HOME
DETAILS

കോട്ടയം മെഡിക്കൽ കോളജിൽ ജലക്ഷാമം രൂക്ഷം; 40 ശസ്ത്രക്രിയകൾ മുടങ്ങി; ഉപകരണങ്ങൾ കഴുകാൻ സ്വകാര്യ ആശുപത്രിയെ തേടി അധികൃതർ 

  
Web Desk
April 14, 2026 | 9:25 AM

kottayam medical college hits water shortage 40 surgeries cancelled private hospitals used for cleaning medical tools

ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ പൈപ്പ് ലൈൻ തകരാറിനെത്തുടർന്ന് രണ്ട് ദിവസമായി തുടരുന്ന ജലക്ഷാമം മൂലം ചികിത്സാ സംവിധാനങ്ങൾ താളംതെറ്റി. ഓപ്പറേഷൻ തിയേറ്ററുകളിൽ വെള്ളം ലഭ്യമല്ലാത്തതിനെത്തുടർന്ന് അസ്ഥിരോഗ വിഭാഗം, ജനറൽ സർജറി ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലായി നാൽപ്പതോളം ശസ്ത്രക്രിയകളാണ് മുടങ്ങിയത്.

ശസ്ത്രക്രിയ ഉപകരണങ്ങൾ അണുവിമുക്തമാക്കാൻ സംവിധാനമില്ലാത്തതായിരുന്നു പ്രധാന പ്രതിസന്ധി. ഒടുവിൽ ഉപകരണങ്ങൾ കുട്ടികളുടെ ആശുപത്രിയിലും സമീപത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചാണ് അണുവിമുക്തമാക്കിയത്. മെഡിക്കൽ കോളജിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരം ഒരു പ്രതിസന്ധിയെന്ന് മുതിർന്ന ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. പുതിയ സർജറി ബ്ലോക്കിനെയാണ് ജലക്ഷാമം രൂക്ഷമായി ബാധിച്ചത്.

ഞായറാഴ്ച ഉച്ചയോടെയാണ് ആശുപത്രിയിൽ ജലവിതരണം പൂർണ്ണമായും നിലച്ചത്. കുടിക്കാനും ശുചിമുറി ആവശ്യങ്ങൾക്കും വെള്ളമില്ലാതെ വന്നതോടെ കിടപ്പുരോഗികളും കൂട്ടിരിപ്പുകാരും കടുത്ത ദുരിതത്തിലായി. ശസ്ത്രക്രിയ കഴിഞ്ഞു കിടക്കുന്ന രോഗികളാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിയത്. പലതവണ പരാതിപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് കൃത്യമായ മറുപടി ലഭിച്ചില്ലെന്ന് രോഗികളുടെ ബന്ധുക്കൾ ആരോപിച്ചു.

വാർഡുകളിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന മോട്ടോർ തകരാറിലായതാണ് പ്രതിസന്ധിക്ക് കാരണമായതെന്നാണ് ഔദ്യോഗിക വിശദീകരണം. ഇന്നലെ രാവിലെ അഗ്നിശമന സേനയുടെ ടാങ്കറുകളിൽ സ്വകാര്യ ഏജൻസികൾ വെള്ളമെത്തിച്ചതോടെയാണ് നേരിയ ആശ്വാസമായത്. വൈകിട്ടോടെ കരാർ ഏജൻസി എത്തി തകരാർ പരിഹരിച്ചതോടെ ജലവിതരണം പുനഃസ്ഥാപിച്ചു.

 

 

severe water scarcity at kottayam medical college has brought medical services to a standstill, forcing the cancellation of 40 scheduled surgeries. due to the lack of water, the hospital is unable to clean and sterilize surgical instruments, leading authorities to seek assistance from nearby private hospitals to wash their equipment.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശക്തമായ മഴ തുടരും: ഇന്ന് അഞ്ച് ജില്ലകളില്‍ യോല്ലോ  അലര്‍ട്ട് 

Kerala
  •  a day ago
No Image

കുതിപ്പിന് പിന്നാലെ ഒന്നിടിഞ്ഞ്..: സ്വര്‍ണവിലയില്‍ ഉച്ചയ്ക്ക് നാലായിരത്തിലധികം രൂപയുടെ കുറവ്

Economy
  •  a day ago
No Image

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു: 85.20 വിജയ ശതമാനം

National
  •  a day ago
No Image

തെരഞ്ഞെടുപ്പ് പരാജയം, എൻ.സി.പിയിൽ നേതൃമാറ്റ തർക്കം; സംസ്ഥാന പ്രവർത്തകസമിതി യോഗം നാളെ കൊച്ചിയിൽ

Kerala
  •  2 days ago
No Image

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: സംസ്ഥാന വ്യാപക പ്രതിഷേധവുമായി വിദ്യാര്‍ഥി സംഘടനകള്‍

Kerala
  •  2 days ago
No Image

പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനായി ബി.ജെ.പിയിലും തര്‍ക്കം; ഒരാള്‍ക്ക് ഒരു പദവി നടപ്പാക്കണമെന്ന് വി. മുരളീധരന്‍

Kerala
  •  2 days ago
No Image

കരുത്ത് തെളിയിച്ച് വിജയ്; തമിഴ്‌നാട് നിയമസഭയിൽ വിശ്വാസവോട്ട് നേടി ടി.വി.കെ സർക്കാർ

National
  •  2 days ago
No Image

മലപ്പുറം ജില്ലാ വിഭജനം യാഥാര്‍ഥ്യമാക്കണമെന്ന് എസ്.കെ.ജെ.എം മലപ്പുറം ഈസ്റ്റ് ജില്ല തഖ്‌വിയ സ്വദര്‍ സംഗമം

Kerala
  •  2 days ago
No Image

ഇന്ധനക്ഷാമം:  സുരക്ഷാ വാഹനങ്ങളുടെ എണ്ണം കുറച്ച് പ്രധാനമന്ത്രി

National
  •  2 days ago
No Image

ശസ്ത്രക്രിയക്കായി സോണിയ ഗാന്ധി ആശുപത്രിയിൽ; ഈ വർഷം ചികിത്സ തേടുന്നത് മൂന്നാം തവണ

National
  •  2 days ago