HOME
DETAILS
MAL
പാരാലിംപിക്സ്: ഇന്ത്യയക്ക് രണ്ടാം സ്വര്‍ണം
backup
September 14 2016 | 04:09 AM
റിയോ: റിയോയില്‍ നടക്കുന്ന പാരാലിംപിക്സില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം. പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ ദേവേന്ദ്ര ഝാചാര്യയാണ് ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണം നേടിയത്.
63.97 മീറ്റര്‍ എന്ന സ്വന്തം റെക്കോര്‍ഡ് തിരുത്തിയാണ് ദേവേന്ദ്ര സ്വര്‍ണം സ്വന്തമാക്കിയത്. 36കാരനായ 2004 ഏഥന്‍സ് ഒളിംപിക്സിലാണ് ആദ്യ സ്വര്‍ണം സ്വന്തമാക്കുന്നത്. നിലവില്‍ ലോകറാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്താണ് ദേവേന്ദ്ര.
റിയോ പാരലിംപിക്സിലെ ഇന്ത്യയുടെ രണ്ടാമത്തെ സ്വര്‍ണമാണിത്. ഹൈജംപില്‍ മാരിയപ്പന് തങ്കവേലുവിനായിരുന്നു ആദ്യ സ്വര്‍ണം. മെഡല്‍ പട്ടികയില്‍ ഇന്ത്യ 31ാം സ്ഥാനത്താണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."