HOME
DETAILS

നെടുമങ്ങാട് ആളില്ലാത്ത വീട്ടില്‍ കവര്‍ച്ച; 25 പവന്‍ സ്വര്‍ണം മോഷ്ടിച്ചു,  വീട്ടുകാര്‍ ഊട്ടിയില്‍ പോയ സമയത്ത് മോഷണം

  
April 15, 2026 | 6:35 AM

 massive burglary in nedumangad 25 sovereigns of gold stolen while family was away on vacation

 

തിരുവനന്തപുരം: നെടുമങ്ങാട് ചുള്ളിമാനൂരില്‍ ആളില്ലാത്ത വീട് കുത്തിത്തുറന്ന് കവര്‍ച്ച നടത്തി. ചുള്ളിമാനൂര്‍ സ്വദേശിയായ അനസിന്റെ വീട്ടില്‍ നിന്നാണ് 25 പവന്‍ സ്വര്‍ണം മോഷ്ടാക്കള്‍ കവര്‍ന്നത്. വീട്ടുകാര്‍ വിനോദയാത്രയ്ക്കായി ഊട്ടിയിലേക്ക് പോയ സമയത്തായിരുന്നു മോഷണം നടന്നത്.

ഊട്ടിയില്‍ നിന്നു യാത്ര കഴിഞ്ഞ് വീട്ടുകാര്‍ ഇന്ന് രാവിലെ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ചാ വിവരം പുറത്തറിയുന്നത്. വീടിന്റെ മുന്‍വശത്തെ വാതില്‍ കുത്തിപ്പൊളിച്ച നിലയിലായിരുന്നു. അകത്ത് കയറി പരിശോധിച്ചപ്പോള്‍ ബെഡ്‌റൂമിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തുകയായിരുന്നു.

കവര്‍ച്ചയുടെ തെളിവുകള്‍ നശിപ്പിക്കുന്നതിനായി വീട്ടിലുണ്ടായിരുന്ന സിസിടിവി കാമറകളും മോഷ്ടാക്കള്‍ തകര്‍ത്തിട്ടുണ്ട്. വിദഗ്ധരായ മോഷ്ടാക്കളാണ് ഇതിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ അനസും കുടുംബവും നെടുമങ്ങാട് പൊലിസില്‍ പരാതി നല്‍കി. പൊലിസ് സ്ഥലത്തെത്തി ശാസ്ത്രീയ പരിശോധനകള്‍ ആരംഭിച്ചിട്ടുണ്ട്.

 

Thieves broke into a locked house in Chullimanoor, Nedumangad, and decamped with 25 sovereigns of gold while the family was on a trip to Ooty, after deliberately destroying the CCTV cameras.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവയവദാനത്തിനായി വ്യാജരേഖ: മുഖ്യപ്രതി നജീബ് പിടിയില്‍

Kerala
  •  11 days ago
No Image

തമിഴ് മണ്ണിൽ ‘ദളപതി’ യുഗം: ദ്രാവിഡ കോട്ടകൾ തകരുമോ? ബിജെപിയുടെ തന്ത്രങ്ങളും തമിഴ്നാടിന്റെ രാഷ്ട്രീയ ഭാവിയും; In-Depth Story

National
  •  11 days ago
No Image

തമിഴ്‌നാട്ടില്‍ വിജയ്‌ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തത ഒന്‍പത് മന്ത്രിമാര്‍ ഇവരെല്ലാം...

National
  •  11 days ago
No Image

സ്റ്റാലിന്‍ പറഞ്ഞു സഖ്യ കക്ഷികള്‍ പിന്തുണച്ചു; വിജയ്‌യുടെ  അന്തിമ 'വിജയത്തി'ന് പിന്നില്‍ ഡി.എം.കെയുടെ ഇടപെടലെന്ന് പാര്‍ട്ടി വക്താവ്   

National
  •  11 days ago
No Image

ബ്രസീലിന്റെ ആശങ്ക, മെസ്സിയുടെ പ്രതീക്ഷ; നെയ്മറുടെ ലോകകപ്പ് സാധ്യതകളെക്കുറിച്ച് അർജന്റീന നായകൻ

Football
  •  11 days ago
No Image

വെഞ്ഞാറമൂട്ടില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം , ഒരാള്‍ക്ക് പരുക്ക്

Kerala
  •  11 days ago
No Image

ഫോളോവേഴ്‌സ് ഇല്ലെങ്കിലും ഇനി 'താരമാകാം'; എൽ.പി.എല്ലിലെ വിചിത്ര നിയമം പിൻവലിച്ച് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്

Cricket
  •  11 days ago
No Image

വിമാനങ്ങള്‍ റദ്ദാക്കിയും റീഫണ്ട് വൈകിപ്പിച്ചും കുവൈത്ത് എയര്‍വേയ്‌സ്; ദുരിതത്തിലായി യാത്രക്കാര്‍; വ്യാപക പരാതി

Kuwait
  •  11 days ago
No Image

'തലൈവ' വിജയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ആവേശത്തിരയിളക്കത്തില്‍ തമിഴകം

National
  •  11 days ago
No Image

ബംഗാളിൽ പോര് മുറുകുന്നു; തോൽവി സമ്മതിക്കാതെ മമത, അന്താരാഷ്ട്ര കോടതിയെ സമീപിക്കുമെന്ന് സൂചന

National
  •  11 days ago