HOME
DETAILS

ഇസ്റാഈലിനെ കൈവിട്ട് ഇറ്റലി; സൈനിക, ആയുധ കരാറുകൾ റദ്ദാക്കി ജോർജിയ മെലോണി

  
Web Desk
April 14, 2026 | 12:32 PM

italy halts military cooperation with israel pm meloni scraps defense contracts over iran conflict

റോം: യുദ്ധത്തിന് സമാനമായ സാഹചര്യങ്ങളിലൂടെ പശ്ചിമേഷ്യ കടുക്കുന്നതിനിടെ ഇസ്റാഈലിന് കനത്ത തിരിച്ചടി നൽകി ഇറ്റലി. ഇറാനെതിരെ ഇസ്റാഈൽ നടത്തുന്ന സൈനിക നീക്കങ്ങളിൽ പരസ്യ പ്രതികരണവുമായാണ് ഇറ്റലി രം​ഗത്തെത്തിയത്. ഇതിന്റെ ഭാ​ഗമായി ഇസ്റാഈലുമായുള്ള എല്ലാ പ്രതിരോധ-സൈനിക കരാറുകളിൽ നിന്നും ഇറ്റലി ഏകപക്ഷീയമായി പിന്മാറി. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയാണ് നിർണ്ണായകമായ ഈ പ്രഖ്യാപനം നടത്തിയത്.

ഇസ്റാഈലുമായുള്ള സൈനിക സഹകരണം, പ്രതിരോധ ഗവേഷണം, ആയുധ കൈമാറ്റം എന്നിവയുമായി ബന്ധപ്പെട്ട എല്ലാ കരാറുകളും ഇതോടെ ഇറ്റലി റദ്ദാക്കി.

പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങൾ പരിഗണിക്കുമ്പോൾ ഇസ്റാഈലുമായുള്ള ബന്ധം അത്ര നല്ലതല്ല എന്നും, പ്രതിരോധ ഉടമ്പടികളുമായി ഇനിയും മുന്നോട്ട് പോകാൻ കഴിയില്ല എന്നും വെറോണയിൽ നടന്ന ചടങ്ങിൽ മെലോണി വ്യക്തമാക്കി. അതേസമയം ഇറാനെതിരായ അമേരിക്കയുടെ സൈനിക നീക്കങ്ങളിൽ ഒരിക്കലും പങ്കാളികളാകില്ലെന്ന് ഇറ്റലി നേരത്തെ തന്നെ അറിയിച്ചിരുന്നു.

ലെബനനിലും ഇറാനിലും ഇസ്റാഈൽ ആക്രമണം അതീവ ദുഷ്കരമായി തുടരുകയാണ്. എന്നാൽ ഇസ്റാഈലിന്റെ യൂറോപ്പിലെ കരുത്തുറ്റ പങ്കാളിയും കൂടിയായ ഇറ്റലിയുടെ ഇപ്പോഴുള്ള പിന്മാറ്റം ഭൗമരാഷ്ട്രീയ തലത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.

അതേസമയം ഹോർമുസ് കടലിടുക്കിൽ ഇറാൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും അതിനെതിരെയുള്ള അമേരിക്കൻ ഉപരോധവും കൂടുതൽ സങ്കീർണമായി തുടരുകയാണ്. മേഖലയിൽ നിന്ന് കപ്പലുകളെല്ലാം സുരക്ഷിതമായി പുറത്തുകടക്കുകയാണ്. ചൈനീസ് എണ്ണക്കപ്പലുകൾക്ക് പിന്നാലെ കൂടുതൽ വിദേശ കപ്പലുകൾ ഉപരോധം വകവെക്കാതെ യാത്ര തുടരുകയാണ്.

അമേരിക്കയുടെയും ഇസ്റാഈലിന്റെയും നീക്കങ്ങളെ പ്രതിരോധിച്ചുകൊണ്ട് മറ്റ് ലോകരാജ്യങ്ങൾ തങ്ങളുടെ വ്യാപാര താൽപ്പര്യങ്ങളുമായി മുന്നോട്ട് പോകുന്നത് മേഖലയിൽ അമേരിക്കയുടെ സ്വാധീനം കുറയുന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.

 

In a significant diplomatic shift, Italian Prime Minister Giorgia Meloni has announced the cancellation of all military and defense contracts with Israel. Expressing strong protest against the escalating conflict involving Iran and Lebanon, Italy has frozen agreements related to military equipment, technological research, and arms supply.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വി.ഡി സതീശനെ പിന്തുണച്ച് നടുറോഡില്‍ ശയനപ്രദക്ഷിണം നടത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ 

Kerala
  •  5 days ago
No Image

ഉത്തേജക പരിശോധനയ്ക്ക് ഹാജരായില്ല; യശസ്വി ജയ്‌സ്വാളിനും ഷഫാലി വർമ്മയ്ക്കും നാഡയുടെ നോട്ടീസ്

Cricket
  •  5 days ago
No Image

ഇറാൻ റെവല്യൂഷണറി ഗാർഡുമായി ബന്ധം: ബഹ്‌റൈനിൽ 41 പേർ പിടിയിൽ; ഭീകരവിരുദ്ധ അന്വേഷണം ഊർജിതം

bahrain
  •  5 days ago
No Image

മുഖ്യമന്ത്രി ചർച്ച: 'കോൺ​ഗ്രസിൽ നിന്നും ഒന്നിലധികം പേരുകൾ വരുന്നത് ജനാധിപത്യത്തിന്റെ മനോഹാരിത'; സി.പി.എമ്മിനെ പരിഹസിച്ച് എം. ലിജു

Kerala
  •  5 days ago
No Image

ഹജ്ജ് ആരോഗ്യ ഗൈഡ് എട്ട് ഭാഷകളിൽ; സുരക്ഷിത യാത്രയ്ക്കായി വിപുലമായ നിർദേശങ്ങളുമായി ആരോഗ്യ മന്ത്രാലയം

Saudi-arabia
  •  5 days ago
No Image

നിരന്തരം ഫോൺ വിളിച്ച് ശല്യം ചെയ്തു; യുവാവിന് 60,000 ദിർഹം പിഴ ചുമത്തി യുഎഇ കോടതി

uae
  •  5 days ago
No Image

പരമോന്നത നേതാവ് മുജ്തബ ഖാംനഈ സുരക്ഷിതൻ; കൊല്ലപ്പെട്ടെന്ന പ്രചാരണം തെറ്റാണെന്ന് വ്യക്തമാക്കി ഇറാൻ പ്രസിഡന്റ്

International
  •  5 days ago
No Image

മുസ്‌ലിം കുടുംബങ്ങള്‍ക്ക് ഗ്യാസ് സിലിണ്ടർ നിഷേധിക്കുന്നു; ഡൽഹിയിൽ ഏജൻസിക്ക് മുന്നിൽ വൻ പ്രതിഷേധം

National
  •  5 days ago
No Image

കുവൈത്തിലെ കോടികളുടെ സാമ്പത്തിക തട്ടിപ്പ്; ഏഴ് വർഷം തടവിന് ശിക്ഷിക്കപ്പെട്ട പ്രതി യുഎഇയിൽ പിടിയിൽ

uae
  •  5 days ago
No Image

ഇസ്റാഈലോ അതോ അമേരിക്കയോ? ബഹിഷ്‌കരണം മറികടക്കാൻ ഇസ്റാഈലി ടെക് കമ്പനികൾ വേഷം മാറുന്നതായി ഡിജിറ്റൽ തെളിവുകൾ

International
  •  5 days ago