HOME
DETAILS

സാമ്രാട്ട് ചൗധരി ബിഹാറിനെ നയിക്കും; മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും

  
Web Desk
April 14, 2026 | 11:17 AM

samrat-chaudhary-bihar-chief-minister-oath-ceremony-tomorrow

ന്യൂഡല്‍ഹി: ബി.ജെ.പി നേതാവ് സാമ്രാട്ട് ചൗധരി ബിഹാര്‍ മുഖ്യമന്ത്രിയാകും.നാളെ സത്യപ്രതിജ്ഞ ചെയ്ത് അദ്ദേഹം അധികാരമേല്‍ക്കും. 57 കാരനായ ചൗധരി ബിഹാറിലെ ഒ.ബി.സി സമുദായമായ കൊയേരി അല്ലെങ്കില്‍ കുശ്വാഹ ജാതിയില്‍ പെട്ടയാളാണ്. ഈ ജാതിയില്‍ നിന്നുള്ളയാള്‍തന്നെ മുഖ്യമന്ത്രിയാവണമെന്ന് ജെ.ഡി.യു ബി.ജെ.പിയോട് ആവശ്യപ്പെട്ടിരുന്നു. 

ബി.ജെ.പി എം.എല്‍.എമാരില്‍ ഭൂരിപക്ഷത്തിനും ചൗധരിയെ മുഖ്യമന്ത്രിയാക്കുന്നതിനോടാണ് താല്‍പര്യം. എന്നാല്‍, സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ ദിപീപ് കുമാര്‍ ജയ്‌സ്വാള്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് സമ്രാട്ട് ചൗധരിയോട് താല്‍പര്യമില്ല. ബി.ജെ.പി ദേശീയ അധ്യക്ഷനായ നിതിന്‍ നബിനും ചൗധരിയെ മുഖ്യമന്ത്രിയാക്കുന്നതില്‍ താല്‍പര്യമില്ലെന്നാണ് വിവരം. ഇതോടെയാണ് മുഖ്യമന്ത്രിയുടെ കാര്യത്തില്‍ ബി.ജെ.പിക്കുള്ളില്‍ തീരുമാനം വൈകിയത്. 

നിതീഷ് കുമാര്‍ രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ബിഹാറില്‍ അധികാരമാറ്റത്തിന് കളമൊരുങ്ങിയത്. നിതീഷ് പിന്‍വാങ്ങിയതോടെ സംസ്ഥാനത്ത് ആദ്യ ബി.ജെ.പി മുഖ്യമന്ത്രി അധികാരമേല്‍ക്കും.

കഴിഞ്ഞ 21 വര്‍ഷമായി ബിഹാര്‍ മുഖ്യമന്ത്രിപദത്തില്‍ തുടരുന്ന ജെ.ഡി.യു നേതാവ് നിതീഷ് കുമാര്‍ ഇന്ന് രാജിവെച്ചികരുന്നു. ഇന്ന് രാവിലെ ചേര്‍ന്ന അവസാനമന്ത്രിസഭാ യോഗത്തിന് ശേഷം ഗവര്‍ണര്‍ ലഫ്റ്റനന്റ് ജനറല്‍ (റിട്ട.)സയ്യിദ് അതാ ഹസ്‌നൈനെ നേരില്‍ കണ്ടാണ് അദ്ദേഹം രാജി സമര്‍പ്പിച്ചത്. 

താന്‍ ബിഹാര്‍ വിട്ടുപോകില്ലെന്നും ബിഹാറിന്റെ മാര്‍ഗദര്‍ശിയായി തുടരുമെന്നും രാജിക്ക് പിന്നാലെ നിതീഷ് കുമാര്‍ പറഞ്ഞു. പുതിയ സര്‍ക്കാരിന് തന്റെ എല്ലാവിധ സഹകരണവുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം, നിതീഷ് കുമാറിന്റെ മകന്‍ നിശാന്ത് കുമാര്‍ മന്ത്രിസഭയുടെ ഭാഗമാകില്ലെന്നാണി റിപ്പോര്‍ട്ട്‌.

