HOME
DETAILS

സൗഹൃദങ്ങൾക്കിടയിലെ നോവായി ഫ്രാൻസിലെ തൊഴിലാളി സമരത്തിനിടെ പകർത്തിയ ചിത്രം പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ചർച്ചയാവുന്നു ┃in-depth

  
കെ. ഷബാസ് ഹാരിസ്
April 15, 2026 | 6:58 AM

photo taken during a labor strike in france is still being discussed

'സമയത്തെ നിശ്ചലമാക്കുന്ന കലയാണ് ഫോട്ടോഗ്രാഫി' എന്ന് പറയാറുണ്ട്. ഒരു ഫോട്ടോഗ്രാഫർ തന്റെ മുന്നിൽ മറ്റാരും കാണാത്തത് കാണുന്നു. ശേഷം അയാൾ അത്‌ കാമറയിലെ ഫ്രയിമിൽ ഒതുക്കി 'ക്ലിക്ക്' ചെയ്യുന്നു.  ആ ഫ്രയിമിൽ പതിയുന്നത് പിന്നീട് ചരിത്രത്തിന്റെ ഭാഗമാവുന്നു...
അങ്ങനെ ഏതോ ഒരു നിമിഷത്തിൽ ഒരു ഫോട്ടോഗ്രാഫറുടെ ഫ്രയിമിൽ പതിഞ്ഞ എത്രയെത്ര ചരിത്ര മുഹൂർത്തങ്ങൾ...
ചൈനയിലെ ടിയാനൻമെൻ സ്ക്വയറിൽ 1989ൽ അസോസിയേറ്റീവ് പ്രസ്സിന് വേണ്ടി ജെഫ് വൈഡ്നർ പകർത്തിയ ചിത്രം ഓർക്കുന്നില്ലേ? നിര നിരയായി വരുന്ന ചൈനീസ് ടാങ്കറുകൾക് മുന്നിൽ പതറാതെ തനിച്ചു നിന്ന ആ അജ്ഞാത മനുഷ്യന്റെ ചിത്രം! ജനകീയ പ്രതിരോധങ്ങളുടെ പ്രതീകമായി പതിറ്റാണ്ടുകൾക്കിപ്പുറവും നമ്മൾ ഓർക്കുന്ന, ഷെയർ ചെയ്യുന്ന ആ ചിത്രം!
അമേരിക്കയുടെ വിയറ്റ്‌നം അധിനിവേശത്തിനിടയിൽ ഭയന്ന് നിലവിളിച്ച് നഗ്നയായി ഓടുന്ന ആ പെൺകുട്ടിയുടെ ചിത്രവും നമ്മൾ ഇപ്പോഴും ഓർക്കാറില്ലേ? വർഷങ്ങൾക്കിപ്പുറം ഇപ്പോഴും ലോകത്തിന്റെ പലയിടങ്ങളിൽ അമേരിക്ക അധിനിവേശം തുടരുമ്പോൾ കാലത്തിന്റെ ശേഷിപ്പ് എന്നോണം 'നാപാം ഗേൾ' എന്ന ആ ചിത്രം ഇപ്പോഴും നിലനിൽക്കുന്നു.
ഇസ്റാഈൽ ഗസ്സയിൽ തുടർന്ന് കൊണ്ടിരിക്കുന്ന വംശഹത്യകൾക്കിടയിൽ എന്ത് മാത്രം ഫോട്ടോഗ്രാഫുകളാണല്ലേ നമ്മുടെ കരളലിയിപ്പിച്ചത്? കണ്ണ് നിറച്ചത്? ആവേശം പകർന്നത്?
നമ്മുടെ കേരളീയ രാഷ്ട്രീയ ചരിത്രത്തിലും അത്തരത്തിൽ സുപ്രധാനപ്പെട്ട ചില ഫോട്ടോഗ്രാഫുകൾ ഉണ്ടായിട്ടില്ലേ? ഇ.കെ നായനാർ പത്രസമ്മേളനത്തിൽ പാർട്ടി മാത്രമായ 'പീപ്പൾസ് ഡെമോക്രസി' വായിക്കുന്നതിനിടയിൽ അദ്ദേഹത്തെ ശ്രദ്ധിക്കാതെ ഫോട്ടോഗ്രാഫർമാർ തൊട്ടടുത്ത് ഇരിപ്പുണ്ടായിരുന്ന മറ്റൊരു കമ്മ്യൂണിസ്റ്റ് നേതാവിന്റെ ചിത്രം പകർത്തുന്ന ഫോട്ടോ നമ്മൾ ഓർക്കുന്നില്ലേ? വി എസിന്റെ മരണ ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ വിഎസിന്റെ ഭൗതിക ശരീരത്തിന്റെ അടുത്തിരിക്കുന്ന ചിത്രം. അതിൽ തന്നെ പിണറായിയുടെ കണ്ണുകളുടെ ക്ലോസ് അപ്പ്. നിരന്തര സംഘട്ടനങ്ങളുടെ, അധികാര പിടിവാശികളുടെ, സൗഹൃദത്തിന്റെ, ഇണക്കത്തിന്റെ, പിണക്കത്തിന്റെ അങ്ങനെ എന്തെല്ലാമാവും ആ കണ്ണുകളിൽ മിഞ്ഞിമറഞ്ഞിട്ടുണ്ടാവുക എന്ന് നമ്മൾ ചിന്തിച്ചില്ലേ...
