'അധ്യാപികയുടെ പേരിലല്ല നിതിന്‍ ലോണ്‍ എടുത്തത്, അതും പറഞ്ഞ് കേസ് ഒതുക്കാന്‍ അനുവദിക്കില്ല' സഹോദരി
തിരുവനന്തപുരം: ലോണിന്റെ പേര് പറഞ്ഞ് നിതിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് ഒതുക്കി തീര്‍ക്കാന്‍ അനുവദിക്കില്ലെന്ന് സഹോദരി നികിത രാജ്. മാധ്യമങ്ങള്‍ക്ക് മുന്നിലാണ് നികിതയുടെ രൂക്ഷ പ്രതികരണം.
'അധ്യാപികയായ ലതയുടെ പേരിലല്ല നിതിന്‍ ലോണ്‍ എടുത്തത്. ആപ് ലോണിന്റെ പേരില്‍ കേസ് ഒതുക്കാന്‍ അനുവദിക്കില്ല. അവന് നീതി കിട്ടിയില്ലെങ്കില്‍ ജീവിച്ചിരിക്കില്ല. ഹാക്ക് ചെയ്ത് എടുത്തതാകാം ലതയുടെ നമ്പര്‍. മൂന്ന് മാസം സിക്ക് റൂമില്‍ കഴിഞ്ഞിട്ടും പിടിച്ചു നിന്നവനാണ് നിതിന്‍' അവര്‍ പറഞ്ഞു. ലോണ്‍ ആപില്‍ നിന്ന് ലക്ഷങ്ങള്‍ ഒന്നും എടുത്തിട്ടില്ലെന്നും നികിത രാജ് മാധ്യമങ്ങളോട് പറഞ്ഞു. 14,000 രൂപയാണ് നിതിന്‍ വായ്പയെടുത്തിരുന്നത്.
കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജ് ജീവനൊടുക്കിയതിന് പിന്നില്‍ ജാതി അധിക്ഷേപത്തിന് പുറമെ ലോണ്‍ ആപ്പ് ഭീഷണിയുമാണെന്ന് പൊലിസ് നേരത്തെ പറഞ്ഞിരുന്നു. അധ്യാപികയായ ലതയെ ലോണ്‍ ആപ്പ് സംഘം നിരന്തരം വിളിച്ചത് നിതിന് മാനസിക വിഷമം ഉണ്ടാക്കി. ഇക്കാര്യം പൊലിസില്‍ പരാതി നല്‍കാന്‍ കോളജ് അധികൃതര്‍ തീരുമാനിച്ചത് സമ്മര്‍ദം കൂട്ടിയെന്നുമാണ് പൊലിസ് പറഞ്ഞത്.
ഈ മാസം ഒമ്പതിന് നിതിന്റെ ഫോണിലേക്ക് നൂറോളം കോളുകളും സന്ദേശങ്ങളും വന്നു. അധ്യാപികയായ ലതക്കും നിരവധി കോളുകള്‍ വന്നിരുന്നു. ടീച്ചര്‍ പ്രിന്‍സിപ്പലിന് പരാതി നല്‍കി. തുടര്‍ന്ന് പ്രിന്‍സിപ്പലിന്റെയും ടീച്ചറിന്റെയും സാന്നിധ്യത്തില്‍ നിതിന്‍ ലോണ്‍ ആപ്പുകാരെ വിളിച്ച് ടീച്ചറെ വിളിക്കരുതെന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ഒഴിവാക്കാനാകില്ലെന്നാണ് ലോണ്‍ ആപ്പ് സംഘം പറഞ്ഞത്. ടീച്ചറിന്റെ നമ്പര്‍ ലോണ്‍ ആപ്പുകാര്‍ക്ക് നല്‍കിയത് താന്‍ അല്ലെന്നാണ് നിതിന്‍ പറഞ്ഞത്. തുടര്‍ന്ന് പൊലിസില്‍ പരാതി നല്‍കാന്‍ ഫോണ്‍ മേശപ്പുറത്ത് വെച്ചുപോകാന്‍ പ്രിന്‍സിപ്പല്‍ നിതിനോട് ആവശ്യപ്പെട്ടു- പൊലീസ് പറയുന്നു.
അതേസമയം, കേസില്‍ പ്രതികളായ അധ്യാപകര്‍ ഇപ്പോഴും ഒളിവിലാണ്.
nithin raj death case, his sister nikita raj has strongly opposed attempts to link the incident to a loan app issue.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."