പാറയിടുക്കില്‍ കുടുങ്ങിയ കുട്ടിയാനയുടെ അമ്മ എത്തിയില്ല; അട്ടപ്പാടിയില്‍ വനപാലകര്‍ ജാഗ്രതയില്‍
പാലക്കാട്: അട്ടപ്പാടി അബ്ബണ്ണൂരില്‍ പാറയിടുക്കില്‍ കുടുങ്ങിപ്പോയ രണ്ടര വയസ്സുള്ള കുട്ടിയാനയെ അമ്മയാനയുടെ അടുത്തേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. ഇന്നലെ രാവിലെ മുതല്‍ വൈകുന്നേരം വരെ വനപാലകരും നാട്ടുകാരും കാത്തുനിന്നെങ്കിലും അമ്മയാന സ്ഥലത്തെത്തിയില്ല.
അമ്മയാനയില്‍ നിന്ന് വഴിതെറ്റി വന്നതാകാം കുട്ടിയാന പാറക്കെട്ടിനിടയില്‍ കുടുങ്ങാന്‍ കാരണമെന്നാണ് വനംവകുപ്പ് കരുതുന്നത്. സാധാരണയായി കുട്ടിയാനകള്‍ അപകടത്തില്‍പ്പെട്ടാല്‍ അമ്മയാനയോ കൂട്ടമോ സ്ഥലത്ത് നിലയുറപ്പിക്കാറാണ് പതിവ്.
എന്നാല്‍ ഇവിടെ അമ്മയാനയുടെ സാന്നിധ്യം കാണാത്തത് കുട്ടിയാന കൂട്ടംതെറ്റി വന്നതാണെന്ന നിഗമനം ഉറപ്പിക്കുന്നു. നിലവില്‍ കുട്ടിയാനയുടെ ആരോഗ്യനില വനപാലകര്‍ നിരീക്ഷിച്ചുവരികയാണ്. സുരക്ഷിതമായ രീതിയില്‍ ആനക്കുട്ടിയെ മാറ്റുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളും പുരോഗമിക്കുന്നു.
ഇന്നലെ രാവിലെ ഏഴരയോടെയാണ് വനമേഖലയോട് ചേര്‍ന്നുള്ള പാറയിടുക്കില്‍ ആനക്കുട്ടി കുടുങ്ങി കിടക്കുന്നത് ആദിവാസികളുടെ ശ്രദ്ധയില്‍പ്പെടുന്നത്. ഉടന്‍ തന്നെ ഇവര്‍ വിവരം വനംവകുപ്പിനെ അറിയിക്കുകയായിരുന്നു.
After a day-long wait, the mother of the two-and-a-half-year-old elephant calf trapped in a rocky cleft at Attappadi failed to appear, leading forest officials to believe the calf had strayed from its herd.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."