HOME
DETAILS

വാഹനങ്ങളില്‍ ഇനി അമിതഭാരം കയറ്റിയാല്‍ പണികിട്ടും; ടോള്‍ നാലിരട്ടി വരെ; പുതിയ നിയമം ഇന്ന് മുതല്‍

  
April 15, 2026 | 9:35 AM

heavy fines for overloaded vehicles toll charges to increase up to four times from today

 

കൊച്ചി: ദേശീയപാതകളിലൂടെ ഇനി അമിത ഭാരം കയറ്റി വരുന്ന വാഹനങ്ങളെ പിഴിയാന്‍ പുതിയ ടോള്‍ നിയമം വരുന്നു. ഈ നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. കേന്ദ്ര സര്‍ക്കാരിന്റെ പരിഷ്‌കരിച്ച വ്യവസ്ഥകള്‍ പ്രകാരം അനുവദനീയമായ പരിധിയില്‍ കൂടുതല്‍ ഭാരം കയറ്റുന്ന വാഹനങ്ങളില്‍ നിന്ന് നാലിരട്ടി വരെ ടോള്‍ ഈടാക്കുന്നതായിരിക്കും.

പുതിയ നിരക്കുകള്‍ 
അനുവദനീയമായ ഭാരത്തേക്കാള്‍ 10 ശതമാനം വരെ അധികമുണ്ടെങ്കില്‍ പിഴയില്‍ നിന്ന് ഇളവ് ലഭിക്കും.

ഈ പരിധിയില്‍ അധിക ഭാരം കണ്ടെത്തിയാല്‍ നിലവിലെ ടോള്‍ നിരക്കിന്റെ ഇരട്ടി (2 മടങ്ങ്) തുക നല്‍കണം.

ഭാരം 40 ശതമാനവും കടന്നാല്‍ ടോള്‍ നിരക്കിന്റെ നാലിരട്ടി (4 മടങ്ങ്) പിഴയായി ഒടുക്കേണ്ടി വരും.

അമിത ഭാരം കണ്ടെത്തുന്ന വാഹനങ്ങളുടെ വിവരങ്ങള്‍ ഉടന്‍ തന്നെ 'വഹാന്‍' പോര്‍ട്ടലിലേക്ക് കൈമാറും. തൂക്കം പരിശോധിക്കാനുള്ള സംവിധാനം ഇല്ലാത്ത ടോള്‍ പ്ലാസകളില്‍ അധിക തുക ഈടാക്കാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്.

 ഫാസ്ടാഗ്, യുപിഐ അല്ലെങ്കില്‍ മറ്റ് ഇലക്ട്രോണിക് സംവിധാനങ്ങള്‍ വഴി മാത്രമായിരിക്കും തുക സ്വീകരിക്കുക. ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് ഈ പിഴയ്ക്ക് പുറമെ നിലവിലുള്ള അധിക ചാര്‍ജും ബാധകമായിരിക്കും.

 

According to the Central Government's new regulations effective from today, vehicles carrying over 40% excess weight on national highways will be charged four times the standard toll rate, while those between 10% and 40% will pay double.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്രയിൽ ട്രാവലറിലേക്ക് ട്രക്ക് ഇടിച്ചുകയറി അപകടം; 13 പേർ മരിച്ചു, ഇരുപതിലേറെപ്പേർക്ക് പരുക്ക്

National
  •  2 days ago
No Image

സി.പി.എമ്മിന്റേത് ‘നാണംകെട്ട തോൽവി’, ഉത്തരവാദിത്വം ഒരാൾക്ക് മാത്രമല്ല: പി.കെ ശ്രീമതി

Kerala
  •  2 days ago
No Image

ലഹരി മാഫിയ, ബ്ലാക്ക്‌മെയിലിങ്, വേശ്യാവൃത്തി; മൂന്ന് പരാതികൾ കൂടി, കൊച്ചിയിൽ പിടിയിലായ യുവതികൾക്ക് പിന്നിൽ വൻ സ്രാവുകളെന്ന് സൂചന

Kerala
  •  2 days ago
No Image

യുഎപിഎ കേസുകളില്‍ കൃത്യമായ നയം രൂപീകരിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാവണം; അലന്‍ ഷുഹൈബ് 

Kerala
  •  3 days ago
No Image

ശബരിമല സ്വർണക്കൊള്ളക്കേസ്: അന്വേഷണം പൂർത്തിയാക്കാൻ പ്രത്യേക സംഘത്തിന് രണ്ടാഴ്ചകൂടി സമയം അനുവദിച്ച് ഹൈക്കോടതി

Kerala
  •  3 days ago
No Image

സഊദിക്കെതിരായ ഡ്രോൺ ആക്രമണം; ശക്തമായി അപലപിച്ച് അറബ് ലീഗും ജി.സി.സിയും

Saudi-arabia
  •  3 days ago
No Image

80,000 സർക്കാർ ജീവനക്കാർക്ക് എഐ പരിശീലനം; വമ്പൻ ഡിജിറ്റൽ പദ്ധതിയുമായി യുഎഇ മന്ത്രിസഭ

uae
  •  3 days ago
No Image

ആശാ വർക്കർമാരുടെ വേതന വർധനവ് വെറും 3000 രൂപ, 'മല എലിയെ പ്രസവിച്ചതുപോലെ ആയിപ്പോയി'; മുഖ്യമന്ത്രിയെ പരിഹസിച്ച് കെ.എൻ. ബാലഗോപാൽ

Kerala
  •  3 days ago
No Image

ബുള്‍ഡോസര്‍ രാജിനെതിരായ പ്രതിഷേധത്തെ കശ്മീരിനോട് ഉപമിച്ച് ബംഗാള്‍ മുഖ്യമന്ത്രി

National
  •  3 days ago
No Image

എമിറേറ്റ്സ് പാലസ് വളപ്പിൽ 35 ആഡംബര മാളികകൾ നിർമ്മിക്കുന്നു; പൊതുജനങ്ങൾക്കും സ്വന്തമാക്കാൻ അവസരം

uae
  •  3 days ago