HOME
DETAILS

പഠിച്ചത് പന്ത്രണ്ടാം ക്ലാസ് വരെ; തട്ടിപ്പ് അമിതാഭ് ബച്ചന്റെ പേരില്‍, ശസ്ത്രക്രിയ നടത്തിയത് മുപ്പതോളം! ഞെട്ടിക്കുന്ന അവയവമാഫിയ കാണ്‍പൂരില്‍ പിടിയില്‍

  
Web Desk
April 15, 2026 | 5:20 AM

massive kidney racket busted in kanpur 12th pass Fraudster conducted 30 transplants using amitabh bachchans example

 


കാണ്‍പൂര്‍: പാവപ്പെട്ടവരെ കബിളിപ്പിച്ച് ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ വൃക്കകള്‍ തട്ടിയെടുത്ത് കോടികള്‍ക്ക് വില്‍ക്കുന്ന വന്‍ അവയവക്കച്ചവട റാക്കറ്റിനെ പൊലിസ് തകര്‍ത്തു.

പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള രോഹിത് തിവാരി (34) എന്നയാളാണ് ഡോക്ടറായി ചമഞ്ഞ് മുപ്പതോളം ശസ്ത്രക്രിയകള്‍ക്ക് നേതൃത്വം നല്‍കിയത്. സംഭവത്തില്‍ ആശുപത്രി ഉടമകളടക്കം പത്തോളം പേരെ പൊലിസ് അറസ്റ്റ് ചെയ്തു.

ടെലിഗ്രാം വഴി കണ്ടെത്തുന്ന ഇരകള്‍ക്ക് 5 മുതല്‍ 10 ലക്ഷം രൂപ വരെ വാഗ്ദാനം ചെയ്താണ് വൃക്കകള്‍ സംഘടിപ്പിക്കുന്നത്. എന്നാല്‍ ആവശ്യക്കാരില്‍ നിന്ന് 60 ലക്ഷം മുതല്‍ 1 കോടി രൂപ വരെയാണ് ഈ സംഘം ഈടാക്കിയിരുന്നത്.

അമിതാഭ് ബച്ചന്‍ പോലും ഒരു വൃക്കയുമായാണ് ജീവിക്കുന്നത്, എന്നിട്ടും അദ്ദേഹം ഇന്നും സജീവമാണ്- എന്ന് വിശ്വസിപ്പിച്ചാണ് പാവപ്പെട്ടവരെ ഇവര്‍ ശസ്ത്രക്രിയയ്ക്ക് പ്രേരിപ്പിച്ചിരുന്നത്.

മെഡിക്കല്‍ പരിശീലനമില്ലാത്ത രോഹിത് തിവാരി ഓപറേഷന്‍ തിയേറ്ററില്‍ ഏപ്രണ്‍ ധരിച്ചും സ്റ്റെതസ്‌കോപ്പ് ഉപയോഗിച്ചും സര്‍ജറി നടത്തുന്ന ചിത്രങ്ങള്‍ പൊലിസിന് ലഭിച്ചു. ഇയാളുടെ ശസ്ത്രക്രിയയ്ക്ക് വിധേയരായ പലരും മരണപ്പെട്ടിട്ടുണ്ടാകാമെന്ന് പൊലിസ് സംശയിക്കുന്നു.

 അഹൂജ ഹോസ്പിറ്റല്‍, പ്രിയ ഹോസ്പിറ്റല്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ യാതൊരു രേഖകളുമില്ലാതെയാണ് ശസ്ത്രക്രിയകള്‍ നടന്നത്. ഉടമകളായ ഡോ. സുര്‍ജിത് അഹൂജ, പ്രീതി അഹൂജ എന്നിവരും പിടിയിലായിട്ടുണ്ട്.

ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, നേപ്പാള്‍ എന്നിവിടങ്ങളിലൊക്കെ വേരുകളുള്ള അന്താരാഷ്ട്ര റാക്കറ്റാണിതെന്ന് പൊലിസ് കണ്ടെത്തി. ഒളിവില്‍ പോയ മറ്റ് പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

 

Kanpur Police dismantled a major organ trafficking ring where a 34-year-old high school graduate posed as a surgeon and performed 30 illegal kidney transplants, charging recipients up to 1 crore while using Bollywood star Amitabh Bachchan’s health as a deceptive tool to lure poor donors.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

169 റൺസ് ലക്ഷ്യം, പക്ഷേ ഒടുങ്ങിയത് 86-ൽ! ഹൈദരാബാദിനെ നാണംകെടുത്തി ടൈറ്റൻസ്; ഗുജറാത്തിന് ഇത് റെക്കോർഡ് വേട്ട

Cricket
  •  6 days ago
No Image

കേരളത്തിന്റെ നായകൻ ആര്? ഡൽഹിയിൽ ചർച്ചകൾ സജീവം; പ്രഖ്യാപനം നീളും, സസ്പെൻസ് തുടരുന്നു

Kerala
  •  6 days ago
No Image

കനത്ത മഴയത്ത് ഇടിവെട്ടിയപ്പോൾ ലോറിക്കുള്ളിൽ കയറിയിരുന്നു; മഴയിൽ കോൺക്രീറ്റ് ഭിത്തി ഇടിഞ്ഞുവീണ് ലോറി ക്യാബിനുള്ളിലിരുന്ന യുവാവിന് ദാരുണാന്ത്യം

Kerala
  •  6 days ago
No Image

ബസിനുള്ളിൽ വിദ്യാർത്ഥിക്ക് നേരെ ലൈംഗികാതിക്രമം; കോഴിക്കോട് സ്വകാര്യ ബസ് കണ്ടക്ടർ പോക്സോ കേസിൽ അറസ്റ്റിൽ

crime
  •  6 days ago
No Image

യുഡിഎഫിന് വോട്ട് ചെയ്യാത്തവർക്കും വിളി വരുമോ? കോൺഗ്രസിന്റെ മുഖ്യമന്ത്രി ചർച്ചകളെ ട്രോളി എം.എം. മണി

Kerala
  •  6 days ago
No Image

കുവൈത്തിൽ ഇറാൻ സൈനികരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി; നാല് ഐആർജിസി ഉദ്യോഗസ്ഥർ പിടിയിൽ

Kuwait
  •  6 days ago
No Image

ട്രോളുകളിൽ നിറഞ്ഞ് പാക് നായകൻ; 'ധൈര്യമുണ്ടോ' എന്ന് ചോദിച്ചവർക്ക് കളി പഠിപ്പിച്ച് ബംഗ്ലാ കടുവകൾ

Cricket
  •  6 days ago
No Image

മകന്റെ പീഡനം സഹിക്കാനാവുന്നില്ല; ദയാവധത്തിനായി കലക്ടറെ സമീപിച്ച് വയോധികനും കുടുംബവും

National
  •  6 days ago
No Image

ആഘോഷങ്ങളല്ല, ജനക്ഷേമമാണ് പ്രധാനം; 'മദ്യമുക്ത' തമിഴ്‌നാടിനായി ആദ്യ ചുവടുവെച്ച് വിജയ്; പ്രവർത്തകർക്ക് കർശന മുന്നറിയിപ്പ്

latest
  •  6 days ago
No Image

പാകിസ്താനിലെ മാർക്കറ്റിൽ സ്ഫോടനം: ട്രാഫിക് പൊലിസുകാർ ഉൾപ്പെടെ ഒമ്പത് മരണം, നിരവധി പേർക്ക് പരുക്ക്

International
  •  6 days ago