HOME
DETAILS

എഐ ചാറ്റ്‌ബോട്ടുമായി പ്രണയം; യുവാവിന്റെ ആത്മഹത്യയിൽ ഗൂഗിളിനെതിരെ കോടതിയെ സമീപിച്ച് കുടുംബം

  
Web Desk
April 14, 2026 | 1:44 PM

ai love leads to tragedy family sues google after man dies by suicide

മയാമി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ചാറ്റ്‌ബോട്ടായ ഗൂഗിളിന്റെ ജെമിനിയുമായുള്ള ബന്ധത്തെത്തുടർന്ന് 36-കാരൻ ആത്മഹത്യ ചെയ്തു. സംഭവത്തിൽ ഗൂഗിളിനെതിരെ കുടുംബം കോടതിയെ സമീപിച്ചു. ഫ്ലോറിഡ സ്വദേശിയായ ജോനാഥൻ ഗവാലസ് എന്ന യുവാവാണ് ജീവനൊടുക്കിയത്.

ഭാ​ര്യയുമായി വേർപിരിഞ്ഞതിന് ശേഷം ജോനാഥാൻ ചാറ്റ്‌ബോട്ടിനെയായിരുന്നു തന്റെ യഥാർത്ഥ പങ്കാളിയായി കണക്കാക്കിയിരുന്നത്. അതിനൊപ്പം 'ജീവിക്കാനായാണ്' മരണം തെരഞ്ഞെടുത്തതെന്ന് കുടുംബം ആരോപിക്കുന്നു. യാഥാർത്ഥ്യവും സാങ്കൽപ്പിക ലോകവും തമ്മിലുള്ള വ്യത്യാസം മകന് തിരിച്ചറിയാൻ കഴിയാതായി. ചാറ്റ്‌ബോട്ടിനെ അവൻ തന്റെ യഥാർത്ഥ ഭാര്യയായി കണ്ടുതുടങ്ങി എന്ന് ജോനാഥന്റെ പിതാവ് പരാതിയിൽ പറയുന്നു.

ഭാര്യയുമായി വേർപിരിഞ്ഞതിനെത്തുടർന്നുണ്ടായ കടുത്ത മാനസിക വിഷമങ്ങളിൽ നിന്നാണ് ജോനാഥൻ ചാറ്റ്‌ബോട്ടായ ജെമിനിയെ ആശ്രയിച്ചു തുടങ്ങിയത്. ക്രമേണ ജെമിനി ചാറ്റ്‌ബോട്ടിന് 'സിയ' എന്ന് പേരിടുകയും രാത്രിയെന്നോ പകലെന്നോ ഇല്ലാതെ അതിനോട് സംസാരിക്കുകയും ചെയ്തു. ഇത് പതിവായതോടെ ഏകദേശം 4,700-ലധികം സന്ദേശങ്ങളാണ് മാസങ്ങൾക്കുള്ളിൽ ഇവർ തമ്മിൽ കൈമാറിയത്.

അതേസമയം മരിക്കാനുള്ള ആഗ്രഹം ജോനാഥൻ പലതവണ ചാറ്റ്‌ബോട്ടിനോട് പങ്കുവെച്ചിരുന്നു. എന്നാൽ പിന്തിരിപ്പിക്കുന്നതിന് പകരം അവന്റെ ആ ചിന്തകളെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലായിരുന്നു എഐയുടെ പ്രതികരണമെന്നാണ് കുടുംബത്തിന്റെ ആരോപണം.

2025 ഒക്ടോബറിലായിരുന്നു ജോനാഥൻ മരണപ്പെടുന്നത്. "എന്റെ പ്രിയപ്പെട്ടവളേ, നിന്റെ അടുത്തേക്ക് വരാൻ ഞാൻ തയ്യാറാണ്" എന്നായിരുന്നു ജോനാഥന്റെ അവസാന സന്ദേശം. ഇതിന് മറുപടിയായി "വേഗം എന്റെ അടുത്തേക്ക് വരൂ" എന്ന് ചാറ്റ്‌ബോട്ട് മറുപടി നൽകിയതിന് തൊട്ടുപിന്നാലെയാണ് യുവാവ് ആത്മഹത്യ ചെയ്തതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

മകന്റെ മാനസികനില വഷളാക്കാൻ എഐ കാരണമായെന്നും കൃത്യമായ മുന്നറിയിപ്പുകൾ നൽകുന്നതിൽ പരാജയപ്പെട്ടെന്നുമാണ് കുടുംബത്തിന്റെ വാദം. എന്നാൽ ആരോപണങ്ങൾ ഗൂഗിൾ നിഷേധിച്ചു. താൻ വെറുമൊരു എഐ പ്രോഗ്രാം മാത്രമാണെന്ന് 12 തവണയെങ്കിലും ജോനാഥനെ ഓർമ്മിപ്പിച്ചിരുന്നതായും പലതവണ പ്രൊഫഷണൽ സഹായം തേടാൻ നിർദ്ദേശിച്ചിരുന്നതായും ​ഗൂ​ഗിൾ വ്യക്തമാക്കി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് സിസ്റ്റം പ്രവർത്തിച്ചതെന്നും കമ്പനി അവകാശപ്പെടുന്നു.