ഇത് പോലെ വളരെ വൈകാരികമായ മറ്റൊരു ഫോട്ടോ സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആയിക്കൊണ്ടിരിക്കുകയാണ്. ഒരുപാട് വർഷങ്ങൾക്ക് മുമ്പ് ഫ്രാൻസിൽ നിന്ന് ക്ലിക്ക് ചെയ്യപ്പെട്ടൊരു ഫോട്ടോഗ്രാഫ്... കൃത്യമായി പറഞ്ഞാൽ 1972ൽ ഫ്രാൻസിലെ ബ്രിട്ടാനിയിലെ ഒരു സമരത്തിനിടയിൽ പകർത്തപ്പെട്ട ചിത്രം!
ചിത്രത്തെ കുറിച്ചും, ചിത്രത്തിലെ വ്യക്തികളെ കുറിച്ചും പറയുന്നതിന് മുന്നേ ചിത്രത്തിലുള്ള വ്യക്തികളുടെ പിന്നാമ്പുറ കഥ നമ്മൾ അറിയേണ്ടതുണ്ട്.
ഗയ് ബർമിയക്സും, യാങ്ങ് - യ്വോൻ അന്റിഗ്നാക്കും കുട്ടിക്കാലം തൊട്ടേ സുഹൃത്തുക്കളാണ്. ഒന്നിച്ച് കളിച്ചു വളർന്നവർ. എല്ലാം പരസ്പരം പങ്കിട്ടവർ. വൈകുന്നേരങ്ങളിൽ ഒന്നിച്ച് പന്ത് തട്ടിയവർ. പക്ഷെ കാലം രണ്ട് പേരെയും അകറ്റി. രണ്ടാളുകളും രണ്ട് വഴികളിൽ. പരസ്പരം കാണാത്ത വർഷങ്ങൾ.
ഗയ് ബർമിയക്സിന് വിധി പകർന്ന് നൽകിയത് ഒരു ഫാക്ടറി തൊഴിലാളിയുടെ വേഷമായിരുന്നു. അങ്ങനെ ഫ്രാൻസിൽ ഫാക്‌ടറി തൊഴിലാളിയായി ജീവിക്കവേ തൊഴിലിടത്തെ അനീതിയും, ചൂഷണവും അയാളെ വീർപ്പ് മുട്ടിച്ചു. തന്റെ സഹപ്രവർത്തകരോടൊപ്പം ഗയ് ബർമിയക്സും സമരത്തിന് ഇറങ്ങിത്തിരിച്ചു.
1972 ഏപ്രിൽ 6. ഫ്രാൻസിലെ ബ്രിട്ടാനിയിൽ തൊഴിലാളി സമരം തെരുവുകളിൽ തീ പോലെ പടർന്നിരിക്കുകയാണ്. സമരത്തിനിടയിൽ മുദ്രാവാക്യങ്ങളുമായി ഗയ് ബർമിയക്സുമുണ്ട്. സർക്കാർ സമരത്തെ അടിച്ചമർത്താൻ പൊലിസിനെ ഇറക്കി. പൊലിസും തൊഴിലാളികളും തമ്മിൽ ഏറ്റുമുട്ടി... ഈ ഏറ്റുമുട്ടലിനിടയിൽ വർഷങ്ങൾക്കിപ്പുറം ഗയ് ബർമിയക്സ് തന്റെ പഴയെ സുഹൃത്ത് യാങ്ങ് - യ്വോൻ അന്റിഗ്നാക്കിനെ കണ്ടു മുട്ടി...
രണ്ടാളുകളിലും നൊസ്റ്റാൾജിയയും, സന്തോഷവും, അത്ഭുതവും സൃഷ്ടിക്കപ്പെടേണ്ട ആ വേളയിൽ എന്നാൽ രണ്ട് പേരിലും സൃഷ്ടിക്കപ്പെട്ട വികാരം നിസ്സംഗതയും, നിസ്സഹായാതയും, വെറുപ്പുമായിരുന്നു. ബെർമിയക്സ് അന്റിഗ്നാക്കിനെ കണ്ടു മുട്ടിയത് പൊലിസ് വേഷത്തിലാണ്!
വിധി ബർമിയക്സിന് ഫാക്ടറി തൊഴിലാളിയുടെ വേഷം പകർന്ന് നൽകിയപ്പോൾ, കളിക്കൂട്ടുകാരനായ അന്റിഗ്നാക്കിന്  പകർന്ന് നൽകിയതാവട്ടെ പൊലിസുകാരന്റെ വേഷവും!
തൊഴിലാളി സമരത്തെ അടിച്ചമർത്താൻ വന്ന അന്റിഗ്നാക്കിന്റെ പൊലിസ് യൂനിഫോം കോളറിൽ ബർമിയക്സ് പിടിച്ചു കൊണ്ട് അലറി " നീ ഇതിലുള്ള സ്ഥിതിക്ക് വാട... വന്ന് എന്നെ തല്ല്..." മറുപടി പറയാൻ കഴിയാതെ പകച്ച് പോയ അന്റിഗ്നാക്ക്... ഫോട്ടോഗ്രാഫർ ജാക്ക്സ് ഗൗർമെലൻ ആ കാഴ്ച കാമറയിലാക്കി... സൗഹൃദത്തിന്റെ, സൗഹൃദത്തിന് മേൽ സ്റ്റേറ്റ് പോലെയുള്ള സ്ഥാപനങ്ങൾ ചെലുത്തുന്ന സ്വാധീനത്തിന്റെ, നിസ്സഹായതയുടെയും, നിസ്സംഗതയുടെയും പ്രതീകമെന്നോണം ഇന്നും ആ ഫോട്ടോ ചർച്ച ചെയ്യപ്പെടുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വരുൺ ചക്രവർത്തിയുടെ പരിക്ക് വിവാദത്തിൽ; ഐപിഎൽ സമയത്ത് ഫ്രാഞ്ചൈസികളുടെ തീരുമാനങ്ങളിൽ ബിസിസിഐക്ക് ഇടപെടാനാകില്ലെന്ന് സെക്രട്ടറി ദേവജിത് സൈകിയ

