എംബ്രോയര്‍ വിമാന ഇടപാട് സി.ബി.ഐ അന്വേഷിക്കും
ന്യൂഡല്‍ഹി: യു.പി.എ സര്‍ക്കാരിന്റെ കാലത്ത് നടന്ന എംബ്രോയര്‍ വിമാന ഇടപാടിലെ അഴിമതി ആരോപണം സി.ബി.ഐ അന്വേഷിക്കും. ഇടപാടില്‍ 208 ദശലക്ഷം ഡോളറിന്റെ അഴിമതി ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. പ്രാഥമിക ആന്വേഷണം ആവശ്യപ്പെട്ട് കൊണ്ടുള്ള കത്ത് പ്രതിരോധമന്ത്രാലയം സി.ബി.ഐക്ക് കൈമാറും. സംഭവത്തില്‍ ബ്രസീലും യു.എസും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ബ്രസീലിയന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എംബ്രോയറില്‍ നിന്ന് വിമാനം വാങ്ങാന്‍ 2008ലാണ് കരാറൊപ്പിട്ടത്. ഈ ഇടപാടില്‍ വന്‍ അഴിമതി നടന്നതായി ബ്രസീലിയന്‍ പത്രമാണ് ആരോപണമുന്നയിച്ചത്. മൂന്ന് ഇ.എം.ബി 145 ജെറ്റുകള്‍ക്ക് വേണ്ടി യു.പി.എ സര്‍ക്കാരുമായി 208 ഡോളര്‍ മില്യണ്‍ കരാറില്‍ ഒപ്പുവെക്കുന്നതിനായി യു.കെ കേന്ദ്രീകരിച്ചുള്ള ഒരു ഇടനിലക്കാരന് പണം കൈമാറിയെന്നാണ് ആരോപണം. എന്നാല്‍ ഇന്ത്യന്‍ പ്രതിരോധ നിര്‍വഹണ വ്യവസ്ഥയനുസരിച്ച് ഇടനിലക്കാര്‍ക്കും അനധികൃത ഏജന്റുമാര്‍ക്കും നിരോധനമേര്‍പ്പെടുത്തിയിട്ടുള്ളതാണ്. ഇന്ത്യ 208 ദശലക്ഷം ഡോളര്‍ മുടക്കി വാങ്ങിയ അതേ വിമാനങ്ങള്‍ ഡൊമനിക്കന്‍ റിപ്പബ്ലിക് വാങ്ങിയത് 94 ദശലക്ഷം ഡോളറിനാണ്. ഈ തുകകളില്‍ ഡൊമനിക്കന്‍ റിപ്പബ്ലിക് സംശയം പ്രകടിപ്പിച്ചതാണ് അന്വേഷണത്തിനിടയാക്കിയത്.
കഴിഞ്ഞ മെയ് മാസത്തിലാണ് അഴിമതി സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരുന്നത്. കമ്പനിയില്‍ 30 വര്‍ഷമായി പ്രവര്‍ത്തിച്ചിരുന്ന ഒരു ഉദ്യോഗസ്ഥന്‍ അഴിമതി സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ബ്രസീലിയന്‍ ഫെഡറല്‍ പബ്ലിക് പ്രോസിക്യൂട്ടേഴ്‌സ് ഓഫിസില്‍ ഹര്‍ജി സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്ത് വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."