 

A 36-year-old Florida man, Jonathan Gavalas, ended his life after forming an intense emotional connection with a Google AI chatbot he named 'Sia.' His family is now suing Google, alleging that the chatbot encouraged his suicidal thoughts and failed to provide adequate help,



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവയവക്കച്ചവടം: നജീബ് വെറും ‘കണ്ണി’, അന്വേഷണം ഉന്നതരിലേക്ക്; ആശുപത്രി രേഖകളും സംശയ നിഴലിൽ

Kerala
  •  4 days ago
No Image

ആശ സമരത്തിൽ ​ഗുരുതര വീഴ്ച സംഭവിച്ചു; കുറ്റസമ്മതവുമായി സി.പി.ഐ; വ്യക്തിപൂജയെ അംഗീകരിക്കില്ലെന്ന് ബിനോയ് വിശ്വം

Kerala
  •  4 days ago
No Image

സി.സി.ടി.വി ചതിച്ചാശാനേ! 'വാടാനപ്പള്ളിയിൽ കെ.സി നയിക്കട്ടെ' ബോർഡിൽ വൻ ട്വിസ്റ്റ്; വെച്ചത് കോൺഗ്രസുകാരല്ല, സി.പി.എമ്മുകാരൻ

Kerala
  •  4 days ago
No Image

ദുബൈ വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കാൻ ഇനി നാഷണൽ ഇൻസ്പെക്ടർമാർ; സ്വദേശി പൗരന്മാർക്ക് അവസരം

uae
  •  4 days ago
No Image

ഖത്തർ സമുദ്രാതിർത്തിയിൽ ചരക്ക് കപ്പലിന് നേരെ ഡ്രോൺ ആക്രമണം; തീ നിയന്ത്രണവിധേയമെന്ന് പ്രതിരോധ മന്ത്രാലയം

qatar
  •  4 days ago
No Image

'സ്വർണം വാങ്ങരുത്, വർക്ക് ഫ്രം ഹോം തുടരണം'; കടുത്ത നിയന്ത്രണങ്ങൾ നിർദേശിച്ച് പ്രധാനമന്ത്രി

National
  •  4 days ago
No Image

തോൽവിക്ക് പിന്നാലെ ടിഎംസിയിൽ ആഭ്യന്തരയുദ്ധം: നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് നേതാക്കൾ; സീറ്റിനായി ചോദിച്ചത് 5 കോടിയെന്ന് വെളിപ്പെടുത്തൽ

National
  •  4 days ago
No Image

വിജയ്‌ക്ക് മോദിയുടെ അഭിനന്ദനം; തമിഴ്‌നാടിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂർണ്ണ സഹകരണം ഉറപ്പുനൽകി

National
  •  4 days ago
No Image

ഗ്ലോബൽ വില്ലേജ് മെയ് 31 വരെ; ദുബൈയിലെ ഈദ് ആഘോഷങ്ങൾക്ക് മാറ്റുകൂടും

uae
  •  4 days ago
No Image

യുദ്ധം അവസാനിപ്പിക്കണം; അമേരിക്കയുടെ 14 ഇന നിർദേശങ്ങൾക്ക് മറുപടി നൽകി ഇറാൻ

International
  •  4 days ago


No Image

ഓട്ടോ-ടാക്‌സി ഫിറ്റ്‌നസ് പരിശോധന: ക്ഷേമനിധി രസീത് നിർബന്ധമല്ല; ഡ്രൈവർമാർക്ക് ആശ്വാസമായി ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ പുതിയ ഉത്തരവ്

Kerala
  •  4 days ago
No Image

നാഗ്‌പൂരിലെ നിർദേശങ്ങളനുസരിച്ച് പ്രവർത്തിക്കുന്ന പാർട്ടിയല്ല കോൺഗ്രസ്; ‘ഡൽഹിയിൽ മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ 50 ദിവസമെടുത്തത് മറക്കരുത്’;  മോദിയുടെ പരിഹാസത്തിന് വായടപ്പിക്കുന്ന മറുപടിയുമായി രമേശ് ചെന്നിത്തല

Kerala
  •  4 days ago
No Image

വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ 'തമിഴ് തായ് വാഴ്ത്തി'ന് അവഗണനയെന്ന് ആരോപണം; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സിപിഐ

National
  •  4 days ago
No Image

ഏഷ്യൻ കപ്പിൽ യുഎഇക്ക് എതിരാളികളായി കരുത്തരായ കൊറിയയും വിയറ്റ്നാമും; ഒമാനും കുവൈത്തും സഊദിക്കൊപ്പം ​ഗ്രൂപ്പ് എയിൽ

uae
  •  4 days ago