HOME
DETAILS

ദുബൈ അൽ ഖൂസിലെ വെയർഹൗസിൽ തീപിടുത്തം; തീ നിയന്ത്രണവിധേയമാക്കി, ആളപായമില്ല

  
Web Desk
April 14, 2026 | 1:16 PM

fire breaks out at warehouse in dubai al quoz brought under control no injuries

ദുബൈ: അൽ ഖൂസ് ഇൻഡസ്ട്രിയൽ ഏരിയയിലെ ജിമ്മിന്റെ വെയർഹൗസിൽ തീപിടുത്തം. തീ നിയന്ത്രണ വിധേയമാക്കിയതായി ദുബൈ സിവിൽ ഡിഫൻസ് അറിയിച്ചു. ഇന്ന് പുലർച്ചെയാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തിൽ ആളപായമില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു.

ഇന്ന് പുലർച്ചെ 3.45-നാണ് തീപിടുത്തത്തെക്കുറിച്ചുള്ള സന്ദേശം സിവിൽ ഡിഫൻസ് കൺട്രോൾ റൂമിൽ ലഭിച്ചത്. അഗ്നിശമന സേനാംഗങ്ങൾ ഉടൻ തന്നെ സ്ഥലത്തെത്തി സമീപത്തുള്ള മറ്റ് കെട്ടിടങ്ങളിലേക്ക് തീ പടരുന്നത് തടഞ്ഞു. ദ്രുതഗതിയിലുള്ള രക്ഷാപ്രവർത്തനത്തിലൂടെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ തീ പൂർണ്ണമായും അണയ്ക്കാൻ സാധിച്ചു.

തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവന്നാലുടൻ കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു. പുലർച്ചെ തന്നെ തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്.

 

a fire broke out at a warehouse in dubai al quoz and was quickly brought under control by civil defence authorities no injuries were reported officials confirmed safety measures were followed and investigations are underway to determine the cause of the incident

 








Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയാളി താരം ഫിഫാ ലോകകപ്പിന്; ഖത്തറിന്റെ 34 അംഗ പ്രാഥമിക ടീമില്‍ കണ്ണൂരുകാരന്‍ തഹ്‌സിന്‍

qatar
  •  2 days ago
No Image

പരീക്ഷണപ്പറക്കലിനൊരുങ്ങി സീപ്ലെയിൻ; ഇന്ന് ലക്ഷദ്വീപിലേക്ക്

Kerala
  •  2 days ago
No Image

വയനാട്ടിലും കോഴിക്കോട്ടും കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പോസ്റ്ററുകള്‍; കെ.സി വേണു ഗോപാലിനെതിരെ രൂക്ഷ വിമര്‍ശനം

Kerala
  •  2 days ago
No Image

എസ്എസ്എല്‍സി ഫലം ഈ മാസം 15ന്? അന്തിമ തീരുമാനത്തിനായി പരീക്ഷാ ബോര്‍ഡ് ഇന്ന് യോഗം ചേരും

Kerala
  •  2 days ago
No Image

നിയുക്ത എം.എല്‍.എമാരില്‍ 32 പേരുടെ വിദ്യാഭ്യാസ യോഗ്യത 12ാം ക്ലാസില്‍ താഴെ

Kerala
  •  2 days ago
No Image

പ്രതിപക്ഷനേതാവായി പിണറായി വന്നേക്കും; സി.പി.ഐക്ക് ഉപനേതൃപദവി ഇല്ല

Kerala
  •  2 days ago
No Image

പി. ജയരാജന്‍ കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍; പുസ്തകം എഴുതാനെന്ന് വിശദീകരണം, കമ്യൂണിസ്റ്റുകാർക്ക് ക്ഷേത്ര ദർശനം നിഷിദ്ധമാണെന്നത് തെറ്റിദ്ധാരണ

Kerala
  •  2 days ago
No Image

തെറ്റുപറ്റി... മാപ്പാക്കണം; പിടിക്കപ്പെടുമെന്ന ഭീതിയിൽ കവർന്ന 10 പവനിൽ എട്ട് പവൻ തിരികെ നൽകി മാപ്പപേക്ഷിച്ച് മോഷ്ടാവ്

Kerala
  •  2 days ago
No Image

പരീക്ഷാഫലം കാത്തുനിൽക്കാതെ അവർ യാത്രയായി; മങ്കടയെ കണ്ണീരിലാഴ്ത്തി ഇടിമിന്നൽ ദുരന്തം

Kerala
  •  2 days ago
No Image

മഹാരാഷ്ട്രയിൽ ക്ഷേത്രമതിൽ തകർന്ന് വൻ അപകടം: കുട്ടികളടക്കം ആറ് പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്

National
  •  2 days ago