നിലത്തു വീണ ആഭരണം എടുത്ത് കടന്നുകളഞ്ഞു; ഷാർജയിൽ ഏഷ്യൻ സ്വദേശിനിക്കെതിരെ കേസ്, കുടുക്കിയത് സിസിടിവി ദൃശ്യം
ഷാർജ: നഗരത്തിലെ ഒരു വാണിജ്യ സ്ഥാപനത്തിന്റെ കാർ പാർക്കിംഗിൽ നിന്ന് നഷ്ടപ്പെട്ട ആഭരണങ്ങൾ അധികൃതരെ അറിയിക്കാതെ കൈവശപ്പെടുത്തിയ ഏഷ്യൻ സ്വദേശിനിക്കെതിരെ കേസെടുത്തു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ആഭരണം എടുത്തു കൊണ്ടുപോകുന്നത് കണ്ടെത്തിയത്.
വാഹനം പാർക്ക് ചെയ്ത് ഇറങ്ങിയ പ്രതി, നിലത്തു വീണുകിടന്ന ആഭരണം എടുക്കുന്നതും തുടർന്ന് അധികൃതരെ വിവരമറിയിക്കാതെ സ്ഥലത്തുനിന്ന് പോകുന്നതും ക്യാമറകളിൽ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലിസ് പ്രതിയെ തിരിച്ചറിഞ്ഞതും വാഹനം കണ്ടെത്തിയതും.
എന്നാൽ കോടതിയിൽ യുവതി കുറ്റം നിഷേധിച്ചു. താൻ നിലത്തുനിന്ന് എടുത്തത് സ്വന്തം മോതിരമാണെന്നും പരാതിക്കാരിയുടെ കമ്മലല്ലെന്നും അവർ വാദിച്ചു. മറ്റൊരാളുടെ ആഭരണം അവിടെ നഷ്ടപ്പെട്ട കാര്യം തനിക്കറിയില്ലെന്നും യുവതി പറഞ്ഞു. സിസിടിവിയിൽ കണ്ട വാഹനം ഭർത്താവിന്റേതാണെന്ന് അവർ സമ്മതിച്ചിട്ടുണ്ട്. കേസിൽ കോടതി നടപടികൾ തുടരുകയാണ്.
യുഎഇ നിയമപ്രകാരം റോഡിലോ പൊതുസ്ഥലത്തോ വീണുകിട്ടുന്ന വസ്തുക്കൾ പൊലിസിനെയോ ബന്ധപ്പെട്ട അധികൃതരെയോ ഏൽപ്പിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം ഇത് മോഷണമായി കണക്കാക്കി കടുത്ത നിയമനടപടികൾ നേരിടേണ്ടി വരും.
an asian woman in sharjah faces legal action after taking jewellery that fell on the ground, with cctv footage helping authorities identify and charge her in the case.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."