HOME
DETAILS

യുഎഇയിൽ നാളെ മുതൽ പൊടിക്കാറ്റിനും മഴയ്ക്കും സാധ്യത; താപനില കുറയും

  
April 14, 2026 | 5:56 PM

dust storm and rain expected in uae from tomorrow temperatures likely to drop

ദുബൈ: യുഎഇയിൽ ബുധനാഴ്ച മുതൽ കാലാവസ്ഥയിൽ കാര്യമായ മാറ്റമുണ്ടാകുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM). രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊടിക്കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയിലെ വിദ​ഗ്ധർ അറിയിച്ചു.

ബുധനാഴ്ച പകൽ സമയത്ത് പടിഞ്ഞാറൻ മേഖലകളിലും തീരദേശങ്ങളിലും മഴയുണ്ടായേക്കും. വടക്ക് പടിഞ്ഞാറൻ ദിശയിൽ നിന്നുള്ള ശക്തമായ കാറ്റ് മൂലം അന്തരീക്ഷത്തിൽ പൊടിയും മണലും ഉയരുന്നത് ദൂരക്കാഴ്ചയെ ബാധിക്കാൻ സാധ്യതയുണ്ട്. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

അബുദബിയിലും ദുബൈയിലും പരമാവധി താപനില 27°C വരെയും കുറഞ്ഞ താപനില 19°C മുതൽ 22°C വരെയുമായിരിക്കും. അറബിക്കടൽ വളരെ പ്രക്ഷുബ്ധമായിരിക്കാൻ സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണം. ഒമാൻ കടലിലും തിരമാലകൾ ഉയർന്നേക്കും. ചില പ്രദേശങ്ങളിൽ ഈർപ്പത്തിന്റെ അളവ് 85 ശതമാനം വരെ ഉയർന്നേക്കാം.

വ്യാഴാഴ്ചയോടെ മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്നും വെള്ളിയാഴ്ച തീരപ്രദേശങ്ങളിൽ വീണ്ടും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു. ശനിയാഴ്ചയോടെ കാലാവസ്ഥ സാധാരണ നിലയിലാകുകയും താപനില ക്രമാനുഗതമായി വർദ്ധിക്കുകയും ചെയ്യും. എങ്കിലും ഞായറാഴ്ച പുലർച്ചെ തീരദേശങ്ങളിൽ മൂടൽമഞ്ഞ് അനുഭവപ്പെട്ടേക്കാം.

the uae is likely to experience dust storms and rainfall starting tomorrow, with a noticeable drop in temperature and weather alerts issued for residents to stay cautious.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോദി സര്‍ക്കാരിന് കീഴില്‍ രാജ്യത്തെ പരീക്ഷ സംവിധാനം അട്ടിമറിക്കപ്പെട്ടു; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ രൂക്ഷമായി പ്രതികരിച്ച് കോണ്‍ഗ്രസ് 

National
  •  3 days ago
No Image

മയക്കുമരുന്ന് കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ഡോക്ടറുടെ കയ്യില്‍ നിന്നും ഒന്നര ലക്ഷം തട്ടി; ഗ്രേഡ് എസ്.ഐ പിടിയില്‍ 

Kerala
  •  3 days ago
No Image

കോണ്‍ഗ്രസ് ഇതുവരെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാത്തത് മുസ്‌ലിം ലീഗിനെയും ജമാഅത്തെ ഇസ്‌ലാമിയെയും പേടിച്ചിട്ട്; ആരോപണവുമായി കെ. സുരേന്ദ്രന്‍ 

Kerala
  •  3 days ago
No Image

കോഴിക്കോട് ഇടിമിന്നലേറ്റ് വീടിന്റെ ചുമര്‍ തകര്‍ന്നു; ഗൃഹനാഥന് പരിക്ക്; വീട്ടിലുണ്ടായിരുന്ന കോഴികള്‍ ചത്തു 

Kerala
  •  3 days ago
No Image

ഉത്തരാഖണ്ഡില്‍ ക്ഷേത്രത്തിന് മുന്നില്‍ മുസ്‌ലിം ഉടമസ്ഥതര്‍ കട തുറന്നു; പ്രതിഷേധവുമായി പ്രദേശവാസികള്‍ രംഗത്ത് 

National
  •  3 days ago
No Image

ബംഗാളില്‍ ചീഫ് ഇലക്ടറല്‍ ഓഫീസറായിരുന്ന മനോജ് കുമാര്‍ അഗര്‍വാളിനെ ചീഫ് സെക്രട്ടറിയാക്കി നിയമിച്ചു

National
  •  3 days ago
No Image

ഷാർജയിൽ 140 മില്യൺ ദിർഹത്തിന്റെ പുതിയ പാലം വരുന്നു; മലീഹ റോഡിൽ നിന്ന് E311 ലേക്ക് ഇനി വേ​ഗത്തിലെത്താം

uae
  •  3 days ago
No Image

യുഎഇയിൽ നാളെ ചൂട് കൂടും; മൂടൽമഞ്ഞിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  3 days ago
No Image

പാസ്‌പോര്‍ട്ട് തിരിച്ചയച്ച പോസ്റ്റുമാനെ റോഡിലിട്ട് തല്ലി; മൂന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ് 

Kerala
  •  3 days ago
No Image

വിമാനയാത്ര തടസ്സപ്പെട്ടാൽ എവിടെ പരാതി നൽകണം? എമിറേറ്റ്സ്, ഇത്തിഹാദ് യാത്രക്കാർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

uae
  •  3 days ago