തിരൂരിൽ വാടകമുറിയിൽ തലയ്ക്ക് പരുക്കേറ്റ നിലയിൽ മൃതദേഹം; കൂടെ താമസിച്ചിരുന്ന അതിഥിത്തൊഴിലാളി പിടിയിൽ
തിരൂർ: തൃപ്രങ്ങോട് നാളിശ്ശേരിയിൽ വാടകമുറിയിൽ തൊഴിലാളിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് കൂടെ താമസിച്ചിരുന്ന പശ്ചിമ ബംഗാൾ സ്വദേശിയായ അതിഥിത്തൊഴിലാളിയെ പൊലിസ് അറസ്റ്റ് ചെയ്തു. തൃപ്രങ്ങോട് നാളിശ്ശേരി ആയിശവീട്ടിൽ മുഹമ്മദ് ഷാഫി (55) ആണ് കൊല്ലപ്പെട്ടത്. പ്രതിയായ ബംഗാൾ രാജഡങ്ക സ്വദേശി താരിഫുൾ ഹഖിനെയാണ് പൊലിസ് പിടികൂടിയത്.
ഇന്നലെ രാത്രി ഇരുവരും നാളിശ്ശേരിയിലെ വാടക മുറിയിൽ ഒരുമിച്ചാണ് താമസിച്ചിരുന്നത്. ഇന്ന് രാവിലെ ഏഴ് മണിയോടെ കെട്ടിട ഉടമ മുറി പരിശോധിക്കാനെത്തിയപ്പോഴാണ് രക്തം തളം കെട്ടിക്കിടക്കുന്ന നിലയിൽ ഷാഫിയുടെ മൃതദേഹം കണ്ടെത്തിയത്. ഉടമ മുറിയിലേക്ക് പ്രവേശിക്കുന്നത് കണ്ടതോടെ അവിടെയുണ്ടായിരുന്ന താരിഫുൾ ഹഖ് ഓടി രക്ഷപ്പെടുകയായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലിസ് നടത്തിയ തെരച്ചിലിൽ, മണിക്കൂറുകൾക്കുള്ളിൽ തന്നെ ഏതാനും കിലോമീറ്റർ അകലെ നിന്ന് താരിഫുൾ ഹഖിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഫൊറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. പ്രതിയെ ഉടൻ തന്നെ കൊലപാതകം നടന്ന മുറിയിലെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് പൊലിസ് അറിയിച്ചു. ഷാഫിയുടെ തലയുടെ പിൻഭാഗത്തേറ്റ മാരകമായ പരുക്കാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
A 55-year-old worker, identified as Mohammed Shafi, was found murdered in his rented room at Nalissery, Tirur. The body was discovered by the building owner on Wednesday morning with severe head injuries.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."