HOME
DETAILS

യു.എസ് ഉപരോധം മറികടക്കാനായില്ല; ചൈനീസ് കപ്പല്‍ ഹോര്‍മുസിലേക്ക് തന്നെ മടങ്ങി

  
Web Desk
April 15, 2026 | 9:43 AM

chinese ship returns to hormuz after failing to bypass us sanctions

തെഹ്‌റാന്‍: ഇറാനിയന്‍ തുറമുഖങ്ങളിലേക്കുള്ള കപ്പലുകള്‍ക്ക് മേല്‍ യു.എസ് ഏര്‍പെടുത്തിയ ഉപരോധം മറികടക്കാനാവാതെ ചൈനീസ് കപ്പല്‍ റിച്ച് സ്റ്റാറി ഹോര്‍മുസിലേക്ക് തന്നെ മടങ്ങി.  ഗള്‍ഫില്‍ നിന്ന് പുറപ്പെട്ട കപ്പല്‍ ഹുര്‍മുസ് കടലിടുക്കിലേക്ക് തിരിച്ചുകയറിയതായി ഷിപ്പിങ് ഡാറ്റ വ്യക്തമാക്കുന്നു. 

'ആദ്യ 24 മണിക്കൂറിനുള്ളില്‍ ഒരു കപ്പലും ഉപരോധം മറികടന്നില്ല' യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് എക്സില്‍ കുറിച്ചു. ആറ് കപ്പലുകള്‍ ഇറാന്‍ തുറമുഖത്തേക്ക് തന്നെ തിരിച്ചതായും സെന്‍ട്രല്‍ കമാന്‍ഡ് അവകാശപ്പെടുന്നു. 

പാക് മധ്യസ്ഥതയില്‍ ഇസ്‌ലാമാബാദില്‍ നടന്ന യുഎസ്-ഇറാന്‍ സമാധാന ചര്‍ച്ചകള്‍ കരാറിലെത്താതെ പിരിഞ്ഞതിനു പിന്നാലെയാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാന് നേരെ നാവിക ഉപരോധം പ്രഖ്യാപിച്ചത്. യു.എസ് ഉപരോധത്തില്‍ കുടുങ്ങിയ ആദ്യ ചൈനീസ് കപ്പലാണ് ഇത്.

ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള യു.എസ് ഉപരോധം തുടരുന്നതിനിടെ, ചൈനയിലെ ഊര്‍ജ്ജ ക്ഷാമം പരിഹരിക്കാന്‍ റഷ്യക്ക് സഹായിക്കാനാകുമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് പറഞ്ഞു.

'ചൈന ഉള്‍പെടെ ഞങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തയ്യാറുള്ള എല്ലാ രാജ്യങ്ങളും നേരിടുന്ന വിഭവ കമ്മി നികത്താന്‍ റഷ്യക്ക് കഴിയും' ലാവ്റോവ് ബീജിങില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.റഷ്യയും ചൈനയും തമ്മിലുള്ള ബന്ധം എല്ലാ കൊടുങ്കാറ്റുകളെയും അതിജീവിക്കാന്‍ കഴിയുന്നതാണെന്നും ലാവ്റോവ് കൂട്ടിച്ചേര്‍ത്തു. ഇറാന്‍ തുറമുഖങ്ങളിലേക്ക് വരുന്ന കപ്പലുകള്‍ക്ക് യു.എസ് ഉപരോധം പ്രഖ്യാപിച്ച സാഹചര്യത്തിലായിരുന്നു റഷ്യയുടെ പ്രതികരണം.

ആഗോളവിപണിയില്‍ ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്ന രാജ്യമാണ് ചൈന. ഇറാനില്‍ നിന്നാണ് അത് ഭൂരിഭഗവും വാങ്ങുന്നത്. 

ഇറാനിയന്‍ തുറമുഖങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ കപ്പലുകളെയും തടയുമെന്നാണ ട്രംപ് പ്രഖ്യാപിച്ചത്. ഉപരോധം ലംഘിക്കാന്‍ ശ്രമിച്ചാല്‍, ലഹരിമരുന്ന് കടത്തുകാരെ നേരിടുന്നതുപോലെ കപ്പലുകള്‍ തകര്‍ക്കുമെന്നും ഭീഷണി മുഴക്കി.

a chinese vessel was forced to return to the strait of hormuz after failing to bypass us sanctions, highlighting rising geopolitical tensions and trade restrictions.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താൽക്കാലിക അധ്യാപകർക്കും കെ-ടെറ്റ് നിർബന്ധമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ്; സംവരണ വ്യവസ്ഥകളും കർശനമാക്കും

Kerala
  •  14 days ago
No Image

മെയ് 28-ന് നടത്താനിരുന്ന സി.യു.ഇ.ടി യു.ജി പരീക്ഷ മാറ്റി

National
  •  14 days ago
No Image

വയനാട് വീട്ടിനുള്ളിൽ വയോധിക കൊല്ലപ്പെട്ട നിലയിൽ; മോഷണശ്രമത്തിനിടെയെന്ന് സംശയം

Kerala
  •  14 days ago
No Image

കോതമംഗലത്ത് കാട്ടാന ആക്രമണം; വനവിഭവം ശേഖരിക്കാൻ പോയ ആൾ കൊല്ലപ്പെട്ടു

Kerala
  •  14 days ago
No Image

ദുബൈയുടെ ആകാശത്ത് അത്ഭുതം തീർത്ത് ശൈഖ് ഹംദാൻ; പാം ജുമൈറയ്ക്ക് മുകളിൽ നിന്നുള്ള സാഹസിക സ്കൈഡൈവിംഗിന്റെ വീഡിയോ പുറത്ത്

uae
  •  14 days ago
No Image

'കടക്ക് പുറത്ത് എന്ന് പറയേണ്ടത് ഇവനോടല്ലേ?'; എ. വിജയരാഘവനെതിരെ തിരൂരിൽ ഫ്ലക്സ്; പിന്നിൽ മുൻ ഡിവൈഎഫ്ഐ സെക്രട്ടറി

Kerala
  •  14 days ago
No Image

താമരശ്ശേരിയിൽ യുവാവിനെ വീടുകയറി വെട്ടിപ്പരുക്കേൽപ്പിച്ച കേസ്: പ്രതിക്കായി പൊലിസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു

Kerala
  •  14 days ago
No Image

മന്ത്രി സി.പി ജോണിന് വയോജന വകുപ്പ് കൂടി നൽകാൻ ധാരണ; ഉത്തരവ് ഉടൻ

Kerala
  •  14 days ago
No Image

ഡോളറിനെതിരെ കൂപ്പുകുത്തി രൂപ; പ്രവാസികൾക്ക് നേട്ടമോ കോട്ടമോ? പുതിയ വിപണി സാധ്യതകളും ആശങ്കകളും

uae
  •  14 days ago
No Image

കാസർകോട് യുവതി ആസിഡ് കുടിച്ച് മരിച്ച സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ; കൂടുതൽ വിവരങ്ങൾ പുറത്ത്

Kerala
  •  14 days ago