HOME
DETAILS

ഐപിഎല്ലിൽ 'സൺറൈസേഴ്‌സ്' ഉദയം; അരങ്ങേറ്റത്തിൽ വിക്കറ്റ് വേട്ടയുമായി പ്രഫുൽ ഹിംഗെയും സാക്കിബ് ഹുസൈനും

  
Web Desk
April 14, 2026 | 4:04 AM

sunrisers hyderabads new pace duo praful hinge and saqib hussain shine on ipl debut

ഹൈദരാബാദ്: ഐപിഎൽ ചരിത്രത്തിൽ അപൂർവ്വമായൊരു നേട്ടത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് ക്രിക്കറ്റ് ലോകം. സൺറൈസേഴ്‌സ് ഹൈദരാബാദിനായി പന്തെറിഞ്ഞ രണ്ട് ഇന്ത്യൻ യുവതാരങ്ങൾ തങ്ങളുടെ കന്നി മത്സരത്തിൽ തന്നെ നാല് വിക്കറ്റ് നേട്ടം സ്വന്തമാക്കി ചരിത്രം കുറിച്ചിരിക്കുകയാണ്. വിദർഭയിൽ നിന്നുള്ള പ്രഫുൽ ഹിംഗെയും ബിഹാറിൽ നിന്നുള്ള സാക്കിബ് ഹുസൈനുമാണ് ഹൈദരാബാദിന്റെ പുതിയ 'പേസ് സെൻസേഷനുകൾ'.

പ്രഫുൽ ഹിംഗെ: ഡയറിയിൽ കുറിച്ചുവെച്ച സ്വപ്നതുല്യമായ തുടക്കം

വിദർഭയിൽ നിന്നുള്ള 24 വയസ്സുകാരനായ പ്രഫുൽ ഹിംഗെ തന്റെ കഠിനാധ്വാനത്തിന് ലഭിച്ച പ്രതിഫലമായാണ് ഈ നേട്ടത്തെ നോക്കി കാണുന്നത്. സൺറൈസേഴ്‌സ് ഹൈദരാബാദ് 30 ലക്ഷം രൂപയ്ക്ക് ടീമിലെത്തിച്ച ഈ വലംകൈയ്യൻ പേസർ, ആന്ധ്രാ ക്യാപ്റ്റൻ റിക്കി ഭൂയിയെ വീഴ്ത്തിയാണ് തന്റെ വരവ് അറിയിച്ചത്.ഓസ്‌ട്രേലിയൻ ഇതിഹാസം ഗ്ലെൻ മഗ്രാത്തിന് കീഴിൽ എംആർഎഫ് (MRF) പേസ് അക്കാദമിയിൽ പരിശീലനം നേടിയ ഹിംഗെയുടെ വളർച്ചയിൽ നിർണ്ണായക പങ്കുവഹിച്ചത് ടീം കോച്ച് വരുൺ ആരോണാണ്.

"കന്നി മത്സരത്തിൽ നാലോ അഞ്ചോ വിക്കറ്റുകൾ വീഴ്ത്തുമെന്ന് കഴിഞ്ഞ വർഷം തന്നെ ഞാൻ എവിടെയോ എഴുതിവെച്ചിരുന്നു," എന്നായിരുന്നു മത്സരശേഷം ഹിംഗെ പ്രകടനത്തെക്കുറിച്ച് പ്രതികരിച്ചത്.

സാക്കിബ് ഹുസൈൻ: കഷ്ടപ്പാടുകൾക്കിടയിൽ നിന്ന് കുതിച്ചുകയറിയ പോരാളി

ബീഹാറിലെ ഗോപാൽഗഞ്ച് സ്വദേശിയായ സാക്കിബ് ഹുസൈന്റെ കഥ അതിജീവനത്തിന്റേതാണ്. ട്രാവിസ് ഹെഡിന് പകരക്കാരനായി ഇംപാക്റ്റ് പ്ലെയറായാണ് സാക്കിബ് കളത്തിലെത്തിയത്.ദരിദ്ര കുടുംബത്തിൽ നിന്നുള്ള സാക്കിബിന് ക്രിക്കറ്റ് ഷൂ വാങ്ങാൻ വേണ്ടി സ്വന്തം അമ്മ ആഭരണങ്ങൾ വരെ വിൽക്കേണ്ടി വന്നിട്ടുണ്ട്. സൈന്യത്തിൽ ചേരാൻ ആഗ്രഹിച്ചെങ്കിലും ടെന്നീസ് ക്രിക്കറ്റിലൂടെ തുടങ്ങിയ യാത്ര സാക്കിബിനെ ഐപിഎൽ മൈതാനത്ത് എത്തിച്ചു.