Cricket
  •  4 hours ago
No Image

വെറും 4 ദിവസം കൊണ്ട് 33 ലക്ഷം ഫോളോവേഴ്‌സ്! എന്താണ് സോഷ്യൽ മീഡിയയെ പിടിച്ചുകുലുക്കുന്ന 'കോക്രോച്ച് ജനതാ പാർട്ടി'? പിന്നിൽ ഒരു 30 കാരൻ!

National
  •  4 hours ago
No Image

മദ്യപാനം ചോദ്യം ചെയ്തു; താമരശ്ശേരിയിൽ യുവതിയെ ഭർത്താവ് വാക്കത്തികൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചു

crime
  •  5 hours ago
No Image

തലസ്ഥാനത്തെ ബീച്ചിൽ ഗുണ്ടാവിളയാട്ടം; വിനോദസഞ്ചാരികളായ കുടുംബത്തെ പ്ലാസ്റ്റിക് കസേരകൊണ്ട് തല്ലിച്ചതച്ചു, കുപ്രസിദ്ധ ഗുണ്ട പിടിയിൽ

crime
  •  6 hours ago
No Image

'ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് മകനെ അപമാനിച്ചു'; വെള്ളാപ്പള്ളിക്കെതിരെ നിയമനടപടിക്ക് യു. പ്രതിഭ; പാര്‍ട്ടിയുടെ അനുമതി തേടി

Kerala
  •  6 hours ago
No Image

59 വർഷത്തിന് ശേഷം തമിഴ്‌നാട്ടിൽ കോൺഗ്രസ് ഭരണത്തിലേക്ക്: മന്ത്രിമാരായി രാജേഷ് കുമാറും വിശ്വനാഥും; സത്യപ്രതിജ്ഞ വ്യാഴാഴ്ച

National
  •  6 hours ago
No Image

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; ധനമന്ത്രി നിർമല സീതാരാമനെ കാണാനില്ലെന്ന പരിഹാസവുമായി കോൺഗ്രസ്

National
  •  6 hours ago
No Image

22 വർഷത്തെ കാത്തിരിപ്പിന് അന്ത്യം; മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തി ആഴ്‌സണലിന് പ്രീമിയർ ലീഗ് കിരീടം, പെപ് യുഗം അവസാനിക്കുന്നു!

Football
  •  6 hours ago
No Image

പയ്യോളിയിൽ മത്സ്യബന്ധനത്തിന് പോയ വയോധികൻ പുഴയിൽ മുങ്ങിമരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് കണ്ടൽക്കാടുകൾക്കിടയിൽ

Kerala
  •  7 hours ago
No Image

മൂന്ന് കളി, മൂന്ന് ക്യാപ്റ്റൻ! ക്രിസ് ഗെയ്‌ലടിച്ച് നാണംകെടുത്തിയ പൂനെയുടെ ആ അപൂർവ റെക്കോഡ് ഇനി മുംബൈയ്ക്കും

Cricket
  •  7 hours ago