നിതിന്റെ കുടുംബത്തിന് വീട് നിര്‍മിച്ച് നല്‍കുമെന്ന് കോണ്‍ഗ്രസും സിപിഎമ്മും
തിരുവനന്തപുരം: അധ്യാപകരുടെ ജാതി അധിക്ഷേപത്തെ തുടര്‍ന്ന് ജീവനൊടുക്കിയ നിതിന്‍ രാജിന്റെ കുടുംബത്തിന് വീട് നിര്‍മിച്ച് നല്‍കുമെന്ന് കോണ്‍ഗ്രസും സിപിഎമ്മും. വീട് നിര്‍മാണത്തിനുള്ള ആദ്യ ഗഡുവായ അഞ്ചുലക്ഷം രൂപയുടെ ചെക്ക് കോണ്‍ഗ്രസ് നിതിന്റെ കുടംബത്തിന് കൈമാറി. നിതിന്റെ കുടുംബത്തെ ചേര്‍ത്തുപിടിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് വി.ഡി സതീശന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
കോണ്‍ഗ്രസും, സിപിഎമ്മും വീട് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവും അരുവിക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ വിഎസ് ശിവകുമാര്‍ നിതിന്റെ വീട്ടിലെത്തി പിതാവ് രാജന് ആദ്യ ഘഡു തുക കൈമാറി. വീട് പണി ആരംഭിച്ചതിന് ശേഷം രണ്ടാംഘട്ട തുകയും നല്‍കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. ഇതിന് പുറമെ കേസ് നടത്തുന്നതിനായി രണ്ട് അഭിഭാഷകരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും, നിതിന്റെ മരണത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം നിതിന്റെ കുടുംബം ആവശ്യപ്പെടുന്ന സ്ഥലത്ത് വീട് നിര്‍മിച്ച് നല്‍കുമെന്ന് സിപിഎം നേതാവ് എഎ റഹീം എംപി അറിയിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏപ്രില്‍ 19ന് ആരംഭിക്കുമെന്നും, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍ തറക്കല്ലിടുമെന്നും എഎ റഹീം അറിയിച്ചു. പ്രതിപക്ഷവും വീട് നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടല്ലോ, എന്ന ചോദ്യത്തിന് അവരുടെ പ്രഖ്യാപനങ്ങളെ കുറിച്ചുള്ള പല ദുരനുഭവങ്ങളും നാട്ടിലുണ്ടല്ലോ എന്നായിരുന്നു റഹീമിന്റെ മറുപടി. കുടുംബവുമായി കൂടിയാലോചിച്ചാണ് തീരുമാനമെന്നും റഹീം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."