നേരത്തെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിലുണ്ടായിരുന്നെങ്കിലും കളിക്കാൻ അവസരം ലഭിച്ചില്ല. സിഎസ്‌കെയുടെ നെറ്റ്സ് ബൗളറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പഞ്ചാബിനെതിരെയും അരുണാചൽ പ്രദേശിനെതിരെയും രഞ്ജി ട്രോഫിയിൽ നടത്തിയ മികച്ച പ്രകടനങ്ങളാണ് ഈ 21-കാരന് വഴിത്തിരിവായത്.

ചരിത്രനേട്ടം

ഐപിഎൽ ചരിത്രത്തിൽ ഇതുവരെ അഞ്ച് ഇന്ത്യൻ ബൗളർമാർക്ക് മാത്രമാണ് തങ്ങളുടെ കന്നി മത്സരത്തിൽ നാല് വിക്കറ്റ് നേട്ടം സ്വന്തമാക്കാൻ കഴിഞ്ഞിട്ടുള്ളത്. അതിൽ രണ്ടുപേർ ഒരേ രാത്രിയിൽ, ഒരേ ടീമിനായി പന്തെറിഞ്ഞു എന്നത് ഈ നേട്ടത്തിന്റെ മാറ്റ് കൂട്ടുന്നു.30 ലക്ഷം രൂപയുടെ അടിസ്ഥാന വിലയിൽ ടീമിലെത്തിയ ഈ പുതുമുഖ ജോഡി വരും മത്സരങ്ങളിലും ഹൈദരാബാദിന്റെ കുന്തമുനകളാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വർണം നൽകിയില്ലെങ്കിൽ ബന്ധം ഉപേക്ഷിക്കുമെന്ന് ഭീഷണി; യുവതിയിൽ നിന്ന് 6 പവൻ തട്ടിയെടുത്ത യുവാവ് പിടിയിൽ

Kerala
  •  5 days ago
No Image

ഇത്തവണ മണ്‍സൂണ്‍ ജൂണ്‍ ആദ്യവാരം തന്നെ എത്തിയേക്കുമെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  5 days ago
No Image

ദുബൈയിൽ പുതിയ പാലം തുറന്ന് ആർടിഎ; 8 മിനിറ്റിന്റെ യാത്ര ഇനി 2 മിനിറ്റിൽ

uae
  •  5 days ago
No Image

അവർ ചെയ്തത് ആവർത്തിക്കുക അസാധ്യം; മെസ്സിക്കൊപ്പം താൻ ആരാധിക്കുന്ന മിഡ്ഫീൽഡറുടെ പേര് വെളിപ്പെടുത്തി ബാഴ്സതാരം

Football
  •  5 days ago
No Image

അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ ഒടുവില്‍ തീരുമാനം; വിജയ്‌യുടെ സത്യപ്രതിജ്ഞ നാളെ രാവിലെ 10ന് 

National
  •  5 days ago
No Image

കോൺഗ്രസ് നന്ദികെട്ടവർ, പ്രതിസന്ധിയിൽ ഒപ്പം നിന്നത് ഇടതും വി.സി.കെയും മാത്രം; തുറന്നടിച്ച് എം.കെ. സ്റ്റാലിൻ

National
  •  5 days ago
No Image

യുഎഇക്ക് നേരെയുണ്ടായ ഇറാന്റെ മിസൈൽ ആക്രമണം; ശക്തമായി അപലപിച്ച് അറബ് പാർലമെന്റ്

uae
  •  5 days ago
No Image

സമുദ്ര സംരക്ഷണത്തിന് അത്യാധുനിക കപ്പലുമായി ഖത്തർ; പരിസ്ഥിതി നിരീക്ഷണ സംവിധാനം ഇനി കൂടുതൽ കരുത്തുറ്റതാകും

qatar
  •  5 days ago
No Image

മൃതദേഹങ്ങളിൽ നിന്ന് വസ്ത്രങ്ങൾ മോഷ്ടിച്ച് 'പുത്തൻ' എന്ന പേരിൽ വിൽപന; ഇൻഡോറിൽ വൻ മാഫിയ സംഘം പിടിയിൽ

National
  •  5 days ago
No Image

കൂട്ടുകാരോടൊപ്പം കളിച്ചുകൊണ്ടിരിക്കെ തലയിലേക്ക് കോണ്‍ക്രീറ്റ് തൂണ്‍ ഇടിഞ്ഞുവീണ് ഏഴുവയസുകാരന് ദാരുണാന്ത്യം 

Kerala
  •  5 days ago