 days ago
No Image

മഴ കനക്കുന്നു; വിവിധ ജില്ലകളില്‍ വ്യാപക നാശനഷ്ടം 

Kerala
  •  6 days ago
No Image

ഇടുക്കിയിൽ വിനോദസഞ്ചാരികളുടെ ബസ് മറിഞ്ഞ് അപകടം; യുവതിക്ക് ദാരുണാന്ത്യം, ആറ് പേർക്ക് പരിക്ക്

Kerala
  •  6 days ago
No Image

സെൻട്രൽ അബുദബിയിൽ പാർക്കിംഗ് പ്രതിസന്ധി രൂക്ഷം; മണിക്കൂറുകൾ റോഡിൽ കറങ്ങി നിവാസികൾ

uae
  •  6 days ago
No Image

വി.ഡി സതീശനെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച് ഗവര്‍ണര്‍; പിന്തുണക്കത്ത് കൈമാറി; സത്യപ്രതിജ്ഞ തിങ്കളാഴ്ച്ച 

Kerala
  •  6 days ago
No Image

ദുബൈയിൽ നിന്നും സിഎസ്‌കെയിലേക്ക്: ഒരമ്മയുടെ ത്യാഗവും അച്ഛന്റെ ദീർഘവീക്ഷണവും; മക്നീൽ നൊറോണയുടെ കഥ

uae
  •  6 days ago