അമ്മ സെപ്റ്റിക് ടാങ്കിലുണ്ടെന്ന് അയല്‍ക്കാരോട് മകന്‍; അന്വേഷിച്ചെത്തിയവര്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച, നാലു വയസ്സുകാരന്റെ മൊഴിയില്‍ പുറത്തുവന്ന കൊടും ക്രൂരത
ഭുവനേശ്വര്‍: നാലുവയസ്സുകാരന്റെ മൊഴിയില്‍ പുറത്തുവന്നത് അതിക്രൂരമായ ഒരു കൊലപാതകം. ഒഡിഷയിലെ നബരംഗ്പൂര്‍ ജില്ലയിലാണ് സംഭവം. തന്റെ അമ്മ സെപ്റ്റിക് ടാങ്കിലുണ്ട് എന്ന നാലുവയസ്സുകാരന്റെ മൊഴിയാണ് ഒരു കൊലപാതകം തെളിയിച്ചത്. ഭര്‍ത്താവിന്റെ സംശയരോഗമാണ് യുവതിയുടെ ദാരുണാന്ത്യത്തില്‍ കലാശിച്ചത്.
സംഭവം ഇങ്ങനെ
ഏപ്രില്‍ പതിനൊന്ന് ശനിയാഴ്ച പ്രതിയായ സുഭാഷ് ഗാന്ദ് ഭാര്യ മനായി ഗാന്ദിനും കുട്ടികള്‍ക്കുമൊപ്പം ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നു. ചടങ്ങില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയ ശേഷം ദമ്പതികള്‍ക്കിടയില്‍ തര്‍ക്കമുണ്ടായി. ഭാര്യയെ സംശയിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു തര്‍ക്കം. ഇയാള്‍ മദ്യപിക്കുകയും ചെയ്തിരുന്നു. തര്‍ക്കം പിന്നീട് കയ്യേറ്റത്തില്‍ കലാശിക്കുകയും ചെയ്തു. യുവതിയെ ഭര്‍ത്താവ് അതിക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. കുറ്റകൃത്യം മറച്ചുവെക്കാനായി പ്രതി അന്ന് രാത്രി തന്നെ മൃതദേഹം വീട്ടിലെ സെപ്റ്റിക് ടാങ്കിനുള്ളില്‍ ഒളിപ്പിച്ചു.
ജോഡിംഗ പഞ്ചായത്തിന് കീഴിലുള്ള റായ്ഘര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലാണ് കൊലപാതകം നടന്നത്. ഗുരുതരമായ പരിക്കേറ്റ മനായി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചുവെന്നാണ് പൊലീസ് പറയുന്നത്.
തന്റെ അമ്മ സെപ്റ്റിക് ടാങ്കിനുള്ളില്‍ ഉണ്ടെന്ന് ദമ്പതികളുടെ നാല് വയസുള്ള മകന്‍ അയല്‍ക്കാരെ അറിയിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. കുട്ടിയുടെ മൊഴിയില്‍ പരിഭ്രാന്തരായ ഗ്രാമവാസികള്‍ പ്രതിയെ ചോദ്യം ചെയ്തു. തുടര്‍ന്ന് ഇയാള്‍ കുറ്റസമ്മതം നടത്തുകയായിരുന്നു.
നാട്ടുകാര്‍ ഉടന്‍ തന്നെ പൊലിസില്‍ വിവരം അറിയിച്ചു.തുടര്‍ന്ന് പൊലിസ് സ്ഥലത്തെത്തി യുവതിയുടെ മൃതദേഹം സെപ്റ്റിക് ടാങ്കില്‍ നിന്ന് കണ്ടെടുത്തു. ഭര്‍ത്താവിനെതിരെ കേസെടുത്ത് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
a disturbing incident unfolds as a mother is found dead in a septic tank after her son informed neighbors, with a four year old child’s statement revealing a horrifying act of brutality.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."