 

Samrat Chaudhary is set to take oath as the Chief Minister of Bihar tomorrow, marking a significant political development in the state. The swearing-in ceremony is expected to draw attention as the new leadership prepares to take charge. This transition signals a new phase in Bihar’s governance and political landscape.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.ബി.എസ്.ഇ പരീക്ഷാ വിവാദം: പ്രധാനമന്ത്രി നേരിട്ട് ഇടപെട്ടു; ചെയർമാനും സെക്രട്ടറിക്കും തെറിച്ചു! പുതിയ നിയമനം നടത്തി കേന്ദ്ര ഉത്തരവ്

National
  •  5 days ago
No Image

സച്ചിൻ ടെണ്ടുൽക്കറല്ല! ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ടി20 അരങ്ങേറ്റക്കാരൻ്റെ റെക്കോർഡ് തകർക്കാൻ വൈഭവ് എത്തുന്നു...

Cricket
  •  5 days ago
No Image

'അന്ന് സി.പി.എം ചെയ്തത് നൂറുശതമാനം ശരി, ഞങ്ങൾക്ക് തെറ്റ് പറ്റി'; ഋതബ്രതയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് മമത; തൃണമൂൽ കോൺഗ്രസ് പിളർപ്പിലേക്ക്!

National
  •  5 days ago
No Image

25 വർഷത്തെ ചരിത്രം തിരുത്തിക്കുറിച്ച് പാക് നായകൻ; ഓസീസിനെതിരെ ലാഹോറിൽ നടന്നത് വിശ്വസിക്കാനാകാതെ ക്രിക്കറ്റ് ലോകം

Cricket
  •  5 days ago
No Image

ദുബൈയിൽ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ ക്യാമറ ഉപയോഗത്തിന് നിയന്ത്രണം; പുതിയ പ്രമേയം പുറപ്പെടുവിച്ച് ശൈഖ് ഹംദാൻ

uae
  •  5 days ago
No Image

മുഖ്യമന്ത്രി വി.ഡി. സതീശന്റെ അർദ്ധനഗ്ന ചിത്രം കൃത്രിമമായി നിർമ്മിച്ച് പ്രചരിപ്പിച്ചു; രണ്ട് പേർക്കെതിരെ പൊലിസ് കേസെടുത്തു

crime
  •  5 days ago
No Image

എബോളയെക്കുറിച്ചുള്ള അഞ്ച് തെറ്റിദ്ധാരണകൾ പൊളിച്ചെഴുതി യുഎഇ ആരോ​ഗ്യമന്ത്രാലയം; വ്യാജ പ്രചാരണങ്ങൾക്കെതിരെ ജാഗ്രതാ നിർദേശം

uae
  •  5 days ago
No Image

പത്തു വർഷങ്ങൾക്ക് മുൻപ് ഫുട്ബോൾ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച ആ നാല് ചരിത്ര സംഭവങ്ങൾ ആവർത്തിക്കുകയാണ്; 2026 ലോകകപ്പ് കിരീടം റൊണാൾഡോയുടെ പറങ്കിപ്പട കൊണ്ടുപോകുമെന്ന് ഉറപ്പ്?

Football
  •  5 days ago
No Image

വേനൽ അവധി എന്നുമുതൽ? യുഎഇയിലെ അടുത്ത അധ്യയന വർഷത്തെ സ്കൂൾ കലണ്ടറിനെക്കുറിച്ച് അറിയേണ്ടതെല്ലാം

uae
  •  5 days ago
No Image

സഊദിയിലെ ഇന്ത്യൻ അംബാസിഡർ സുഹൈൽ ഖാൻ മടങ്ങുന്നു, വിപുൽ പുതിയ ഇന്ത്യൻ സ്ഥാനപതി

Saudi-arabia
  •  5 days ago