HOME
DETAILS

സിബിഎസ്ഇ പത്താം ക്ലാസ് ഫലം ഇന്ന് പ്രഖ്യാപിച്ചേക്കും; ഫലം അറിയാൻ വെബ്‌സൈറ്റുകളും എസ്എംഎസ് സംവിധാനവും

  
April 15, 2026 | 10:16 AM

cbse class 10 results likely today check websites and sms services for details

ന്യൂഡൽഹി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം ഇന്ന് പ്രസിദ്ധീകരിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. രണ്ടാം ഘട്ട പരീക്ഷകൾ മെയ് 15-ന് ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് ആദ്യഘട്ട പരീക്ഷാഫലം ഉടൻ പ്രഖ്യാപിക്കാൻ ബോർഡ് നീക്കം നടത്തുന്നത്. ഫെബ്രുവരി 17 മുതൽ മാർച്ച് 11 വരെ നടന്ന പരീക്ഷയിൽ ഏകദേശം 25 ലക്ഷം വിദ്യാർഥികളാണ് പങ്കെടുത്തത്.

ഫലം എവിടെയൊക്കെ ലഭിക്കും?

വിദ്യാർഥികൾക്ക് താഴെ പറയുന്ന ഔദ്യോഗിക വെബ്‌സൈറ്റുകൾ വഴി ഫലം പരിശോധിക്കാവുന്നതാണ്:

results.cbse.nic.in

cbse.gov.in

കൂടാതെ ഉമംഗ് (UMANG) ആപ്പ് വഴിയും ഫലം ലഭ്യമാകും. ഇന്റർനെറ്റ് സൗകര്യമില്ലാത്തവർക്ക് എസ്‌എംഎസ് (SMS) വഴിയും ഫലമറിയാം. 7738299899 എന്ന നമ്പറിലേക്ക് റോൾ നമ്പറും ജനനതീയതിയും അയച്ചാൽ മാർക്ക് വിവരങ്ങൾ ലഭിക്കും.

ഫലപ്രഖ്യാപനത്തിന് മുന്നോടിയായി വിദ്യാർഥികൾ തങ്ങളുടെ ഡിജിലോക്കർ (DigiLocker) അക്കൗണ്ടുകൾ മുൻകൂട്ടി തയ്യാറാക്കി വെക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. അപർ ഐഡി (APAAR ID) ലഭ്യമല്ലാത്ത വിദ്യാർഥികൾ എത്രയും വേഗം പുതിയ അക്കൗണ്ട് ആരംഭിക്കണം.

സിബിഎസ്‌ഇയുമായി അപർ ഐഡി ലിങ്ക് ചെയ്തിട്ടുള്ള വിദ്യാർഥികൾക്ക് ഫലപ്രഖ്യാപനത്തിന് പിന്നാലെ ഡിജിലോക്കറിലെ ‘Issued Documents’ എന്ന വിഭാഗത്തിൽ നിന്ന് തങ്ങളുടെ ഡിജിറ്റൽ മാർക്ക് ഷീറ്റുകൾ ഡൗൺലോഡ് ചെയ്യാം. തിരക്ക് ഒഴിവാക്കുന്നതിനായി ഫലം വരുന്നതുവരെ കാത്തുനിൽക്കാതെ ഇപ്പോൾ തന്നെ ഡിജിലോക്കർ അക്കൗണ്ടുകൾ സെറ്റ് ചെയ്യാൻ വിദ്യാർഥികളോട് സ്കൂൾ അധികൃതർ അറിയിച്ചു.

 

The CBSE Class 10 exam results are expected to be announced today. With the second phase of exams scheduled to begin on May 15, reports suggest that the board is ready to release the first-phase results.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താൽക്കാലിക അധ്യാപകർക്കും കെ-ടെറ്റ് നിർബന്ധമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ്; സംവരണ വ്യവസ്ഥകളും കർശനമാക്കും

Kerala
  •  13 days ago
No Image

മെയ് 28-ന് നടത്താനിരുന്ന സി.യു.ഇ.ടി യു.ജി പരീക്ഷ മാറ്റി

National
  •  13 days ago
No Image

വയനാട് വീട്ടിനുള്ളിൽ വയോധിക കൊല്ലപ്പെട്ട നിലയിൽ; മോഷണശ്രമത്തിനിടെയെന്ന് സംശയം

Kerala
  •  13 days ago
No Image

കോതമംഗലത്ത് കാട്ടാന ആക്രമണം; വനവിഭവം ശേഖരിക്കാൻ പോയ ആൾ കൊല്ലപ്പെട്ടു

Kerala
  •  13 days ago
No Image

ദുബൈയുടെ ആകാശത്ത് അത്ഭുതം തീർത്ത് ശൈഖ് ഹംദാൻ; പാം ജുമൈറയ്ക്ക് മുകളിൽ നിന്നുള്ള സാഹസിക സ്കൈഡൈവിംഗിന്റെ വീഡിയോ പുറത്ത്

uae
  •  13 days ago
No Image

'കടക്ക് പുറത്ത് എന്ന് പറയേണ്ടത് ഇവനോടല്ലേ?'; എ. വിജയരാഘവനെതിരെ തിരൂരിൽ ഫ്ലക്സ്; പിന്നിൽ മുൻ ഡിവൈഎഫ്ഐ സെക്രട്ടറി

Kerala
  •  13 days ago
No Image

താമരശ്ശേരിയിൽ യുവാവിനെ വീടുകയറി വെട്ടിപ്പരുക്കേൽപ്പിച്ച കേസ്: പ്രതിക്കായി പൊലിസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു

Kerala
  •  13 days ago
No Image

മന്ത്രി സി.പി ജോണിന് വയോജന വകുപ്പ് കൂടി നൽകാൻ ധാരണ; ഉത്തരവ് ഉടൻ

Kerala
  •  13 days ago
No Image

ഡോളറിനെതിരെ കൂപ്പുകുത്തി രൂപ; പ്രവാസികൾക്ക് നേട്ടമോ കോട്ടമോ? പുതിയ വിപണി സാധ്യതകളും ആശങ്കകളും

uae
  •  13 days ago
No Image

കാസർകോട് യുവതി ആസിഡ് കുടിച്ച് മരിച്ച സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ; കൂടുതൽ വിവരങ്ങൾ പുറത്ത്

Kerala
  •  13 days ago